Latest Updates
-
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഇന്ന് രാത്രി 9:39-ന് ആകാശത്ത് അത്ഭുതം: ബുധൻ-ശുക്ര സംഗമം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
2026 ജൂലൈ 24: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് ഇത് ചെയ്താൽ വിജയം സുനിശ്ചിതം! -
2026 ജൂലൈ 24: ഈ 5 രാശിക്കാർക്ക് ഇന്ന് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ജൂലൈ 24: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും തിളങ്ങാൻ പോകുന്ന ആ 7 നക്ഷത്രക്കാർ ഇവർ! -
2026 ജൂലൈ 24: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
സൺസ്ക്രീൻ വാങ്ങുമ്പോൾ ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ BIS നിയമങ്ങൾ ചർമ്മത്തിന് സുരക്ഷയേകുമോ? -
നൈക്ക സെയിലിൽ കുറഞ്ഞ ചിലവിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; മഴക്കാല സ്കിൻകെയർ ടിപ്സ് ഇതാ! -
ശനി വക്രഗതി 2026: കരിയറിലും സാമ്പത്തിക ഇടപാടുകളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വൈകാരിക മാറ്റങ്ങൾക്ക് തുടക്കം!
തൊടുന്നതെല്ലാം പൊന്നാകും, ജീവിതത്തില്‍ ശുക്രനുദിച്ചു; 7 നാള് രാജയോഗം ഈ നക്ഷത്രക്കാര്‍ക്ക്
മാര്‍ച്ച് മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് നാം. ജ്യോതിഷപരമായി ഈ ആഴ്ച വളരെ വിശേഷപ്പെട്ട ഒരു ആഴ്ച തന്നെയായി കണക്കാക്കുന്നു. നിരവധി ശുഭദിനങ്ങളും ഈ ആഴ്ച വരുന്നുണ്ട്. ഈ ആഴ്ച ശനിദേവന് കുംഭ രാശിയില്‍ ഉദയം ചെയ്യും. ഗ്രഹനില പ്രകാരം ഈ ആഴ്ച ചില നക്ഷത്രജാതകര്‍ക്ക് ജീവിതത്തില്‍ സകല സൗഭാഗ്യങ്ങളും ലഭിക്കുമെന്ന് പറയുന്നു.
ഈ നാളുകാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയോടെ ജീവിതത്തില്‍ നിരവധി നേട്ടങ്ങളുണ്ടാകും. എല്ലാ വെല്ലുവിളികളെയും നേരിടുകയും ജീവിതത്തില്‍ വിജയത്തോടെ മുന്നേറുകയും ചെയ്യും. അടുത്ത 7 നാള് ഭാഗ്യം കനിഞ്ഞനുഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് ഈ ആഴ്ച ഭാഗ്യം നിറഞ്ഞതായിരിക്കും. ഈ ആഴ്ച ഏത് മേഖലയിലാണോ ശ്രമിക്കുന്നത്, ആ മേഖലയില്‍ നിങ്ങള്‍ക്ക് ആഗ്രഹിച്ച വിജയവും ലാഭവും ലഭിക്കും. ബന്ധുക്കളുടെ സഹകരണവും പിന്തുണയും ലഭിക്കുന്നതായി കാണാം. ആസൂത്രണം ചെയ്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നത് നിങ്ങളുടെ ഉത്സാഹം വര്‍ദ്ധിപ്പിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ബിസിനസ്സില്‍ ആഗ്രഹിച്ച ലാഭം ലഭിക്കും. വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുകയോ അവിടെ നിങ്ങളുടെ കരിയര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയോ ആണെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം.
ആഴ്ചയുടെ മധ്യത്തില്‍ നിങ്ങളുടെ പെരുമാറ്റത്തില്‍ സത്യസന്ധത വര്‍ദ്ധിക്കും. ജീവിതത്തില്‍ നിങ്ങളുടെ അടുത്ത സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ആഗ്രഹിക്കുന്ന സഹകരണവും പിന്തുണയും ലഭിക്കും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും. ആഴ്ചയുടെ അവസാനത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിയാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ട്രാന്‍സ്ഫറോ അല്ലെങ്കില്‍ പ്രമോഷനോ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ മുന്‍കാലങ്ങളിലെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. പ്രണയ ബന്ധത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് തികച്ചും അനുകൂലമാണ്. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷകരമായ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ആരോഗ്യം സാധാരണ നിലയിലായിരിക്കും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച ജീവിതത്തില്‍ പുതിയ അവസരങ്ങളിലേക്കുള്ള വാതിലുകള്‍ തുറക്കും. വളരെക്കാലമായി തൊഴിലിനായി ശ്രമിക്കുന്നവര്‍ക്ക് ആഴ്ചയുടെ തുടക്കം വളരെ ശുഭകരമായിരിക്കും. ആഴ്ചയുടെ ആദ്യപകുതിയില്‍, ജോലികള്‍ മികച്ച രീതിയിലും കൃത്യസമയത്തും പൂര്‍ത്തിയാക്കാനുള്ള ഉത്സാഹവും പരിശ്രമവും ഉണ്ടാകും. ജോലിയുള്ള ആളുകള്‍ക്ക് അധിക വരുമാനത്തിന്റെ പുതിയ സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. മനസ്സ് സന്തോഷത്തോടെ നിലനില്ക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട് ഒരു വലിയ ഇടപാട് നടത്താന്‍ കഴിയും. ബിസിനസ്സിലെ വളര്‍ച്ച കാരണം നിങ്ങളുടെ മനസ്സ് സന്തോഷിക്കും.
ആഴ്ചയുടെ മധ്യത്തില്‍ ചില തീര്‍ത്ഥാടന സ്ഥലങ്ങളിലേക്ക് പെട്ടെന്നുള്ള യാത്രയ്ക്ക് സാധ്യതയുണ്ട്. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. ആഴ്ചയുടെ മധ്യത്തില്‍, നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും. എഴുത്ത്, ഗവേഷണം മുതലായവ ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് തികച്ചും അനുകൂലമാണ്. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും ഉണ്ടാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടാകും. സ്നേഹബന്ധങ്ങള്‍ ദൃഢമാകും.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് ഈ ആഴ്ച ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ വളരെക്കാലമായി എന്തെങ്കിലും കാര്യത്തിനായി പരിശ്രമിക്കുന്നുവെങ്കില്‍ ഈ ആഴ്ച അതുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് കേള്‍ക്കാനാകും. ആസൂത്രണം ചെയ്ത ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഈ ആഴ്ച മുഴുവന്‍ നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. നിങ്ങളുടെ ഉള്ളില്‍ പോസിറ്റീവ് ചിന്തകളും ആത്മവിശ്വാസവും വര്‍ദ്ധിക്കും. ബിസിനസുകാര്‍ക്ക് ആഴ്ചയുടെ മധ്യഭാഗം വളരെ അനുകൂലമായിരിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് വിപണിയിലെ കുതിച്ചുചാട്ടം പ്രയോജനപ്പെടുത്താന്‍ കഴിയും. വിപണിയില്‍ നിങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിക്കും.
ചില മംഗളകരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ആഴ്ചയുടെ അവസാനഭാഗം കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷമുണ്ടാകും. ഈ കാലയളവില്‍ ചില പഴയ സുഹൃത്തുക്കളെ കാണാനാകും. ബന്ധുക്കളുമായുള്ള ബന്ധം സൗഹാര്‍ദ്ദപരമായി തുടരും, നിങ്ങള്‍ക്ക് അവരുടെ പിന്തുണ ലഭിക്കും. ആഴ്ചയുടെ രണ്ടാം പകുതിയില്‍ നിങ്ങള്‍ സീസണല്‍ രോഗങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണം. ഈ കാലയളവില്‍ നിങ്ങളുടെ ഭക്ഷണശീലങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications