സന്തോഷവും ഭാഗ്യവും വര്‍ഷിക്കും; 7 നാള്‍ ശുക്രദശ തെളിഞ്ഞുനല്‍ക്കുന്ന നക്ഷത്രക്കാര്‍

മാര്‍ച്ച് മാസത്തിലെ അവസാനത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് നാം. ജ്യോതിഷപരമായി ഈ ആഴ്ച വളരെ വിശേഷപ്പെട്ട ഒരു ആഴ്ച തന്നെയായി കണക്കാക്കുന്നു. നിരവധി ശുഭദിനങ്ങളും ഈ ആഴ്ച വരുന്നുണ്ട്. ഗ്രഹനില പ്രകാരം ഈ ആഴ്ച ചില നക്ഷത്രജാതകര്‍ക്ക് ജീവിതത്തില്‍ സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്ന് പറയുന്നു.

ഈ നാളുകാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയോടെ ജീവിതത്തില്‍ നിരവധി നേട്ടങ്ങളുണ്ടാകും. എല്ലാ വെല്ലുവിളികളെയും നേരിടുകയും ജീവിതത്തില്‍ വിജയത്തോടെ മുന്നേറുകയും ചെയ്യും. അടുത്ത 7 നാള്‍ ഭാഗ്യം കനിഞ്ഞനുഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

lucky birth stars this week

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മാര്‍ച്ച് അവസാന വാരം മേടക്കൂറുകാര്‍ക്ക് ഐശ്വര്യവും ഭാഗ്യവും വരും. കഴിഞ്ഞയാഴ്ച നിങ്ങള്‍ നടത്തിയ പരിശ്രമങ്ങളുടെ ശുഭഫലങ്ങള്‍ ലഭിക്കുന്നതിന് എന്തൊക്കെ തടസ്സങ്ങളുണ്ടായിരുന്നുവോ, ഈ ആഴ്ച അതെല്ലാം നീങ്ങുന്നതായി കാണും. ആഴ്ചയുടെ ആദ്യ പകുതിയില്‍, ബന്ധുക്കളുമായുള്ള തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടും. അവരോടൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. കരിയര്‍, ബിസിനസ് എന്നിവയുടെ കാര്യത്തില്‍ ആഴ്ചയുടെ രണ്ടാം പകുതി വളരെ അനുകൂലമാണെന്ന് തെളിയും. ജോലിസ്ഥലത്ത് നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ പ്രശംസിക്കപ്പെടും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് വിവേകത്തോടെ എല്ലാ കാര്യങ്ങളും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

ഈ ആഴ്ച ബിസിനസ്സുമായി ബന്ധപ്പെട്ട് നടത്തുന്ന ഏതൊരു യാത്രയും വളരെ ശുഭകരവും പ്രയോജനകരവുമാണെന്ന് തെളിയും. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സഹായവും പിന്തുണയും ലഭിക്കും. ബിസിനസ്സ് വിപുലീകരിക്കാനുള്ള പദ്ധതി വിജയിക്കും. കോടതി സംബന്ധമായ കാര്യങ്ങളില്‍ ആശ്വാസം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ ആഴ്ച നിങ്ങളുടെ പ്രണയ ജീവിതം വളരെ മനോഹരമായിരിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. അവിവാഹിതരുടെ ജീവിതത്തിലേക്ക് പുതിയ ഒരാള്‍ കടന്നുവന്നേക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. ഈ ആഴ്ച, നിങ്ങള്‍ ആസൂത്രണം ചെയ്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കും. ജോലിയില്‍ ഈ ആഴ്ചയും പ്രതീക്ഷിച്ച പുരോഗതി ദൃശ്യമാകും. ഈ കാലയളവില്‍, സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അവരുടെ ജോലിയില്‍ പ്രത്യേക വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. തൊഴില്‍, ബിസിനസ്, സാമ്പത്തിക കാര്യങ്ങളില്‍ ഈ സമയം ശുഭകരവും ഫലപ്രദവുമാണ്. ഈ ആഴ്ച നിങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ കൈവരും. കടം കൊടുത്ത പണം നിങ്ങള്‍ക്ക് തിരികെ ലഭിക്കും. ഈ ആഴ്ച മുഴുവന്‍ ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും.

ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ ജോലിസ്ഥലത്ത് അന്തരീക്ഷം അനുകൂലമായി തുടരും. ജോലിസ്ഥലത്ത് നിങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിക്കും. ആഴ്ചയുടെ അവസാന പകുതിയില്‍ കുടുംബാംഗങ്ങളുമൊത്ത് യാത്രകള്‍ നടത്താനാകും. നിങ്ങള്‍ ഏതെങ്കിലും പരീക്ഷയ്ക്കോ മത്സരത്തിനോ തയ്യാറെടുക്കുകയാണെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത ലഭിച്ചേക്കാം. പ്രണയകാര്യങ്ങളില്‍ പൊരുത്തം ഉണ്ടാകും. പരസ്പര വിശ്വാസവും അടുപ്പവും വര്‍ദ്ധിക്കും. ദാമ്പത്യ ബന്ധത്തില്‍ മാധുര്യം ഉണ്ടാകും, നിങ്ങളുടെ ഇണയുമായി നിങ്ങള്‍ സന്തോഷകരമായ നിമിഷങ്ങള്‍ ആസ്വദിക്കും.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറുകാര്‍ക്ക് നിങ്ങളുടെ ശക്തി, ബുദ്ധി, ധൈര്യം എന്നിവയുടെ ബലത്തില്‍ ഈ ആഴ്ച സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കും. സന്തോഷവും ഭാഗ്യവും നിങ്ങളുടെ മേല്‍ വര്‍ഷിക്കും. കുറച്ചു കാലമായി നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും. സമ്പാദ്യങ്ങളുടെയും നിക്ഷേപങ്ങളുടെയും നേട്ടങ്ങള്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ലഭിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധിക വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും പിന്തുണ ലഭിക്കും.

ബിസിനസ്സുകാര്‍ക്ക് കാര്യങ്ങളില്‍ അനുകൂലമായി തുടരും, കൂടുതല്‍ ആവേശത്തോടെ തങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികള്‍ തയാറാക്കാം. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. ആഴ്ചയുടെ അവസാനത്തില്‍, അധികാരവും സര്‍ക്കാരുമായി ബന്ധപ്പെട്ട ആളുകളില്‍ നിന്ന് പ്രത്യേക പിന്തുണ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബകാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. സ്‌നേഹബന്ധത്തില്‍ പരസ്പര വിശ്വാസവും അടുപ്പവും വര്‍ദ്ധിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറുകാര്‍ക്ക് ഈ ആഴ്ച ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ആഴ്ചയുടെ തുടക്കം മുതല്‍, ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിങ്ങള്‍ ആഗ്രഹിച്ച വിജയം കാണും. ആഴ്ചയുടെ ആദ്യ പകുതിയില്‍, ദീര്‍ഘനാളായി നിലനിന്നിരുന്ന ചില പ്രശ്നത്തിന് പരിഹാരമാകും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. അധികാരവും ഭരണവുമായി ബന്ധപ്പെട്ടവരുമായുള്ള അടുപ്പം വര്‍ദ്ധിക്കും. കോടതിയില്‍ എന്തെങ്കിലും കേസ് നിലനില്‍ക്കുന്നുണ്ടെങ്കില്‍, അതില്‍ തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. ആഴ്ചയുടെ മധ്യത്തില്‍ ഏതെങ്കിലും മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. ഈ കാലയളവില്‍ അപ്രതീക്ഷിതമായി പണം ലഭിക്കാന്‍ സാധ്യതയുണ്ട്.

ഈ സമയം ബിസിനസുകാര്‍ അവര്‍ ആഗ്രഹിച്ച ലാഭം നേടും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും സഹകരണവും പിന്തുണയും ലഭിക്കും. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് തികച്ചും അനുകൂലമാണ്. എതിര്‍ലിംഗത്തിലുള്ളവരോടുള്ള നിങ്ങളുടെ ആകര്‍ഷണം വര്‍ദ്ധിച്ചേക്കാം. പ്രണയബന്ധത്തില്‍ തീവ്രതയുണ്ടാകും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറുകാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ വരുന്ന ചെറിയ തടസ്സങ്ങള്‍ക്കിടയിലും, നിങ്ങള്‍ക്ക് ആഗ്രഹിച്ച വിജയവും ലാഭവും ലഭിക്കും. ആഴ്ചയുടെ ആദ്യപകുതി ജോലിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനവും നല്ല പ്രവൃത്തികളും വിലമതിക്കപ്പെടും. ഉന്നതവിദ്യാഭ്യാസത്തിനും പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ഈ ആഴ്ചയുടെ അവസാനത്തോടെ നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം.

ബിസിനസ്സ് കാഴ്ചപ്പാടില്‍, ആഴ്ചയുടെ രണ്ടാം പകുതി നിങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമായിരിക്കും. ഈ സമയം ബിസിനസ്സുമായി ബന്ധപ്പെട്ട പുരോഗതിയില്‍ നിങ്ങളുടെ മനസ്സ് സന്തോഷിക്കും. ഭൂമി, കെട്ടിടം, വാഹനം എന്നിവയില്‍ സന്തോഷം ലഭിക്കും. നിങ്ങളുടെ ബന്ധുക്കളുമായി എന്തെങ്കിലും തര്‍ക്കം നടക്കുന്നുവെങ്കില്‍ അതെല്ലാം പരിഹരിക്കാനാകും. നിങ്ങളുടെ സ്‌നേഹം ആരോടെങ്കിലും പ്രകടിപ്പിക്കാന്‍ നിങ്ങള്‍ വളരെക്കാലമായി ചിന്തിക്കുകയാണെങ്കില്‍, ഈ സമയം അതിന് അനുകൂലമാണ്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, March 25, 2024, 7:41 [IST]
X
Desktop Bottom Promotion