Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മൂന്ന് രാശിക്കാരില്‍ ഫെബ്രുവരി അവസാനം രാജയോഗം; ശത്രുക്കള്‍ പോലും ഇവര്‍ക്ക് മുന്പില് മുട്ടുമടക്കും
Neechabhanga Raja Yoga: ഗ്രഹങ്ങളില്‍ തന്നെ പ്രധാനികളായ രണ്ട് ഗ്രഹങ്ങളാണ് ബുധനും, ശുക്രനും. ഇരു ഗ്രഹങ്ങളും ഒന്നിച്ചാല്‍ 12 രാശികളുടെയും തലവരമാറ്റുന്ന പല സംഭവവികാസങ്ങളും അരങ്ങേറുന്നതാണ്. നിലവില്‍ ഫെബ്രുവരി 27-ാം തീയ്യതി, ബുധനും ശുക്രനും മീനത്തില്‍ ഒന്നിക്കുകയാണ്. ഇരുഗ്രഹങ്ങളും ഒരു രാശിയില്‍ തുടരുന്നതോടെ മൂന്ന് രാശിക്കാരില്‍ രാജയോഗം രൂപപ്പെടുന്നു. വെറും രാജയോഗമല്ല, ശത്രുക്കളെ പോലും മുട്ടുകുത്തിക്കാന്‍ ശേഷി നല്കുന്ന നീചഭംഗ രാജയോഗം രൂപപ്പെടുന്നതാണ്. ഏതെല്ലാം രാശിക്കാരിലാണ് നീചഭംഗ രാജയോഗം രൂപപ്പെടുന്നത് എന്ന് നോക്കാം.

ഇടവം
ഇടവം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധനും ശുക്രനും ഒന്നിക്കുന്നത്. അതിനാല്‍, ഇടവം രാശിക്കാരില്‍ നീചഭംഗ രാജയോഗം രൂപപ്പെടുന്നതാണ്. ജോലിയിലും ബിസിനസ്സിലും ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ അനവധി ഈ രാശിക്കാരെ തേടി എത്തുന്നതാണ്. ശത്രുക്കളെ പോലും കൊതിപ്പിക്കുന്ന വിധത്തില്‍ വളരാന്‍ ഇടവം രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പണ്ട് കളിയാക്കിയ പലരും നിങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് മുന്നോട്ട് വരുന്നതായിരിക്കും. വളരെ കാലമായി സ്വന്തമാക്കണം എന്നാഗ്രഹിച്ച അനവധി കാര്യങ്ങള്‍ കൈക്കുമ്പിളില്‍ ഒതുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടകാല സമയത്ത് സഹായിച്ചവരെ തിരിച്ച് സഹായിക്കുന്നതായിരിക്കും. സ്നേഹിക്കുന്നവര്‍ക്ക് തിരിച്ച് സ്നേഹം നല്‍കാനും ഈ രാശിക്കാര്‍ മടിക്കുകയില്ല. പണ്ട് ചതിച്ചവരെ സഹായിക്കാതിരിക്കാനും ഈ രാശിക്കാര്‍ ശ്രമിക്കുന്നതായിരിക്കും. നേട്ടങ്ങള്‍ അനവധി ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. നിയമ പോരാട്ടങ്ങളില്‍ വിജയിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. വിദ്യാഭ്യാസമേഖലയില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗഭാഗ്യങ്ങളും ലഭിക്കുന്നതാണ്.
മകരം
മകരം രാശിയില്‍ ഭാഗ്യഭാവത്തില്‍ ബുധന്‍ പാപഗ്രഹമായാണ്നിലനില്ക്കുന്നത് എങ്കിലും, ശുക്രന് മൂലം ഉണ്ടാകുന്ന നീചഭംഗ രാജയോഗത്തിലൂടെ നേട്ടങ്ങള്‍ കൊയ്യാന്‍ മകരം രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതായിരിക്കും. ഇവരില്‍ ലക്ഷ്മി നാരായണ യോഗവും രൂപപ്പെടുന്നതിനാല്‍, നേട്ടങ്ങള്‍ അനവധി ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. ആത്മീയ വിഷയങ്ങളില്‍ ഭക്തി വര്‍ദ്ധിക്കുന്നതാണ്. മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കുന്നതായിരിക്കും. എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. കളിയാക്കിയ ബന്ധുക്കള്‍, ഈ രാശിക്കാരെ പുകഴ്ത്തി സംസാരിക്കുന്നതായിരിക്കും. പലരും നിങ്ങളുടെ ധനസഹായത്തിനായി അഭ്യര്‍ത്ഥിക്കുന്നതായിരിക്കും. കുംടുംബ സംബന്ധമായ പ്രശ്നങ്ങളും പിരിമുറുക്കങ്ങളും ഈ രാശിക്കാരില്‍ നിന്നും അകലുന്നതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഔദ്യോഗിക ജീവിതത്തില്‍ നിലനില്‍ക്കുന്ന പല പ്രശ്നങ്ങളും ഇവരില്‍ അവസാനിക്കുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. അനവധി മേഖലകളില്‍ നിന്നും ഈ രാശിക്കാരിലേയ്ക്ക് ലാഭം വന്നെത്തുന്നതാണ്. ജീവിത ചെലവുകള്‍ ചുരുങ്ങും. പുതിയ തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ സൃഷ്ടിക്കും. ഉന്നത സ്ഥാനങ്ങള്‍ ഏറ്റെടുക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. സാമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. കഷ്ടകാലം ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
