Latest Updates
-
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്!
ആറാം ഇന്ദ്രീയം ഉള്ളവര്‍, സംഭവങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ ശേഷിയുള്ളവര്‍ ഈ നക്ഷത്രക്കാര്‍
ചിലര്‍ക്ക് ചില കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ മനസ്സിലാക്കി എടുക്കാന്‍ പ്രത്യേക കഴിവായിരിക്കും. പ്രത്യേകിച്ച്, ചില കാര്യങ്ങള്‍ നടക്കാന്‍ പോകുന്നതിന് മുന്‍പ് മനസ്സില്‍ അസ്വസ്ഥതകള്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇവരില്‍ പ്രത്യക്ഷമായി തുടങ്ങും. ചില കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ പോലും ചിലര്‍ക്കും സാധിക്കും.

ഇത്തരത്തില്‍ ആറാം ഇന്ദ്രീയം ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന, പല കാര്യങ്ങളും മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. സാധാരണ വ്യക്തിജീവിതം നയിക്കുന്ന ഈ നക്ഷത്രക്കാരില്‍ ചില അത്ഭുതശേഷിയും ഉണ്ടായിരിക്കും. ഇവര്‍ പറയുന്നതും, കാല്കുലേറ്റ് ചെയ്യുന്നതുമായ ഒട്ടുമിക്ക കാര്യങ്ങളും ശരിയാകാനുള്ള സാധ്യത കൂടുതലാണ്. ഈ അത്ഭുതശേഷിയുള്ള നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ ഒരാളെ നോക്കി പറയുന്ന കാര്യങ്ങള്‍ പലപ്പോഴും ശരിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സാധാരണ ജീവിതം നയിക്കുന്ന നക്ഷത്രക്കാരായിരിക്കും തിരുവാതിര നക്ഷത്രക്കാര്‍. എന്നിരുന്നാലും, ഏതെങ്കിലും തരത്തില്‍ അനിഷ്ട സംഭവങ്ങള്‍ നടക്കാന്‍ പോകുമ്പോള്‍ ഇവരില്‍ അസ്വസ്ഥതകള്‍ രൂപപ്പെടുന്നതാണ്. പല കാര്യങ്ങളും ചെയ്യുന്നതിന് മുന്‍പ് മനസ്സില്‍ എന്ത് തോന്നുന്നു എന്നതിനനുസരിച്ച് ചെയ്യാന്‍ താല്പര്യപ്പെടുന്നവരായിരിക്കും തിരുവാതിര നക്ഷത്രക്കാര്‍. അതിനാല്‍, പല കാര്യങ്ങളും ഇവരുടെ ജീവിതത്തില്‍ ശുഭകരമായി നടക്കുന്നതാണ്.
ഉത്രട്ടാതി
മനസ്സില്‍ ശുദ്ധി കൊണ്ട് നടക്കുന്ന നക്ഷത്രക്കാരാണ് ഉത്രട്ടാതി നക്ഷത്രക്കാര്‍. അതിനാല്‍ തന്നെ, ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പും മനസ്സില്‍ ആ കാര്യത്തെക്കുറിച്ചുള്ള ഒട്ടനവധി കാര്യങ്ങള്‍ തെളിയുന്നതായിരിക്കും. തെറ്റായ ഒരു കാര്യം ചെയ്യുന്നതിന് മുന്‍പ്, അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ ആപത്ത് സംഭവിക്കാന്‍ പോകുന്നതിന് മുന്‍പ്, മനസ്സ് അസ്വസ്ഥതപ്പെടുന്നതായിരിക്കും. ചില കാര്യങ്ങള്‍ ഇവര്‍ പറയുന്ന രീതിയില്‍ അച്ചട്ടായി നടക്കുന്നതായിരിക്കും.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ വളരെ ശ്രദ്ധാലുക്കളാണ്. എടുത്തുചാടി കാര്യങ്ങള്‍ ചെയ്യുന്ന ശീലം ഈ നക്ഷത്രക്കാരില്‍ കുറവായിരിക്കും. അതിനാല്‍, ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണ്ണ തൃപ്തി ആഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. അതിനാല്‍, ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും, ഓരോ വ്യക്തികളെ കാണുമ്പോഴും ശരിയായ വിരങ്ങള്‍ ശേഖരിക്കാന്‍ ഈ രാശിക്കാര്‍ ശ്രദ്ധിക്കും. പല കാര്യങ്ങളും ഇവരുടെ ഈ കഴിവിനാല് ശരിയായ വിധത്തില്‍ ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സ്നേഹിക്കുന്നവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ആപത്ത് സംഭവിക്കാന്‍ പോയാല്‍, ഇവരിലും അതിന്റെ പ്രതിഫലനം ഉണ്ടാകുന്നതായിരിക്കും. പങ്കാളിയ്ക്കുവേണ്ടി ജീവന് നല്‍കിയും ഒപ്പം നില്ക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. അതിനാല്‍, പങ്കാളിയ്ക്ക് എന്തെങ്കിലും സംഭവിക്കുന്നതിനെക്കുറിച്ചുള്ള ദുസ്സൂചനകള്‍ ഇവരില്‍ പലവിധത്തില്‍ പ്രതിഫലിക്കുന്നതായിരിക്കും.
മകയിരം
വിദ്യയില്‍ ഇവര്‍ പ്രവചിക്കുന്നത്, അല്ലെങ്കില്‍ മനസ്സില്‍ കരുതുന്ന കാര്യങ്ങള്‍ ശരിയായ വിധത്തില്‍ സംഭവിക്കാം. ഇവര്‍ പറയുന്ന ചോദ്യങ്ങല്‍ പരീക്ഷയ്ക്ക് വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, പലപ്പോഴും ഇവര്‍ തയ്യാറാക്കുന്ന ചോദ്യങ്ങള്‍, ജോലിക്കായുള്ള ഇന്റര്‍വ്യൂവില്‍ പോലും ചോദിക്കാം. പഠനത്തിലും, ജോലിയിലും അതിനാല്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications