Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ബുധന്റെ നേര്‍രേഖയിലുള്ള സഞ്ചാരം: ബിസിനസില്‍ ലാഭവും പുതിയ അവസരങ്ങളും കൈവരുന്ന രാശികള്‍
നവഗ്രഹങ്ങളാണല്ലോ ജ്യോതിഷത്തിന്റെ അടിസ്ഥാനം. ഈ നവഗ്രഹങ്ങളുടെ ചലനവും സ്ഥാനവുമെല്ലാം ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് മേല്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ ചലനം പലതരത്തിലുണ്ട്. ഗ്രഹങ്ങള്‍ നേര്‍രേഖയിലും തിരിച്ചും സഞ്ചരിക്കാറുണ്ട്. അവ ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് കടക്കാറുണ്ട്. ഒരു രാശിയില്‍ തന്നെ മറ്റ് ഗ്രഹങ്ങളുമായി സംയോഗമുണ്ടാകാറുണ്ട്. ഇവയെല്ലാം മനുഷ്യജീവിതത്തിന്റെ പല മേഖലകളിലും പ്രതിഫലനം ഉണ്ടാക്കുന്ന ജ്യോതിഷ പ്രതിഭാസങ്ങളാണ്.

ബുധന്റെ നേര്‍രേഖയിലുള്ള സഞ്ചാരം
ഏപ്രില്‍ 25ന് ബുധന്‍ മീനം രാശിയില്‍ നേര്‍രേഖയിലുള്ള സഞ്ചാരം ആരംഭിച്ചിരിക്കുകയാണ്. പുതിയൊരു രാശിയിലേക്കുള്ള ബുധന്റെ നേര്‍രേഖയിലുള്ള സഞ്ചാരം 12 രാശികളിലും പ്രതിഫലനങ്ങളുണ്ടാക്കും. ചില രാശികള്‍ക്ക് ഇതിലൂടെ സത്ഫലങ്ങളും ചില രാശികള്‍ക്ക് ദോഷഫലങ്ങളും ഉണ്ടാകും. ദാമ്പത്യം, കരിയര്‍, ബിസനസ്, ബന്ധങ്ങള്‍ എന്നിങ്ങനെ പല മേഖലകളിലും ഈ സ്വാധീനം വ്യക്തമായി അറിയാനാകും.
മീനം രാശിയിലാണ് ബുധന്‍ നേര്‍രേഖയില്‍ നീങ്ങുന്നത്. പൊതുവേ ബുധന്‍ ദുര്‍ബലനാകുന്ന രാശിയാണ് മീനം. എങ്കിലും ഈ സഞ്ചാരം നിമിത്തം ചില രാശികള്‍ക്ക് ജീവിതത്തില്‍, പ്രത്യേകിച്ച് ബിസിനസില്‍ നല്ലസമയം വന്നുചേരും. അവ ഏതെല്ലാം രാശികളാണെന്ന് നോക്കാം.
മിഥുനം
മീനം രാശിയിലൂടെയുള്ള ബുധന്റെ സഞ്ചാരം മിഥുനം രാശിക്കാര്‍ക്ക് ഗുണകരമാകും. ഇവര്‍ക്ക് ബിസിനസില്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. എതിരാളികളോട് ശക്തമായ മത്സരം കാഴ്ചവെച്ച് വലിയ ലാഭമുണ്ടാക്കാന്‍ ഇവര്‍ക്ക് കഴിയും. വിദേശങ്ങളില്‍ ജോലി ചെയ്യുന്ന മിഥുനം രാശിക്കാര്‍ക്ക് പ്രത്യേകിച്ച് വമ്പന്‍ നേട്ടങ്ങള്‍ ഉണ്ടാകും. വലിയ ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന കരാറുകളില്‍ ഏര്‍പ്പെടും.
കന്നി
ബുധന്റെ നേര്‍രേഖയിലുള്ള സഞ്ചാരം നിമിത്തം കന്നി രാശിക്കാരും ബിസിനസില്‍ തിളങ്ങും. എതിരാളികള്‍ക്ക് മുമ്പില്‍ ശക്തമായ മത്സരം കാഴ്ചവെക്കേണ്ടിവരുമെങ്കിലും അതില്‍ വിജയിക്കാന്‍ കന്നി രാശിക്കാര്‍ക്ക് കഴിയും. പുതിയതും പഴയതുമായ കരാറുകളിലൂടെ വമ്പന്‍ ലാഭങ്ങള്‍ ഉണ്ടാക്കാനുള്ള അവസരം തേടിയെത്തും. പുതിയ സാങ്കേതികവിദ്യകളിലും കണ്ടുപിടിത്തങ്ങളിലും വിജയമുണ്ടാകാന്‍ സാധ്യതയുണ്ട്. പല ബിസിനസ് കരാറുകളില്‍ നിന്നായി പുതിയ ലാഭങ്ങള്‍ വന്നുചേരും.
തുലാം
ബുധന്റെ നേര്‍രേഖയിലുള്ള സഞ്ചാരം ബിസിനസ് രംഗത്തുള്ളവര്‍ക്ക് അധികം പ്രതിസന്ധികള്‍ സൃഷ്ടിക്കില്ല എന്നാണ് ജ്യോതിഷഫലങ്ങള്‍ കാണിക്കുന്നത്. തുലാം രാശിക്കാര്‍ക്കും ഈ സമയത്ത് ബിസിനസില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. പുതിയ കരാറുകളിലൂടെ എതിരാളികള്‍ക്ക് മുമ്പില്‍ വിജയമുണ്ടാക്കി പുതിയ മാതൃക സൃഷ്ടിക്കാന്‍ കഴിയും. പ്രതിസന്ധികളെല്ലാം നിങ്ങുകയും ബിസിനസ് പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലേക്ക് വരികയും ചെയ്യും. മിടുക്കോടെ ബിസിനസ് നടത്താനും അതില്‍ നിന്ന് ലാഭമുണ്ടാക്കാനും തുലാം രാശിക്കാര്‍ക്ക് സാധിക്കും.
ധനു
ബുധന്റെ നേര്‍രേഖയിലുള്ള സഞ്ചാരം നിമിത്തം ബിസിനസില്‍ ശോഭിക്കാന്‍ പോകുന്ന മറ്റൊരു രാശി ധനു ആണ്. ബുധന്റെ അനുഗ്രഹത്തോടെ ബിസിനസില്‍ നിന്നും പണം കൊയ്യാന്‍ ഇവര്‍ക്ക് കഴിയും. പല കരാറുകളില്‍ നിന്നായി ലാഭം നേടാനുള്ള നിരവധി അവസരങ്ങള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. ബിസിനസ് പ്രതീക്ഷിച്ച നിലയില്‍ നീങ്ങുന്നതില്‍ ഈ രാശിയിലുള്ളവര്‍ ഏറെ സന്തോഷിക്കുന്ന സമയം കൂടിയാണിത്. എതിരാളികളില്‍ നിന്നുള്ള കടുത്ത മത്സരത്തിനിടയിലും സ്വന്തം ശൈലിയിലൂടെയും നിര്‍ണ്ണായക തീരുമാനങ്ങളിലൂടെയും വിജയമുണ്ടാക്കാനാകും.
മകരം
മകരം രാശിക്കാരുടെ ബിസിനസ് ജീവിതത്തില്‍ നല്ല അഭിവൃദ്ധി പ്രകടമാകുന്ന കാലമാണിത്. പല കരാറുകളില്‍ നിന്നായി ലാഭം തേടിയെത്തും. ലാഭമുണ്ടാക്കാനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകും. പുതിയ ബിസിനസുകള്‍ ആരംഭിക്കാനും വളരെ ഉചിതമായ സമയമാണിത്. പല ബിസിനസ് മേഖലകളിലായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാനും വിജയമുണ്ടാക്കാനും കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications