Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
വ്യാഴത്തിന്റെ അസ്തമയം: ദാമ്പത്യസമാധാനം നഷ്ടപ്പെടാന് പോകുന്ന രാശികള്
പുരാതന കാലം തൊട്ട് ഭൂമിയിലുള്ള മനുഷ്യര്ക്ക് ജീവിതത്തില് ദിശാബോധം നല്കുന്ന, ഭാവി സംബന്ധിച്ച് ഉള്ക്കാഴ്ചകള് നല്കുന്ന വളരെ പ്രധാനപ്പെട്ട, അത്ഭുതപ്പെടുത്തുന്ന പഠനവിഷയമാണ് ജ്യോതിഷം. ഒരു വ്യക്തിയുടെ ജീവിതത്തിലെ ദോഷങ്ങളെ കുറിച്ചും യോഗങ്ങളെ കുറിച്ചും ജ്യോതിഷം വ്യക്തമായ സൂചനകള് നല്കുന്നു. മാത്രമല്ല ദോഷങ്ങള്ക്കുള്ള പരിഹാരവും ജ്യോതിഷം നിര്ദ്ദേശിക്കുന്നുണ്ട്.

നവഗ്രഹങ്ങളാണ് ജ്യോതിഷത്തിന്റെ അടിസ്ഥാനം. നവഗ്രഹങ്ങളുടെ സ്ഥാനം ഭൂമിയിലെ ജീവജാലങ്ങളില് നിര്ണ്ണായക സ്വാധീനം ചെലുത്തുന്നുവെന്നാണ് ജ്യോതിഷം വിശ്വസിക്കുന്നത്. നവഗ്രഹങ്ങളില് ഓരോന്നിനും അതിന്റേതായ സ്വഭാവ സവിശേഷതകള് ഉണ്ട്. ഒരാളുടെ ഗ്രഹനിലയില് ഇവയുടെ സ്ഥാനം എവിടെ എന്നതിനനുസരിച്ച് ഫലങ്ങളും മാറും.
ഗ്രഹങ്ങളുടെ ഗുരുവായ വ്യാഴം അടുത്ത ആഴ്ച ഇടവം രാശിയില് അസ്തമിക്കുകയാണ്. ഇതെത്തുടര്ന്ന് ചില രാശികള്ക്ക് ജീവിതത്തില് വളരെ മോശം സമയവും കുടുംബജീവിതത്തില് അസ്വസ്ഥതകളും ആരംഭിക്കും. ഏതൊക്കെ രാശികളാണ് അവയെന്ന് നോക്കാം.
ഗ്രഹങ്ങളുടെ അസ്തമയം
ഒരു ഗ്രഹം പന്ത്രണ്ട് രാശികളില് ഏതെങ്കിലും ഒരു രാശിയുടെ 10 ഡിഗ്രിയില് സംയോജിക്കുകയാണെങ്കില് അത് അസ്തമയ നിലയിലാണെന്ന് പറയാം. ഒരു ഗ്രഹം ഒരു രാശിയില് നിന്നും അടുത്തതിലേക്ക് നീങ്ങുകയാണെങ്കില് അതിനെയാണ് ഗ്രഹങ്ങളുടെ സംക്രമണം എന്ന് വിളിക്കുന്നത്. സംക്രമണം പോലെ തന്നെ ജ്യോതിഷത്തില് വളരെ പ്രധാനപ്പെട്ട, എല്ലാ രാശികളിലും പ്രതിഫലനമുണ്ടാക്കുന്ന ഒരു പ്രതിഭാസമാണ് ഗ്രഹ അസ്തമയവും. ഒരു രാശിയില് ്രഗ്രഹം അസ്തമിക്കുമ്പോള്, തത്ഫലമായി ചില രാശികള്ക്ക് ജീവിതത്തില് മോശം ഫലങ്ങള് ഉണ്ടാകും.
വരുന്ന മെയ് മൂന്നിന് രാത്രി 10.08ന് വ്യാഴം ഇടവം രാശിയില് അസ്തമിക്കുന്നതിന്റെ ഫലമായി ചില രാശികളുടെ പ്രണയജീവിതത്തില് ചില മോശം കാര്യങ്ങള് സംഭവിക്കും. ശുക്രന് അധിപനായുള്ള ഇടവം രാശിയിലാണ് വ്യാഴം അസ്തമിക്കുന്നത് ശുക്രനും വ്യാഴവും ശത്രുഗ്രഹങ്ങളാണ്. അതുകൊണ്ട് തന്നെ ശുക്രന്റെ രാശിയില് വ്യാഴം അസ്തമിക്കുന്നത് ചിലരുടെ ദാമ്പത്യത്തിലും മറ്റ് ബന്ധങ്ങളിലും വിള്ളലുകളും പ്രതിസന്ധികളും ഉണ്ടാക്കിയേക്കും. ഏതൊക്കെ രാശികളാണ് അത്തരത്തിലൊരു മോശം സമയത്തിന് സാക്ഷിയാകേണ്ടി വരികയെന്ന് നോക്കാം.
ഇടവം
ഇടവം രാശിയിലുള്ള വ്യാഴത്തിന്റെ അസ്തമയം ആ രാശിയില് ഉള്ളവരുടെ തന്നെ സ്നേഹബന്ധങ്ങളില് പ്രശ്നങ്ങളുണ്ടാക്കും. തന്മൂലം പങ്കാളികള്ക്കിടയില് അകലമുണ്ടാകുകയും ചെറിയ കാര്യങ്ങള്ക്ക് പോലും പരസ്പരം വഴക്കിടുന്ന അവസ്ഥയുണ്ടാകുകയും ചെയ്യും. പ്രണയബന്ധങ്ങളിലും കമിതാക്കള്ക്കിടയില് സ്വരച്ചേര്ച്ചയും അകല്ച്ചയും ഉണ്ടാകും.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ പ്രണയബന്ധത്തിലും വ്യാഴത്തിന്റെ അസ്തമയം കൊണ്ടുണ്ടാകുന്ന ഫലങ്ങള് പ്രതിഫലിക്കും. ഈ കാലയളവില് ചിങ്ങം രാശിക്കാര് ദേഷ്യം നിയന്ത്രിക്കണം. ഇല്ലെങ്കില് പങ്കാളികള്ക്കിടയില് ഈഗോ പ്രശ്നങ്ങള് ഉണ്ടാകാം.പങ്കാളികള്ക്കിടയില് അഭിപ്രായഭിന്നതകള് രൂപപ്പെടാനും അതുമൂലം ബന്ധത്തില് അകല്ച്ചയുണ്ടാകാനും ഇടയുണ്ട്.
വൃശ്ചികം
വ്യാഴം ഇടവം രാശിയില് അസ്തമിക്കുന്നത് വൃശ്ചികം രാശിക്കാരുടെ പ്രണയബന്ധത്തില് പ്രതിസന്ധികള് സൃഷ്ടിക്കും. കുടുംബാംഗങ്ങള്ക്കിടയില് സ്വരച്ചേര്ച്ചയുണ്ടാകാന് സാധ്യതയുണ്ട്. കുടുംബത്തില് സന്തോഷവും സമാധാനവും പുലരുന്നതിന് അംഗങ്ങള്ക്കിടയില് സഹകരണവും പരസ്പരം മനസ്സിലാക്കലും ആവശ്യമാണ്. ഇതിലൂടെ ജീവിതത്തിലും പങ്കാളിയുമായുള്ള ബന്ധത്തിലും സനേഹവും മധുരവും നിറയും.
ധനു
വ്യാഴത്തിന്റെ ഇടവം രാശിയിലുള്ള അസ്തമയം ധനുരാശിക്കാരുടെ പ്രണയബന്ധങ്ങളിലും ചില്ലറ പ്രതിസന്ധികള് സൃഷ്ടിച്ചേക്കും. പങ്കാളിമായി ചില അസംതൃപ്തി ഉടലെടുക്കുകയും അത് പ്രശ്നമായി മാറുകയും ചെയ്യും. അനാവശ്യകാര്യങ്ങള്ക്ക് പങ്കാളിമായി വഴക്കിടും. അതുകൊണ്ട് പ്രണയജീവിതത്തിലും ദാമ്പത്യത്തിലും കയ്പ്പ് നിറയാന് സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
