മരിച്ചയാളുടെ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നത് ദോഷമാണോ? ജ്യോതിഷം പറയുന്നത്

മരണം എന്നത് ഒരു ശാശ്വത സത്യമാണ്. ഈ ലോകത്ത് ജനിച്ചവന്‍ തീര്‍ച്ചയായും ഒരു ദിവസം മരിക്കണം. ഈ ഭൂമിയിലെ ജീവിതയാത്ര പൂര്‍ത്തിയാക്കിയ ശേഷം ഭൗതിക ശരീരം വെടിയണം. മരണശേഷം ആ വ്യക്തിയുടെ ഓര്‍മ്മകളും അവരുമായി ബന്ധപ്പെട്ട കാര്യങ്ങളും മാത്രമേ നമ്മുടെ അടുത്ത് അവശേഷിക്കുന്നുള്ളൂ. നമ്മള്‍ സ്നേഹിക്കുന്ന ഒരാള്‍ മരിക്കുമ്പോള്‍, അവരുടെ ഓര്‍മ്മയ്ക്കായി അവരുടെ സാധനങ്ങള്‍ നമ്മള്‍ കൂടെ സൂക്ഷിക്കുന്നു. അതില്‍ പലതും നമ്മള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.

എന്നാല്‍ അങ്ങനെ ചെയ്യുന്നത് ശരിയാണോ? ജ്യോതിഷത്തില്‍ അത്തരം ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. മരണപ്പെട്ടയാളുടെ ആഭരണങ്ങള്‍ ധരിക്കരുതെന്ന് പറയുന്നു. ഒരു വ്യക്തി മരിച്ചാല്‍ ആ വ്യക്തിയുടെ ഭൗതിക വസ്തുക്കളുമായി എന്തുചെയ്യണം. (can we wear a dead person's jwellery)മരിച്ചവരുടെ സാധനങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ ലേഖനത്തിലുണ്ട്.

can we wear a dead person s jwellery

മരിച്ചവരുടെ ആഭരണങ്ങള്‍ ധരിക്കാമോ?

ജ്യോതിഷപ്രകാരം സ്വര്‍ണ്ണം എന്നത് സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ഗ്രഹങ്ങളും ചുറ്റുന്ന ഒരു ഊര്‍ജ്ജസ്വലമായ ഗ്രഹമായാണ് സൂര്യനെ കണക്കാക്കുന്നത്. മരിച്ചയാളുടെ ആഭരണങ്ങള്‍ ധരിച്ചാല്‍ അത് സൂര്യന്റെ ഊര്‍ജ്ജം ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ജീവിതത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു. മരിച്ച വ്യക്തിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുമ്പോള്‍, നിങ്ങളുടെ ശരീരത്തിന് നെഗറ്റീവ് എനര്‍ജി നേരിടേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ ജാതകത്തിലെ സൂര്യന്റെ സ്ഥാനം ദുര്‍ബലമാകാന്‍ തുടങ്ങുന്നു. സൂര്യന്റെ ദുര്‍ബലമായ സ്ഥാനം കാരണം, നിങ്ങളുടെ ആരോഗ്യം, സാമ്പത്തിക സ്ഥിതി തുടങ്ങി എല്ലാത്തിലും ദോഷകരമായ ഫലങ്ങള്‍ ഉണ്ടാകുന്നു.

മരിച്ചവരുടെ ആഭരണങ്ങള്‍ ധരിച്ചാല്‍ എന്ത് സംഭവിക്കും?

ആരെങ്കിലും മരിച്ചയാളുടെ ആഭരണങ്ങള്‍ ധരിച്ചാല്‍ അത് ശരീരത്തിന്റെ ഊര്‍ജ്ജത്തെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു. മരിച്ചയാളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുമ്പോളാണ് ഇത് കൂടുതലാകുന്നത്. അവരുടെ ജാതകത്തിലെ സൂര്യന്‍ ദുര്‍ബലനാകാന്‍ തുടങ്ങുകയും അതിന്റെ ദോഷഫലങ്ങള്‍ ജീവിതത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്നു. സ്വര്‍ണ്ണം സൂര്യന്റെ ലോഹമാണ് എന്നതും, ഒരു വ്യക്തിയുടെ മരണശേഷം അവരുടെ ആഭരണങ്ങളുടെ സൂര്യോര്‍ജ്ജം കുറയുന്നതുമാണ് ഇതിനുള്ള ഒരു പ്രധാന കാരണം. ജീവിച്ചിരിക്കുന്ന ഒരാള്‍ ആ ആഭരണങ്ങള്‍ ധരിക്കുമ്പോള്‍, ഈ ആഭരണത്തിന്റെ പല ദോഷഫലങ്ങളും അവരുടെ ജീവിതത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു.

ദുര്‍ബലമായ സൂര്യന്‍ എല്ലായിടത്തുനിന്നും നിങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഇത് നിങ്ങളുടെ സാമ്പത്തിക അവസ്ഥയെയും ദോഷകരമായി ബാധിക്കാന്‍ തുടങ്ങുന്നു. മരിച്ചയാളുടെ ആഭരണങ്ങള്‍ ധരിക്കുന്നത് നിങ്ങളുടെ ജോലിയെയും പ്രതികൂലമായി ബാധിച്ചേക്കാം. ബിസിനസ്സില്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിച്ചേക്കാം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ നിങ്ങള്‍ക്ക് തിരിച്ചടികള്‍ നേരിടേണ്ടിവന്നേക്കാം.

ഗരുഡപുരാണത്തില്‍ പറഞ്ഞത്

ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചയാളുടെ ആഭരണങ്ങളോ മറ്റേതെങ്കിലും വസ്തുക്കളോ ഉപയോഗിച്ചാല്‍ അവരുടെ ആത്മാവിന് ശാന്തി ലഭിക്കില്ലെന്ന് ഗരുഡപുരാണത്തില്‍ പറയുന്നു. ഇങ്ങനെ ചെയ്താല്‍, മരിച്ചയാളുടെ ആത്മാവ് എല്ലായ്‌പ്പോഴും നിങ്ങളുടെ സമീപത്ത് ഉണ്ടായിരിക്കും. അവര്‍ക്ക് മോക്ഷം കൈവരിക്കാനാകില്ല. മരിച്ചയാളുടെ ആത്മാവിന്റെ ആകര്‍ഷണം ജീവിച്ചിരിക്കുന്നവരോടൊപ്പം എപ്പോഴും നിലനില്‍ക്കും. അത് പിതൃദോഷത്തിനും കാരണമാകും. ഇക്കാരണത്താല്‍, മരിച്ചയാളുടെ പ്രിയപ്പെട്ട വസ്തുക്കള്‍, പ്രത്യേകിച്ച് ആഭരണങ്ങള്‍ ഉപയോഗിക്കുന്നത് ദോഷകരമായി കണക്കാക്കുന്നു. എന്നാല്‍ മരിച്ചയാളുടെ ഓര്‍മ്മയ്ക്കായി നിങ്ങള്‍ക്ക് അവരുടെ ആഭരണങ്ങള്‍ സൂക്ഷിച്ച് വയ്ക്കാം. അത് ശരീരത്തില്‍ ധരിക്കരുത് എന്നുമാത്രം.

ഇങ്ങനെ ധരിക്കാം

മരിച്ചയാളുടെ ആഭരണങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ അത് ശുദ്ധീകരിച്ചശേഷം ധരിക്കാം. സ്വര്‍ണാഭരണങ്ങള്‍ ശുദ്ധീകരിക്കാന്‍, നിങ്ങള്‍ക്ക് അത് 24 മണിക്കൂര്‍ ഗംഗാജലത്തില്‍ മുക്കി വയ്ക്കാം. ചില മന്ത്രങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് അവയെ ദോഷമുക്തമാക്കാം. ഇത് ചെയ്തതിന് ശേഷം, നിങ്ങള്‍ക്ക് മരിച്ചയാളുടെ ആഭരണങ്ങള്‍ ഉപയോഗിക്കാം. ഈ പ്രതിവിധി, ആഭരണങ്ങളുമായുള്ള മരണപ്പെട്ടയാളുടെ അടുപ്പവും അവസാനിപ്പിക്കുന്നു. ആഭരണങ്ങള്‍ ശുദ്ധീകരിക്കാന്‍ 24 മണിക്കൂര്‍ നേരം പൂജ ചെയ്ത ചാരത്തിലും സൂക്ഷിക്കുന്ന ഒരു രീതി കൂടിയുണ്ട്.

നിങ്ങള്‍ മരിച്ചയാളുടെ ആഭരണങ്ങള്‍ ധരിക്കുകയാണെങ്കില്‍, ശുദ്ധീകരണം കഴിഞ്ഞാലും ശരീരത്തില്‍ നേരിട്ട് ആഭരണങ്ങള്‍ ധരിക്കരുത്. ശുദ്ധീകരണത്തിന് ശേഷം കുറച്ച് ദിവസത്തേക്ക് അത് മഞ്ഞ നൂല്‍ കൊണ്ട് കെട്ടിവയ്ക്കണം. 21 ദിവസം മഞ്ഞ നൂല്‍ കൊണ്ട് കെട്ടിയ ശേഷം നിങ്ങള്‍ക്ക് അത് ധരിക്കാം.

എന്നിരുന്നാലും, മരണത്തിന് മുമ്പ് ആരെങ്കിലും നിങ്ങള്‍ക്ക് അവരുടെ ആഭരണങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും അത് ധരിക്കാം. മരിച്ച വ്യക്തിയുടെ ആഭരണങ്ങള്‍ക്ക് ഒരു പുതിയ രൂപം നല്‍കി, അതായത് അത് ഉരുക്കി പുതിയ ഡിസൈനില്‍ ആക്കിയും ധരിക്കാം.

വെള്ളിയോ മറ്റ് ലോഹ ആഭരണങ്ങളോ ധരിക്കാമോ?

മരിച്ചയാളുടെ വെള്ളിയോ മറ്റേതെങ്കിലും ലോഹ ആഭരണങ്ങളോ ധരിക്കുന്നതും നല്ലതായി കണക്കാക്കുന്നില്ല. വെള്ളി എന്നത് ചന്ദ്രന്റെ ലോഹമായി കണക്കാക്കപ്പെടുന്നതിനാല്‍ അത് നിങ്ങളുടെ ജാതകത്തിലെ ചന്ദ്രനെ ദുര്‍ബലപ്പെടുത്തും. അതിനാല്‍, മരിച്ചവരുടെ ഏതെങ്കിലും ആഭരണങ്ങള്‍ ധരിക്കുന്നതിന് മുമ്പ്, അത് ശുദ്ധീകരിക്കുകയും ഒരു ജ്യോതിഷിയുടെ ഉപദേശം സ്വീകരിക്കുകയും വേണം. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ജീവിതത്തില്‍ ദോഷഫലങ്ങള്‍ ഉണ്ടാകില്ല.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, May 24, 2024, 12:00 [IST]
X
Desktop Bottom Promotion