Latest Updates
-
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം
എപ്പോഴും വ്യാകുലപ്പെടുന്നവര്‍, അമിതചിന്ത അലട്ടുന്നവര്‍; ഓവര്‍തിങ്കിംഗ് ഉള്ള രാശികള്‍
ചിലയാളുകള്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ടെന്‍ഷനിടിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. ഇനി കാര്യങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ പോലും ഇവര്‍ വെറുതെ കാരണമുണ്ടാക്കി ചിന്തിച്ചുകൊണ്ടിരിക്കുകയും വ്യാകുലപ്പെടുകയും ചെയ്യും. അമിതചിന്ത അല്ലെങ്കില്‍ ഓവര്‍തിങ്കിംഗ് എന്നത് മാനസികപരമായിട്ടുള്ള ഒരു ദുര്‍ബലതയായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ജ്യോതിഷപരമായി പറയുകയാണെങ്കില്‍ അമിതചിന്തയും എപ്പോഴും വ്യാകുലപ്പെടുന്ന സ്വഭാവവും ചില രാശിക്കാരുടെ പ്രത്യേകതയാണ്. പ്രത്യേകിച്ചൊരു കാരണമൊന്നുമില്ലെങ്കിലും ഇവര്‍ അനാവശ്യമായി ചിന്തിച്ച് കാടുകയറും. ചിലപ്പോള്‍ ചിന്തിച്ച് ചിന്തിച്ച് കാടുകയറി എന്താണ് ചിന്തിക്കുന്നതെന്നും ചിന്തകളുടെ തുടക്കമെന്തായിരുന്നുവെന്നും അറിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകാം. ഇത്തരത്തില്‍ ഓവര്‍തിങ്കിംഗ് ഉള്ള രാശികള്‍ ഏതെല്ലാമാണെന്നും അവരുടെ മറ്റ് പ്രത്യേകതകള്‍ എന്തെല്ലാമാണെന്നും എങ്ങനെയാണ് ഈ ബലഹീനത മാറ്റാന്‍ സാധിക്കുകയെന്നുമെല്ലാം നോക്കാം.
വൃശ്ചികം
തീവ്രതയും ആഴവും വൃശ്ചികം രാശിക്കാരുടെ പ്രത്യേകതയാണ്. മനസ്സില്‍ നിഗൂഢതകള്‍ ഒളിപ്പിച്ചുവെക്കുന്ന രാശികളായും വൃശ്ചികം രാശിക്കാര്‍ അറിയപ്പെടുന്നു. വൈകാരികതയുടെയും അതീന്ദ്രിയശക്തികളുടെയും ലോകത്ത് ആരുമറിയാതെ സഞ്ചരിക്കുന്നവരാണ് ഇക്കൂട്ടര്‍. ചിലയാളുകളെ ഒട്ടും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു അവസ്ഥ തോന്നാറില്ലേ. അവരെയങ്ങ് പിടികിട്ടുന്നില്ല എന്നൊക്കെ പറയുന്ന അവസ്ഥ. പൊതുവേ വൃശ്ചികം രാശിക്കാര്‍ ആ കൂട്ടത്തില്‍ പെട്ടവരാണ്.
ഇംഗ്ലീഷ് മാസത്തില്‍ ഒക്ടോബര്‍ 23നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവരാണ് വൃശ്ചികം രാശിയില്‍ വരുന്നത്. തേള്‍ ആണ് ഇവരുടെ ചിഹ്നം. വൃശ്ചികം ഒരു ജലതത്ത്വരാശിയാണ്. രഹസ്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവരും മറ്റുള്ളവര്‍ക്ക് മുമ്പില്‍ മനസ്സ് തുറക്കാന്‍ മടിക്കുന്നവരുമാണ് ഇവര്‍. മറ്റാരോടും ഒന്നും പറയാതെ കാര്യങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന സ്വഭാവം കൊണ്ടുതന്നെ ഇവര്‍ ചിന്തകളുടെ ലോകത്ത് വിഹരിക്കുന്നവരായിരിക്കും. അനാവശ്യമായി ഒരേ കാര്യങ്ങള്‍ വീണ്ടും വീണ്ടും ചിന്തിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകും. ചില സത്യങ്ങള്‍ കണ്ടെത്താന്‍ ഈ സ്വഭാവം ഗുണകരമാകുമെങ്കിലും ചിന്തകളില്‍ ബന്ധിക്കപ്പെടാനും അങ്ങനെ സ്വസ്ഥത നയിക്കാനും ഈ സ്വഭാവം കാരണമാകും. ഇത് അവരുടെ വൈകാരികമായ ക്ഷേമത്തെ ബാധിക്കും. അമിതചിന്ത കൊണ്ട് വലയുന്ന വൃശ്ചികം രാശിക്കാര്‍ ഒരു ജ്യോതിഷനെ കണ്ട് പ്രശ്‌നപരിഹാരം തേടാവുന്നതാണ്.
മീനം
സ്വപ്‌നലോകത്ത് വിഹരിക്കുന്നവരാണ് മീനം രാശിക്കാര്‍. സ്വപ്‌നങ്ങള്‍ നല്‍കുന്ന മായികലോകത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ പെട്ടുപോകുമ്പോള്‍ ഇവരില്‍ അനാവശ്യചിന്തകളും അമിത ചിന്തയും വന്നുനിറയും. സ്വപ്‌നങ്ങളാണ് മീനം രാശിക്കാരെ മുന്നോട്ടുനയിക്കുന്നത്. സ്വപ്‌നങ്ങളുടെയും മായിക ദര്‍ശനങ്ങളുടെയും ഗ്രഹമായ നെപ്റ്റിയൂണ്‍ ആണ് മീനം രാശിയുടെ അധിപന്‍. സ്വപ്‌നലോകത്തെ യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിക്കാനുള്ള മീനം രാശിക്കാരുടെ സ്വഭാവം ചിന്തകളുടെ ലോകത്ത് അവരെ മണിക്കൂറുകളോളം തളച്ചിടാറുണ്ട്.
ഇംഗ്ലീഷ് മാസം ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവരാണ് മീനം രാശിക്കാര്‍. മീന്‍ ആണ് ഇവരുടെ രാശിചിഹ്നം. മീനം ഒരു ജലതത്ത്വരാശിയാണ്. വളരെ പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുന്നവരാണ് മീനം രാശിക്കാര്‍. അതുകൊണ്ടുതന്നെ വ്യക്തിപരമായ കാര്യങ്ങളും നിലനില്‍പ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവരെ ആലോചനകളിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഒരു ജ്യോതിഷിയുടെ സഹായത്തോടെ ഇവര്‍ക്ക് മനസ്സിനെ അലട്ടുന്ന ചിന്തകളില്‍ നിന്നും മുക്തരാകാന്‍ സാധിക്കും.
കന്നി
ബുധനാണ് കന്നിരാശിയുടെ അധിപന്‍. ആശയവിനിമയം ബുദ്ധി എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ബുധന്‍. കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ കന്നി രാശിക്കാരെ കഴിഞ്ഞേ മറ്റാരുമുള്ളൂ. ജീവിതത്തിലെ ഏതുകാര്യങ്ങളും പൂര്‍ണ്ണത കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ളവരാണ് കന്നി രാശിക്കാര്‍. ഈ സ്വഭാവങ്ങള്‍ കൊണ്ടുതന്നെ ഇവര്‍ ചിന്തകളുടെ അടിമകളാണ്. അമിതചിന്തയുടെ രാജാക്കന്മാര്‍ എന്നുപോലും ഇവരെ വിളിക്കുന്നതില്‍ തെറ്റില്ല.
ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവരാണ് കന്നി രാശിക്കാര്‍. ഭൂതത്ത്വരാശിയാണ് കന്നിരാശി. കന്യകയാണ് ചിഹ്നം. എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണത കൊണ്ടുവരാനുള്ള ശ്രമം കാര്യങ്ങള്‍ അമിതമായി വിലയിരുത്താന്‍ ഇവരെ പ്രേരിപ്പിക്കും. അതിലൂടെ അനാവശ്യമായി ആശങ്കപ്പെടുകയും മാനസിക പിരിമുറുക്കം അനുഭവിക്കുകയും ചെയ്യുക ഇവരുടെ സ്വഭാമാണ്. അനാവശ്യ ചിന്തകള്‍ എപ്പോഴും വലയ്ക്കുന്ന കന്നി രാശിക്കാര്‍ക്ക് ഒരു ജ്യോതിഷിയെ കണ്ട് പരിഹാരം തേടാവുന്നതാണ്.
മിഥുനം
മിഥുനം രാശിയുടെ ഗ്രഹവും ബുധനാണ്. എപ്പോഴും ചുറുചുറുക്കവും ഉത്സാഹവും പ്രകടിപ്പിക്കുന്ന, ജിജ്ഞാസയുള്ള ആളുകളാണ് മിഥുനം രാശിക്കാര്‍. ചിന്തകളും വിവരങ്ങളും എപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുന്നവരാണ് ഇവര്‍. അത് അമിതചിന്തയിലേക്കും പലപല ചിന്തകളിലേക്കും ഇവരെ നയിക്കും. പല രീതികളില്‍ കാര്യങ്ങള്‍ വിലയിരുത്തുന്ന സ്വഭാവം കാരണം തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുകയും അമിതമായി ചിന്തിക്കുകയും ചെയ്യുന്ന കൂട്ടരാണ് ഇവര്‍.
മെയ് 21നും ജൂണ്‍ 20നും ഇടയില്‍ ജനിച്ച ആളുകളാണ് മിഥുനം രാശിക്കാര്‍. ഇരട്ടകളാണ് ചിഹ്നം. വായുതത്ത്വരാശിയാണ് മിഥുനം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











