Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഈ നാളുകാരെ സൂക്ഷിക്കണം! പറയുന്നതെന്തും നടക്കും, കണ്ണേറ് ലഭിക്കാന്‍ സാധ്യത
ചില നക്ഷത്രക്കാരുണ്ട്. അവര്‍ അറിഞ്ഞോ, അറിയാതെയോ പറയുന്ന കാര്യങ്ങളെല്ലാം അച്ചടിച്ച പോലെ നടക്കും. ചിലപ്പോള്‍ അവര്‍മൂലം മറ്റുള്ളവര്‍ക്ക് കണ്ണേറ് ലഭിക്കാനും സാധ്യത കൂടുതലാണ്. ഇത്തരം നക്ഷത്രക്കാരുടെ ദേഷ്യം പിടിച്ചുപറ്റിയാല്‍, അല്ലെങ്കില്‍ അവര്‍ നിങ്ങളെ കുറിച്ച് മോശം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാലെല്ലാം നിങ്ങളുടെ ജീവിതത്തെ ബാധിച്ചേക്കാം. ഇത്തരത്തില്‍ സൂക്ഷിക്കേണ്ട നക്ഷത്രക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

ഉത്രാടം
പൊതുവില്‍ ശാന്തശീലരും, മറ്റുള്ളവരെ സഹായിക്കാന്‍ സന്മനസ്സുള്ളവരുമാണ് ഉത്രാടം നക്ഷത്രക്കാര്‍. എന്നാല്‍, ഇതേ നക്ഷത്രക്കാരുടെ മനസ്സ് വേദനിപ്പിച്ചാല്‍, അല്ലെങ്കില്‍ അവരെ ദ്രോഹിച്ചാല്‍, അത് ദ്രോഹിക്കുന്നവരുടെ അല്ലെങ്കില്‍ മനസ്സ് വേദനിപ്പിക്കുന്നവരുടെ നാശത്തിന് കാരണമാണ്. ഇവര്‍ പ്രാകിയാല്‍ അത് ഫലിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, ഇവരില്‍ നിന്നും കണ്ണേറ് ലഭിക്കുന്നതും ദോഷകരമായ പല സംഭവങ്ങളും നടക്കുന്നതിന് കാരണമായേക്കാം. അതിനാല്‍, ഉത്രാടം നക്ഷത്രക്കാരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവര്‍ കുറച്ചധികം ശ്രദ്ധികക്കുന്നത് നല്ലതായിരിക്കും.
ആയില്യം
മനസ്സില്‍ പകവെച്ച് നടക്കുന്ന നാളുകാരാണ് ആയില്യം നക്ഷത്രക്കാര്‍. സ്നേഹിച്ചാല്‍ ജീവന് നല്‍കും. എന്നാല്‍ വെറുപ്പിച്ചാല്‍, ശത്രുക്കളുടെ നാശം കാണാന്‍ ആഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് ആയില്യം നക്ഷത്രക്കാര്‍, ഈ നക്ഷത്രക്കാര്‍ പറയുന്നതെന്തും അച്ചട്ടാണ്. കൂടാതെ, ഇവര്‍ പ്രാകിയാല്‍, അല്ലെങ്കില്‍ ശപിച്ചാല്‍, നിങ്ങളുടെ ജീവിതത്തില്‍ പലവിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടായേക്കാം. നല്ല കാര്യങ്ങള്‍ നടക്കാതിരിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്.
അത്തം
ഒപ്പം ഉള്ളവരെ സഹായിക്കാന്‍ മനസ്സുള്ളവരാണ് അത്തം നക്ഷത്രക്കാര്‍. ജീവിത്തില്‍ ഏതൊരു പ്രതിസന്ധി വന്നാലും തളരാതെ മുന്നോട്ട് പോകാനുള്ള മനക്കരുത്തും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ട്. എന്നാല്‍, ഇതേ നക്ഷത്രക്കാരുടെ കണ്ണേറും ഭീകരമാണ്. ഇവരെ വിഷമിപ്പിക്കുന്നവരുടെ നാശത്തിനായി കാത്തിരിക്കും. ഇവര്‍ അവര്‍ക്ക് നേരെ പ്രയോഗിക്കുന്ന ഓരോ വാക്കുകളും അവരുടെ ജീവിതത്തില്‍ തിക്താനുഭവങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമായേക്കും. അതിനാല്‍, അറിഞ്ഞുകൊണ്ട് ഈ നക്ഷത്രക്കാരെ ഉപദ്രവിക്കാതിരിക്കുന്നത് നല്ലതായിരിക്കും.
ചിത്തിര
അത്തം നക്ഷത്രം പോലെ തന്നെ, വളരെ ശാന്തശീലരാണ് ചിത്തരി നക്ഷത്രക്കാരും. വളരെ കഠിനദ്ധ്വാനികളായിരിക്കും ഇത്തരം നക്ഷത്രക്കാര്‍. അഥുപോലെ, ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ എന്ത് ത്യാഗവും ചെയ്യാന്‍ ഈ നക്ഷത്രക്കാര്‍ തയ്യാറായിരിക്കും. ഇവര്‍ ആളുകളെ അമിതമായി വിശ്വസിക്കുന്ന നാളുകാരാണ്. ഈ വിശ്വാസം എന്നെങ്കിലും തകര്‍ന്നാല്‍, ഇവരുടെ കോപം അവരില്‍ ഉണ്ടാവുകയും, ഈ നക്ഷത്രക്കാരുടെ ശാപത്താല്‍, ആ വ്യക്തികള്‍ക്ക് പലവിധത്തിലുള്ള ദോഷങ്ങള്‍ സംഭവിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു.
ഭരണി
വളരെയധികം സ്നേഹമുള്ള നക്ഷത്രക്കാരാണ് ഭരണി നക്ഷത്രക്കാര്‍. എന്നാല്‍, വെറുപ്പിച്ചാല്‍, ഇവരുടെ മനസ്സ് വിഷമിപ്പിച്ചാല്‍, ഇത് ചെയ്യുന്ന വ്യക്തികള്‍ക്ക് നിരവധി ദോഷങ്ങള്‍ ഉണ്ടാകുന്നതാണ്. ഇവര്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അച്ചട്ടായി നടക്കുന്നതാണ്. ഇവര്‍ മൂലം കണ്ണേറ് പലതും സംഭവിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ഇവര്‍ അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ലെങ്കിലും, മറ്റുള്ളവരില്‍ ദോഷം വരുത്താനുള്ള കഴിവ് ഭരണി നക്ഷ്ത്രക്കാര്ക്ക് കൂടുതലാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
