Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പണം ഒഴുകിയെത്തും, തൊട്ടതെല്ലാം പൊന്നാവും; മാളവ്യ രാജയോഗം നിങ്ങള്‍ക്കുണ്ടോ?
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനമാറ്റങ്ങളിലൂടെയാണ് വിവിധ രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഓരോ ഗ്രഹവും അവയുടെ സ്ഥാനം മാറുന്ന കാലയളവ് ഗ്രഹ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ അറിയപ്പെടുന്നത്. ഗ്രഹ സംക്രമണത്തിന് ശേഷം മറ്റ് ഗ്രഹങ്ങളുമായുള്ള മംഗളകരമായ സംയോഗത്തിലൂടെ രാജയോഗങ്ങള്‍ രൂപപ്പെടുന്നു. ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കുന്ന യോഗങ്ങളാണിത്. രാജയോഗങ്ങള്‍ പൊതുവേ ശുഭകരമായാണ് അറിയപ്പെടുന്നതെങ്കിലും അവമൂലം ദോഷങ്ങള്‍ വന്നുചേരുന്ന രാശികളും ഉണ്ട്.

മാളവ്യ രാജയോഗം
ഗ്രഹനിലയില്‍ ശുക്രന് അനുകൂലസ്ഥാനത്ത് വരുന്നത് വഴി രൂപപ്പെടുന്ന രാജയോഗമാണ് മാളവ്യ രാജയോഗം. ഗ്രഹനിലയില്‍ ഏത് ഭാവത്തിലാണ് ശുക്രന് വരുന്നത് എന്നതാണ് മാളവ്യ രാജയോഗ രൂപീകരണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ശുക്രന് ഉന്നത രാശിയിലോ അല്ലെങ്കില്‍ ചന്ദ്രന്റെ രാശയിലോ നിലകൊള്ളുകയും ഇവിടെ നിന്നും 1,4,7,10 ഭാവങ്ങളില്‍, പ്രത്യേകിച്ച് ഇടവം, തുലാം, മീനം രാശികളില് വരികയും ചെയ്യുമ്പോള്‍ മാളവ്യ രാജയോഗം ഉണ്ടാകുന്നു.
വളരെ മംഗളകരവും ശുഭഫലദായകവുമായ യോഗമായാണ് ജ്യോതിഷം മാളവ്യ രാജയോഗത്തെ കണക്കാക്കുന്നത്. ജാതകത്തില്‍ ഈ രാജയോഗമുള്ള ആളുകള്‍ സൗന്ദര്യത്തിന്റെയും കലയുടെയും ആരാധകരായിരിക്കും. സന്തോഷം, സമ്പത്ത്, സമൃദ്ധി എന്നിവയുടെ പ്രതീകമായ ശുക്രന്റെ സ്വാധീനം കാരണം രൂപപ്പെടുന്ന യോഗമായതിനാല്‍ തന്നെ സര്‍ഗാത്മകത, കലാപരമായ കാര്യങ്ങള്‍ എന്നീ മേഖലകളില്‍ പോസിറ്റീവ് ആയ ഫലങ്ങള്‍ ഉണ്ടാക്കുന്ന യോഗമായിരിക്കും ഇത്.
ശുക്രന് ഇടവം രാശിയിലേക്ക്
മേയ് 19ന് സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും അധിപനായ ശുക്രന് സ്വന്തം രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കുകയാണ്. ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് ശുക്രന് ഇടവം രാശിയിലേക്ക് എത്തുന്നത്. ഇതുവഴി ഇടവം രാശിയില്‍ മാളവ്യ രാജയോഗം രൂപപ്പെടുകയാണ്. ഇതിലൂടെ ചില രാശികള്‍ ജീവിതത്തില്‍ നല്ലകാലം ആരംഭിക്കുകയാണ്. സാമ്പത്തിക കാര്യങ്ങളില്‍ അഭിവൃദ്ധിയും അപൂര്‍വ്വ ഭാഗ്യങ്ങളും കൈവരാന്‍ പോകുന്ന ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
മാളവ്യ രാജയോഗത്തിലൂടെ ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സാമ്പത്തികനേട്ടങ്ങള്‍ കൈവരാന്‍ പോകുകയാണ്. ഇടവം രാശിയുടെ അധിപനാണ് ശുക്രന്. ഈ രാശിക്കാരുടെ ജാതകത്തിലെ ലഗ്നഭാവത്തിലേക്കാണ് ശുക്രന് പ്രവേശിക്കാനിരിക്കുന്നത്. ജീവിതത്തിലെ എല്ലാ മേഖലകളിലും പോസിറ്റിവിറ്റി അനുഭവപ്പെടുന്ന സമയമായിരിക്കും ഇത്. സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ശുക്രന്റെ രാശിമാറ്റത്തിലൂടെ ലാഭം നേടാന്‍ കഴിയും. മാത്രമല്ല മാളവ്യ രാജയോഗത്തിന്റെ പ്രഭാവം ഇവരുടെ വ്യക്തിത്വത്തിലും കാണാന്‍ കഴിയും. വിവാഹിതര്‍ക്ക് ദാമ്പത്യം ഏറെ സന്തോഷകരമായി തീരും. ഈ കാലയളവില്‍ കരിയര്‍ സംബന്ധിച്ച ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തികസ്ഥിതി വളരെ മെച്ചപ്പെടും.
ചിങ്ങം
മാളവ്യ രാജയോഗത്തിലൂടെ ചിങ്ങം രാശിക്കാര്‍ക്ക് പല മേഖലകളിലും അനുകൂലമായ മാറ്റങ്ങള്‍ കാണാനാകും. ചിങ്ങം രാശിക്കാരുടെ കര്‍മ്മ ഭാവത്തിലാണ് ശുക്രന് പ്രവേശിക്കുന്നത്. ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. പുതിയ ബിസിനസുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് അതിന് പറ്റിയ സമയമാണ്. ബിസിനസ്സുകാര്‍ക്ക് ലാഭം വന്നുചേരും. ഉദ്യോഗരംഗത്തുള്ളവര്ക്ക് ശമ്പളവര്‍ദ്ധനവും പ്രമോഷനും ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി വളരെ നല്ല സമയമായതിനാല്‍ പണം കരുതിവെക്കാനുള്ള അവസരമുണ്ടാകും. പ്രേമജീവിതത്തിലും മാളവ്യ രാജയോഗത്തിന്റെ പ്രഭാവം അനുഭവപ്പെടും. ദാമ്പത്യ ബന്ധങ്ങളും പ്രണയങ്ങളും സന്തോഷകരമായി മുന്നോട്ടുപോകും. ബന്ധങ്ങള്‍ ദൃഢമാകും.
കന്നിരാശി
മാളവ്യ രാജയോഗത്തിലൂടെ ജീവിതത്തില്‍ നല്ലകാലം വരാനിരിക്കുന്ന മറ്റൊരു രാശിയാണ് കന്നിരാശി. കന്നിരാശിയില്‍ ജനിച്ചവരുടെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. പലവിധ സൗഭാഗ്യങ്ങള്‍ക്കൊപ്പം സാമ്പത്തികമായി ഏറെ അഭിവൃദ്ധി പ്രകടമാകുന്ന കാലമായിരിക്കും ഇത്. വിദേശയാത്ര അടക്കം നിരവധി യാത്രകള്‍ നടത്താനുള്ള യോഗുണ്ടാകും. ലൗകികകാര്യങ്ങളില്‍ സുഖമനുഭവപ്പെടും. ബിസിനസ്സില്‍ പുതിയ ഓര്‍ഡറുകള്‍ നേടാനും നല്ലരീതിയില്‍ ധനമുണ്ടാക്കാനും സാധിക്കും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയിക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
