Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
തലയ്ക്ക് മുകളില്‍ ഭാഗ്യം, ശുക്രനുദിച്ച ഫലത്താല്‍ 7 നാള് ജീവിതം മാറും നാളുകാര്‍
ഏപ്രില്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് നാം. ജ്യോതിഷപരമായി ഈ ആഴ്ച വളരെ വിശേഷപ്പെട്ട ഒരു ആഴ്ച തന്നെയായി കണക്കാക്കുന്നു. കാരണം ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം വരുന്നത് ഈ ആഴ്ചയാണ്. ഇത് ഒരു സമ്പൂര്‍ണ സൂര്യഗ്രഹണമായിരിക്കും. മറ്റ് നിരവധി ശുഭദിനങ്ങളും ഈ ആഴ്ച വരുന്നുണ്ട്. ചൈത്ര നവരാത്രിയുടെ തുടക്കം ഈ ആഴ്ചയാണ്. ദുര്‍ഗാദേവിയെ ആരാധിക്കാന്‍ ഉത്തമമായ കാലമാണിത്.
ഗ്രഹനില പ്രകാരം ഈ ആഴ്ച ചില നക്ഷത്രജാതകര്‍ക്ക് ജീവിതത്തില്‍ സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്ന് പറയുന്നു. ഈ നാളുകാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയോടെ ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരും. ഇവര്‍ എല്ലാ വെല്ലുവിളികളെയും നേരിടുകയും ജീവിതത്തില്‍ വിജയത്തോടെ മുന്നേറുകയും ചെയ്യും. അടുത്ത 7 നാള് ഭാഗ്യം കനിഞ്ഞനുഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
ഈ ആഴ്ച മിഥുനക്കൂറുകാര്‍ക്ക് വളരെ ശുഭകരവും വിജയകരവുമായ ഫലങ്ങള്‍ ലഭിക്കും. പെട്ടെന്ന് പൂര്‍ത്തിയാക്കാനാകില്ലെന്ന് പ്രതീക്ഷിക്കുന്ന ജോലികള്‍ പോലും ഈ ആഴ്ച പൂര്‍ത്തീകരിക്കുന്നത് നിങ്ങള്‍ കാണും. ആഴ്ചയുടെ തുടക്കത്തില്‍ തൊഴിലുമായി ബന്ധപ്പെട്ട് ദൂര യാത്രകള്‍ സാധ്യമാണ്. സ്വാധീനമുള്ള നിരവധി ആളുകളെ നിങ്ങള്‍ കണ്ടുമുട്ടും. ഈ ആഴ്ച, നിങ്ങള്‍ക്ക് പരിധിയില്ലാത്ത വിജയവും ലാഭവും നേടാന്‍ കഴിയും. ബിസിനസ്സില്‍ സ്വീകരിക്കുന്ന ജ്ഞാനപൂര്‍വമായ നടപടികള്‍ ഭാവിയില്‍ നിങ്ങള്‍ക്ക് വലിയ ലാഭം സമ്മാനിക്കും. പങ്കാളിത്തത്തോടെ ബിസിനസോ മറ്റെന്തെങ്കിലും ജോലിയോ ചെയ്യുന്നവര്‍ക്ക് ഈ മാസം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുന്നതായി കാണുന്നു. ഈ ആഴ്ച നിങ്ങള്‍ക്ക് അപ്രതീക്ഷിത ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. ആസൂത്രണം ചെയ്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും. നിങ്ങളുടെ മനോവീര്യം വളരെ ഉയര്‍ന്നതായിരിക്കും.
ആഴ്ചയുടെ രണ്ടാം പകുതിയില്‍ നിങ്ങളുടെ കരിയര്‍, ബിസിനസ്സ് അല്ലെങ്കില്‍ വ്യക്തിഗത ജീവിതം എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രധാന തീരുമാനം എടുക്കാനാകും. ബന്ധങ്ങളുടെ കാഴ്ചപ്പാടില്‍ ഈ ആഴ്ച സാധാരണമായിരിക്കും. ഈ ആഴ്ച മുഴുവന്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെ പിന്തുണയും സഹകരണവും ലഭിക്കും. സഹോദരീസഹോദരന്മാരുമായി സ്നേഹവും ഐക്യവും ഉണ്ടാകും. പൂര്‍വ്വിക സ്വത്ത് കൈവരും. പ്രണയകാര്യങ്ങളില്‍ പൊരുത്തം ഉണ്ടാകും. അവിവാഹിതരുടെ വിവാഹം ഉറപ്പിച്ചേക്കും. ആഴ്ചയുടെ അവസാനത്തില്‍ വീട്ടില്‍ ചില മംഗളകരമായ പരിപാടികള്‍ നടത്താനാകും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറുകാര്‍ക്ക് ഈ ആഴ്ച ഭാഗ്യം നിറഞ്ഞതാണ്. ആഴ്ചയുടെ തുടക്കം മുതല്‍, ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങള്‍ ഐശ്വര്യവും വിജയവും കാണും. ഈ ആഴ്ച നിങ്ങളുടെ ബുദ്ധിശക്തി ഉപയോഗിച്ച് വലിയ ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങള്‍ വളരെക്കാലമായി തൊഴിലിനായി ശ്രമിക്കുന്നുണ്ടെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലി ലഭിച്ചേക്കാം. പൊതുജീവിതത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായത്തോടെ, വലിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയെ പ്രശംസിക്കും. നിങ്ങളുടെ സ്ഥാനമാനങ്ങള്‍ വര്‍ദ്ധിക്കും. ജോലിയുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും.
ഈ ആഴ്ച നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതികള്‍ ഫലം കാണും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകും. ആഴ്ചയുടെ രണ്ടാം പകുതിയില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച അനുകൂലമായിരിക്കും. പരസ്പര സ്നേഹവും വിശ്വാസവും നിലനില്ക്കും. സ്നേഹബന്ധങ്ങള്‍ ദൃഢമാകും. സന്താനങ്ങളില്‍ നിന്ന് സന്തോഷം ഉണ്ടാകും.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. വീട്ടിലും പുറത്തുമുള്ള ആളുകളുടെ പൂര്‍ണ സഹകരണവും പിന്തുണയും ഈ ആഴ്ച നിങ്ങള്‍ കാണും. നിങ്ങളുടെ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് വലിയ ഉത്തരവാദിത്തമോ സ്ഥാനമോ ലഭിച്ചേക്കാം. പത്രപ്രവര്‍ത്തനം, എഴുത്ത്, ഗവേഷണം എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് അവരുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാനും ആഗ്രഹിച്ച ലാഭം നേടാനും എല്ലാ ശ്രമങ്ങളും നടത്തും. ദൈനംദിന വരുമാനം വര്‍ദ്ധിക്കും. പുതിയ വരുമാന മാര്‍ഗങ്ങളും തുറക്കും.
വിപണിയില്‍ ബഹുമാനവും വിശ്വാസ്യതയും വര്‍ദ്ധിക്കും. നിങ്ങള്‍ വിദേശത്ത് സ്ഥിരതാമസമാക്കാനോ അവിടെ ഉന്നത വിദ്യാഭ്യാസം നേടാനോ ശ്രമിക്കുകയാണെങ്കില്‍, ഈ ആഴ്ച നിങ്ങളുടെ ആഗ്രഹം സഫലമായേക്കാം. ആഴ്ചയുടെ അവസാന പകുതിയില്‍, നിങ്ങളുടെ വീട്ടില്‍ ചില മംഗളകരമായ പരിപാടികള്‍ നടന്നേക്കാം. ബന്ധുക്കളുമായുള്ള തെറ്റിദ്ധാരണകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. മാതാപിതാക്കളില്‍ നിന്നും ഗുരുക്കന്മാരില് നിന്നും നിങ്ങള്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കും. നിങ്ങള്‍ അവിവാഹിതനായിരുന്നുവെങ്കില്, ഈ ആഴ്ച പ്രിയപ്പെട്ട ഒരാള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നേക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications