Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സൗഭാഗ്യം ഇവരെ തേടിയെത്തും, ഇടവത്തിലെ ഭാഗ്യരാശികള്‍
ജീവിതത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളെല്ലാം. അതുകൊണ്ടുതന്നെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ കുറിച്ച് മുന്‍കൂട്ടി സൂചന നല്കുന്ന ജ്യോതിഷ പ്രവചനങ്ങള്‍ക്ക് നമ്മള് കാതോര്‍ക്കാറുണ്ട്. ഇപ്പോള്‍ ഇടവം രാശിയിലൂടെയാണ് നമ്മള് കടന്നുപോകുന്നത്. മെയ് 20 വരെയാണ് ഇടവം രാശി കാലയളവ്. ഈ കാലയളവില്‍ രാശിചക്രത്തിലെ പന്ത്രണ്ട് രാശികള്‍ക്കും ജീവിതത്തില്‍ നല്ല സമയവും മോശം സമയവും പ്രത്യേകിച്ച് നല്ലതോ ചീത്തതോ അല്ലാത്ത സമയവും അനുഭവിക്കേണ്ടതായി വരും.

ഇടവം രാശി അനുകൂലമായ, ഗ്രഹനിലയില്‍ ഗ്രഹങ്ങള്‍ അനുകൂല സ്ഥാനങ്ങളില്‍ എത്തുന്നതിലൂടെ ഈ സമയത്ത് പലവിധ സൗഭാഗ്യങ്ങളും യോഗങ്ങളും കൈവരാനിരിക്കുന്ന ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്നാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
ഇടവം
ഏപ്രില്‍ 20നും മെയ് 20 ഇടയില്‍ ജനിച്ച ഇടവം രാശിക്കാരാണ് ഇടവത്തില്‍ ഭാഗ്യശാലികളുടെ കൂട്ടത്തിലുള്ള ആദ്യത്തെ രാശി. അവരുടെ നിശ്ചദാര്‍ഢ്യം, പ്രായോഗികത, അചഞ്ചലമായ പ്രകൃതം എന്നിവയെല്ലാം ഇടവം രാശിയുടെ ഗുണങ്ങളുമായി ചേര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ കാലയളവ് അവര്‍ക്ക് പൊതുവേ ഗുണകരവും ഐശ്വര്യപൂര്‍ണ്ണവും ആയിരിക്കും.
കന്നി
ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവരാണ് കന്നി രാശിക്കാര്‍. ഇടവവും കന്നിയും ഭൂതത്ത്വ രാശികളാണ്. ഈ പൊതുഘടകം ഇവയെ സൗഹൃദരാശികളാക്കുന്നു. സൂക്ഷ്മമായ കാര്യങ്ങള്‍ക്ക് പോലും പ്രാധാന്യം നല്കുന്ന, സംഘടനാപാടവവും വിശകലന ശേഷിയും ഉള്ള കന്നി രാശിക്കാര്‍ക്ക് ഈ കാലയളവില്‍ അവരുടെ ശേഷികള്‍ കൂടുതല്‍ തേച്ചുമിനുക്കാന് സാധിക്കും. ഈ സമയത്ത് കന്നി രാശിക്കാര്‍ ക്ഷമയോടും നിശ്ചയദാര്‍ഢ്യത്തോടും അവരുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കും. ഇതിലൂടെ ഭാഗ്യം ഇവരുടെ വഴിക്ക് വരും.
മകരം
മറ്റൊരു ഭൂതത്ത്വരാശിയാണ് മകരം. ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവരാണ് മകരം രാശിയില്‍ വരുന്നത്. പ്രായോഗികത, ലക്ഷ്യങ്ങള്‍, കഠിനാധ്വാനം, മൂല്യങ്ങള്‍ എന്നിവയിലൂടെ ജീവിതത്തില്‍ മുന്നേറുന്നവരാണ് ഈ രാശിക്കാര്‍. ഈ കാലയളവില്‍ മകരം രാശിക്കാര്‍ അവരുടെ നിശ്ചയദാര്‍ഢ്യം കൂടുതല്‍ ദൃഢമാക്കി കൊ്ണ്ട് ദൗത്യങ്ങളില്‍ വിജയം കൈവരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം ഒരു ജലതത്ത്വരാശിയാണ്. എങ്കിലും ഇടവം രാശിയുമായി ഒത്തുപോകുന്ന രാശി ആയതുകൊണ്ട് ഈ കാലയളവില്‍ അവര്‍ക്ക് ഭാഗ്യങ്ങള്‍ വന്നുചേരും. വൈകാരിക വിഷയങ്ങളില്‍ കര്‍ക്കിടക രാശിക്കാര്‍ക്ക് ഈ സമയത്ത് സ്ഥിരതയും സുരക്ഷയും അനുഭവപ്പെടും. അതുകൊണ്ടുതന്നെ കൂടുതല്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിലും ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിലും ഇവര്‍ക്ക് ആത്മവിശ്വാസം അനുഭവപ്പെടും. ജൂണ്‍ 21നും ജൂലൈ 22നും ഇടയില്‍ ജനിച്ച ആളുകളാണ് കര്‍ക്കിടക രാശിയില്‍ വരുന്നത്.
മീനം
ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ച ആളുകളാണ് മീനം രാശിയില്‍ ഉള്‍പ്പെടുന്നത്. കര്‍ക്കിടക രാശിയെ പോലെ ജലതത്ത്വരാശിയാണ് മീനം. പ്രായോഗികതയിലൂടെ നേട്ടമുണ്ടാക്കുന്ന രാശിയാണ് മീനം. പ്രത്യേകിച്ച് ഈ കാലയളവില്‍ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇവരെ ഭാഗ്യം തുണയ്ക്കും.
വൃശ്ചികം
ഇടവത്തില്‍ വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഭാഗ്യത്തിന്റെ പ്രതിഫലനങ്ങള്‍ കാണാനാകും. സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേകിച്ച്. മൂ്ല്യങ്ങളും മുന്ഗുണനകള് പുനര്‍വിശകലനം ചെയ്ത് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിരതയിലേക്കും വളര്‍ച്ചയ്ക്കുള്ള അവസരങ്ങളിലേക്കും അടുക്കുന്ന സമയമായിരിക്കും വൃശ്ചികം രാശിക്കാര്‍ക്ക് ഇത്. ഒക്ടോബര്‍ 23നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവരാണ് ഈ രാശിയില്‍ ഉള്‍പ്പെടുന്നത്.
കുംഭം
വായുതത്ത്വരാശിയാണ് കുംഭം. ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ച ആളുകളാണ് കുംഭത്തില്‍ വരുന്നത്. ഇടവത്തില്‍ ഭാവിക്ക് വേണ്ടിയുള്ള ശക്തമായ അടിത്തറയുണ്ടാക്കാന്‍ കുംഭം രാശിക്കാര്‍ക്ക് സാധിക്കും. ഇവര്‍ ജീവിതത്തില്‍ കൂടുതല്‍ സ്ഥിരത നേടുകയും പ്രായോഗികതയ്ക്കും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കും ഊന്നല്‍ നല്കി അനുകൂല ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications