Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
മെയ് മാസത്തില്‍ ലക്ഷ്മി നാരായണ യോഗത്തിലൂടെ പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന രാശികള്‍
സമൃദ്ധിയും ഐശ്വര്യവും തരുന്ന നല്ല കാലങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നു എന്നതാണ് ജ്യോതിഷ പ്രവചനങ്ങളുടെ ഒരു പ്രധാന ആകര്‍ഷണം. ഗ്രഹങ്ങളുടെ സംയോഗത്തിലൂടെ പലവിധ രാജയോഗങ്ങള്‍ രൂപപ്പെടുകയും അതിലൂടെ് ജീവിതത്തില്‍ സൗഭാഗ്യങ്ങളും സമൃദ്ധിയും ഐശ്വര്യവും ആളുകളെ തേടിയെത്താറുണ്ട്. രാജയോഗങ്ങളില്‍ ആളുകള്‍ക്ക് ഏറെ പ്രതീക്ഷകളും വാഗ്ദാനങ്ങളും നല്കുന്ന യോഗമാണ് ലക്ഷ്മി നാരായണ യോഗം. ഈ യോഗത്തിലൂടെ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും മഹാവിഷ്ണുവിന്റെ അനുഗ്രഹവും ആളുകളെ തേടിയെത്തുന്നു.

ലക്ഷ്മി നാരായണ യോഗം എങ്ങനെയുണ്ടാകുന്നു
ഗ്രഹനിലയില്‍ ശുക്രന്റെയും ബുധന്റെയും സംയോഗത്തിലൂടെയാണ് ഈ യോഗം രൂപമെടുക്കുന്നത്. ജ്യോതിഷത്തില്‍ വളരെ പ്രാധാന്യമുള്ള രണ്ട് ഗ്രഹങ്ങളാണ് ശുക്രനും ബുധനും. ഭൗതികമായ സുഖസൗകര്യങ്ങളും ആഢംബരങ്ങളും കലാപരമായ ശേഷികളും നല്കി അനുഗ്രഹിക്കുന്ന ഗ്രഹമാണ് ശുക്രന്. അതേസമയം ബുധന്‍ വിവേകം, അറിവ്, വികാസം എന്നിവയുടെ ഗ്രഹമാണ്. ഇവ രണ്ടിന്റെയും ശക്തി ഒരുമിച്ചെത്തുന്ന ലക്ഷ്മി നാരായണ യോഗത്തിലൂടെ സമൃദ്ധിയും സാമ്പത്തികനേട്ടങ്ങളും ആളുകളെ തേടിയെത്തും. അപാരമായ സമ്പത്ത്, എല്ലാ കാര്യങ്ങളിലും വിജയം, മൊത്തത്തിലുള്ള ഐശ്വര്യം, സമൃദ്ധി എന്നിവയും ലക്ഷ്മി നാരായണ യോഗ ഫലങ്ങളാണ്.
ലക്ഷ്മി നാരായണ യോഗം 2024
ഇടവം രാശിയില്‍ ബുധന്റെയും ശുക്രന്റെയും സംയോഗത്തിലൂടെയാണ് ലക്ഷ്മി നാരായണ യോഗം രൂപപ്പെട്ടിരിക്കുന്നത്. ഇതിലൂടെ ചില രാശികള്‍ക്ക് ജീവിതം സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും സമാധാനവും സന്തോഷവും കൊണ്ട് നിറയും. ഭാഗ്യശാലികളായ ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ലക്ഷ്മി നാരായണ യോഗത്തിലൂടെ ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സുഖസൗകര്യങ്ങളും സന്തോഷവും നല്‍കും. ഇവരുടെ ലഗ്നഭാവത്തിലാണ് ഈ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഇവര്‍ കരിയറില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും നല്ല അവസരങ്ങള്‍ ഇവരെ തേടിയെത്തുകയും ചെയ്യും. ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമായിത്തീരും. കുടുംബജീവിത്തില്‍ സന്തോഷവും മനസമാധാനവും വര്‍ദ്ധിക്കും. വിവാഹജീവിതം കൂടുതല്‍ സന്തോഷകരമാകും. ബിസിനസ് മേഖലയിലുള്ളവര്‍ക്ക് ബിസിനസില്‍ നിന്നും ലാഭമുണ്ടാക്കാന്‍ സാധിക്കും. പുതിയ ബിസിനസുകള്‍ ആരംഭിക്കാനും വളരെ മികച്ച സമയമാണിത്. പങ്കാളിത്ത ബിസിനസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും ബിനിസസ് വഴി ലാഭം നേടാന്‍ സാധിക്കും.
കുംഭം
കുംഭം രാശിക്കാരാണ് ലക്ഷ്മി നാരായണ യോഗത്തിന്റെ മറ്റൊരു ഗുണഭോക്താക്കള്‍. ഇവരുടെ നാലാം ഭാവത്തിലാണ് ബുധന്റെയും ശുക്രന്റെയും സംയോഗമുണ്ടാകുന്നത്. ഈ കാലഘട്ടത്തില്‍ ഇവരുടെ ജീവിതത്തില്‍ സുഖ സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. മാത്രമല്ല, വാഹനങ്ങളും വസ്തുവകകളും വാങ്ങിക്കാനും വളരെ മികച്ച സമയമാണിത്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്ദ്ധവും ഉണ്ടാകും. ലക്ഷ്മി നാരായണ യോഗത്തിലൂടെ കുടുംബാംഗങ്ങള്‍ക്കിടയില്‍ വളരെ സന്തോഷകരമായ അന്തരീക്ഷം സംജാതമാകും.
മേടം
ലക്ഷ്മി നാരായണ യോഗത്തിലൂടെ ജീവിതം ഐശ്വര്യപൂര്‍ണ്ണമാകാന്‍ പോകുന്ന മറ്റൊരു രാശി മേടം രാശിയാണ്. ഇവരുടെ ധനഭാവത്തിലൂടെ ലക്ഷ്മി നാരായണ യോഗം രൂപമെടുക്കുന്നത്. തല്‍ഫലമായി അപ്രതീക്ഷിത ധനലാഭവും സുഖസൗകര്യങ്ങളും ഇവരെ തേടിയെത്തും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും ബിസിനസ് നടത്തുന്നവര്‍ക്കും പണം സമ്പാദിക്കാനുള്ള അവസരമാണിത്. ഈ രാശിക്കാരുടെ വ്യക്തിത്വത്തിലും ലക്ഷ്മി നാരായണ യോഗത്തിന്റെ പ്രഭാവം കാണാനാകും. ബിസിനസില്‍ പുതിയ ആശയങ്ങള്‍ നടപ്പിലാക്കുകയും അവയെല്ലാം വിജയം കാണുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications