Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള്‍ ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
വിജയത്തോടെ മുന്നേറും, 7 നാള്‍ ഈശ്വരന്‍ കൈപിടിച്ചുയര്‍ത്തുന്ന നക്ഷത്രക്കാര്‍
ഏപ്രില്‍ മാസത്തിലെ നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് നാം. ജ്യോതിഷപരമായി ഈ ആഴ്ച വളരെ വിശേഷപ്പെട്ട ഒരു ആഴ്ചയാണ്. ഏപ്രില്‍ 23ന് ചൊവ്വ മീനം രാശിയില്‍ പ്രവേശിക്കും. സന്തോഷവും ഐശ്വര്യവും നല്‍കുന്ന ശുക്രന്‍ ഏപ്രില്‍ 25 ന് മേടരാശിയില്‍ സംക്രമിക്കും. ഗ്രഹനില പ്രകാരം ഈ ആഴ്ച ചില നക്ഷത്രജാതകര്‍ക്ക് ജീവിതത്തില്‍ സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്ന് പറയുന്നു. ഈ നാളുകാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയോടെ ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരും. ഇവര്‍ എല്ലാ വെല്ലുവിളികളെയും നേരിടുകയും ജീവിതത്തില്‍ വിജയത്തോടെ മുന്നേറുകയും ചെയ്യും. അടുത്ത 7 നാള്‍ ഭാഗ്യം കനിഞ്ഞനുഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറുകാര്‍ക്ക് ഈ ആഴ്ച സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങള്‍ ലഭിക്കും. ഭൂമിയുമായോ കെട്ടിടവുമായോ ബന്ധപ്പെട്ട എന്തെങ്കിലും കേസ് കോടതിയില്‍ നടക്കുന്നുണ്ടെങ്കില്‍, അതില്‍ തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. പൂര്‍വിക സ്വത്തുക്കള്‍ സമ്പാദിക്കുന്നതിനും സാധ്യതയുണ്ട്. കരിയറിന്റെയും ബിസിനസ്സിന്റെയും കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കുന്നു. ആഴ്ചയുടെ തുടക്കത്തില്‍, തൊഴിലുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാകും ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ ജോലിസ്ഥലത്ത് സംതൃപ്തരായിരിക്കും.
ആഴ്ചയിലുടനീളം നിങ്ങള്‍ക്ക് എല്ലാവരില്‍ നിന്നും സഹകരണവും പിന്തുണയും തുടര്‍ന്നും ലഭിക്കും. നിങ്ങളുടെ ജോലിയില്‍ പ്രതീക്ഷിക്കുന്ന പുരോഗതിയും വിജയവും ലഭിക്കും. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. അവിവാഹിതരായവര്‍ക്ക് അവരുടെ വിവാഹം ഉറപ്പിക്കാം. ഇണയുമായി സന്തോഷത്തോടെ സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും. പ്രണയ ജീവിതം അതിമനോഹരമായി നിലനില്‍ക്കും.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഈ ആഴ്ച കരിയര്‍, ബിസിനസ്സ് കാഴ്ചപ്പാടില്‍ വളരെ പ്രധാനപ്പെട്ടതാണ്. ജോലിക്കാര്‍ക്ക് അവരുടെ കരിയര്‍ ഉയര്‍ന്ന ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ വലിയ അവസരങ്ങള്‍ ലഭിച്ചേക്കാം. കമ്മീഷന്‍, കരാര്‍ ജോലി, മാര്‍ക്കറ്റിംഗ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ഈ ആഴ്ച ഭാഗ്യം തെളിയും. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങളുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ഈ സമയത്ത്, ഭൂമി, കെട്ടിടം, വാഹനം എന്നിവയില്‍ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കാന്‍ സാധ്യതയുണ്ട്. ആഴ്ചയുടെ അവസാനത്തില്‍, പ്രിയപ്പെട്ട ഒരാളില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു വലിയ സമ്മാനവും ലഭിച്ചേക്കാം.
സാമൂഹിക സേവനവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം കൂടുതല്‍ അനുകൂലമായിരിക്കും. അവരുടെ പ്രവര്‍ത്തനത്തിന് പ്രത്യേക ബഹുമതികള്‍ ലഭിക്കും. സമൂഹത്തില്‍ നിങ്ങളുടെ ജനപ്രീതി വര്‍ദ്ധിക്കും. ബിസിനസുകാര്‍ക്കും ആഴ്ചയുടെ രണ്ടാം പകുതി അനുകൂലമാണ്. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച മുഴുവന്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. പ്രണയബന്ധത്തില്‍ തീവ്രതയുണ്ടാകും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടക രാശിക്കാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും നിറഞ്ഞതാണ്. ഈ ആഴ്ച നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. കുറച്ചു കാലമായി നിങ്ങള്‍ വിഷമിച്ചിരുന്ന പ്രശ്‌നത്തിന് പരിഹാരം കാണാനാകും. നിരാശയുടെ കാര്‍മേഘങ്ങള്‍ നിങ്ങളുടെ മനസ്സില്‍ നിന്ന് അപ്രത്യക്ഷമാകും. ജോലിസ്ഥലത്ത് വലിയ സ്ഥാനമോ അവാര്‍ഡോ ബഹുമതിയോ ലഭിച്ചേക്കാം. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ പൂര്‍ണ സഹകരണവും പിന്തുണയും ഉണ്ടാകും.
ബിസിനസ്സില്‍ വളര്‍ച്ചയ്ക്കും സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ഈ ആഴ്ച ചില പുതിയ ബിസിനസ്സിലും നിങ്ങള്‍ക്ക് ശ്രമിക്കാം. മൊത്തത്തില്‍, നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിന് ധാരാളം അവസരങ്ങള്‍ ലഭിക്കും. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും ഉണ്ടാകും. സ്നേഹബന്ധങ്ങള്‍ ദൃഢമാകും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച കരിയറിലും ബിസിനസ്സിലും ആഗ്രഹിച്ച പുരോഗതി കൈവരിക്കാനാകും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധിക വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. കുറച്ചുകാലമായി നിങ്ങള്‍ തൊഴില്‍രഹിതനായിരുന്നുവെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് ഇഷ്ടമുള്ള മേഖലയില്‍ തൊഴില്‍ ലഭിക്കും. നിങ്ങളുടെ സന്തോഷവും സമൃദ്ധിയും വര്‍ധിക്കും. പുതിയ ബന്ധങ്ങള്‍ വികസിക്കും. ഈ ആഴ്ച, നിങ്ങള്‍ സമ്പൂര്‍ണ്ണ അര്‍പ്പണബോധത്തോടെ പ്രയത്‌നിച്ചാല്‍ അതില്‍ ആഗ്രഹിച്ച വിജയവും പുരോഗതിയും നിങ്ങള്‍ക്ക് ലഭിക്കും. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച മുഴുവന്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. പരസ്പര വിശ്വാസം വര്‍ദ്ധിക്കും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ ആഴ്ച അനുകൂലമാണ്. ഏറെ നാളായി തൊഴില്‍ തേടി അലയുന്നവരുടെ കാത്തിരിപ്പിന് വിരാമമാകും. ആഴ്ചയുടെ ആദ്യ പകുതിയില്‍ നിങ്ങളുടെ കരിയറും ബിസിനസ്സുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന ആളുകള്‍ക്ക് ആഗ്രഹിച്ച വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. കരിയര്‍-ബിസിനസ് കാര്യങ്ങളില്‍ ആഗ്രഹിച്ച വിജയവും ലാഭവും കൈവരിക്കും. നിങ്ങളുടെ ഉള്ളില്‍ ഒരു പോസിറ്റീവ് വികാരം ഉണ്ടാകും. നിങ്ങളുടെ ജോലികള്‍ സജീവമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ സമയം ഒരു പ്രത്യേക സ്ഥാനം ലഭിച്ചേക്കാം. ആളുകള്‍ക്കിടയില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് തികച്ചും അനുകൂലമായിരിക്കും. നിങ്ങളുടെ പ്രണയബന്ധം വിവാഹത്തിലേക്ക് വഴിമാറും. കുടുംബാംഗങ്ങള്‍ നിങ്ങളുടെ ബന്ധം അംഗീകരിച്ചേക്കാം. ദാമ്പത്യ ജീവിതം സന്തുഷ്ടമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











