Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ബുധന്‍ മീനം രാശിയിലേയ്ക്ക്; ഈ രാശിക്കാര്‍ക്ക് വരാന്‍ പോകുന്നത് കഷ്ടകാലം, ദാമ്പത്യത്തില്‍ വിള്ളലുണ്ടാകും
ബുദ്ധിവൈഭവത്തിന്റെയും സംഭാഷണത്തിന്റെയും ഗ്രഹമാണ് ബുധന്‍. അടുത്ത വെള്ളിയാഴ്ച, 2024 ഏപ്രില്‍ 19ന് ബുധന്‍ മീനം രാശിയില്‍ ഉദിക്കുകയാണ്. മീനം രാശിയിലേയ്ക്കുള്ള ബുധന്റെ മാറ്റം ചില രാശിക്കാരുടെ പ്രേമബന്ധങ്ങളിലും വിവാഹജീവിതത്തിലും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനെ കുറിച്ചാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്.

ജ്യോതിഷത്തില്‍ ബുധന്റെ പ്രാധാന്യം
ജ്യോതിഷത്തില്‍, ഒരു വ്യക്തിയുടെ ബുദ്ധിവൈഭവവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രധാന ഗ്രഹമാണ് ബുധന്‍. ഗ്രഹനിലയില്‍ ബുധന്റെ സ്ഥാനം വളരെ ശക്തമാണെങ്കില്‍ ആ വ്യക്തി ജീവിതത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിക്കുകയും നല്ല ആരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യും. അവര്‍ ഒരുപാട് അറിവുകള്‍ നേടുകയും വിജയം നേടുന്നതിനായി ആ അറിവുകള്‍ ഉപയോഗിക്കുകയും ചെയ്യും. ഗ്രഹനിലയില്‍ ബുധന്റെ സ്വാധീനം ശക്തമായിട്ടുള്ളവര് ബിസിനസ് രംഗത്തും ഓഹരിവിപണിയിലും വിജയം നേടാന്‍ കഴിവുള്ളവര്‍ ആയിരിക്കും.
ബുധന്‍ അടുത്ത വെള്ളിയാഴ്ച രാവിലെ 10.23ന് മീനംരാശിയില്‍ ഉദിക്കുകയാണ്. രാഹു, കേതു, ചൊവ്വ തുടങ്ങി പ്രതികൂലമായി നില്ക്കുന്ന ഗ്രഹങ്ങള്‍ക്കൊപ്പം ബുധന്‍ ചേര്‍ന്നുവന്നാല്‍ അത് ജീവിതത്തില്‍ പല പ്രശ്നങ്ങളും വിഘ്നങ്ങളും ഉണ്ടാക്കും. അവരുടെ ബൗദ്ധിക നിലവാരം താഴുകയും അവര്‍ കൂടുതല്‍ അക്രമസ്വഭാവമുള്ളവരും ആകും.
ബുധന്‍ മീനം രാശിയില്‍ ഉദിക്കുന്നതിലൂടെ ചില രാശിക്കാരുടെ പ്രണയബന്ധങ്ങളിലും വിവാഹജീവിതത്തിലും പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകും. ആ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മേടം
ബന്ധങ്ങളില്‍ മാധുര്യവും സന്തോഷവും നിലനിര്‍ത്തുന്നതില്‍ ഈ രാശിക്കാര്‍ പലതരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടും. ബന്ധത്തില്‍ ചില നിയമങ്ങള്‍ കാത്തുസൂക്ഷിക്കുന്നത് പങ്കാളികള്‍ ഇരുവര്‍ക്കും അത്ര നല്ല കാര്യമായിരിക്കില്ല. ഈ രാശിയില്‍ ഉള്ളവര്‍ പങ്കാളിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ കണിശത ഉള്ളവരായിരിക്കും. ആ സ്വഭാവം പലപ്പോഴും പ്രശ്നങ്ങളില്‍ കലാശിക്കും. പങ്കാളിയോട് പരമാവധി ഒത്തുപോകാന്‍ ശ്രമിക്കുക, അല്ലാത്തപക്ഷം ബന്ധം വഷളാകാന്‍ വളരെ സാധ്യതയുണ്ട്. പ്രശ്നം പരിഹരിക്കാന്‍ ഈ രാശിയിലുള്ളവര്‍ മുന്‍കൈ എടുത്തില്ലെങ്കില്‍ പങ്കാളിയുമായി നിങ്ങള്‍ കൂടുതല്‍ അകലാന്‍ സാധ്യതയുണ്ട്.
ഇടവം
ബുധന്‍ മീനം രാശിയിലേയ്ക്ക് മാറുന്നത് ഇടവം രാശിക്കാരുടെ ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കും. പ്രണയബന്ധത്തില്‍ വലിയ രീതിയിലുള്ള പ്രശ്ന സാഹചര്യങ്ങള്‍ ഉടലെടുക്കും. ഈ രാശിയില്‍ ഉള്ളവര്‍ക്കും പങ്കാളിക്കുമിടയില്‍ അഹം ബോധത്തെ മുന്‍നിര്‍ത്തിയുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബന്ധത്തില്‍ അടുപ്പവും സ്നേഹവും നിലനിര്‍ത്തണമെങ്കില്‍ ഈ രാശിക്കാര്‍ തന്നെ അതിനായി മുന്‍കൈ എടുക്കാന്‍ തയ്യാറാകണം. വിട്ടുവീഴ്ചകള്‍ ചെയ്ത് പങ്കാളിയുമായി സ്നേഹത്തില്‍ കഴിയുക. ഈ രാശിയില്‍ ഉള്ളവര്‍ ബന്ധങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. പങ്കാളിയുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ സമാധാനത്തോടെയും കരുതലോടെയും ഇരിക്കുക.
ചിങ്ങം
ബുധന്‍ മീനംരാശിയില്‍ എത്തുമ്പോള്‍, ചിങ്ങം രാശിയിലുള്ളവര്‍ക്കും പങ്കാളിക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കും. ബന്ധത്തില്‍ പ്രണയം കാത്തുസൂക്ഷിക്കുന്നതില്‍ ഈ രാശിയിലുള്ളവര്‍ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുണ്ട്. ഈ രാശിയിലുള്ളവര്‍ക്കും പങ്കാളിക്കുമിടയിലെ അകലം കൂടാനും ബന്ധത്തില്‍ ഇരുവരും സംതൃപ്തരല്ലാതിരിക്കാനും സാധ്യതയുണ്ട്. ഈ സമയത്ത് അത്തരത്തിലുള്ള ദാമ്പത്യപ്രശ്നങ്ങള്‍ ഉടലെടുക്കാനും പരിഹരിക്കപ്പെടാതെ വഷളാകാനും സാധ്യത കൂടുതലാണ്. ബന്ധവുമായി സഹകരിക്കുന്നതില്‍ ഈ രാശിയിലുള്ളവര്‍ ഏറെ ബുദ്ധിമുട്ട് നേരിടും. ചെറിയ കാര്യങ്ങളില്‍ പോലും തര്‍ക്കങ്ങള്‍ ഉണ്ടാകുകയും അന്യോന്യം വൈരാഗ്യം പെരുകി വരുകയും ചെയ്യാം.
തുലാം
പ്രണയബന്ധങ്ങളില്‍ വളരെ കരുതല്‍ കാണിക്കേണ്ട സമയമാണ് തുലാം രാശിയിലുള്ളവര്‍ക്ക് വരാന്‍ പോകുന്നത്. പങ്കാളിക്കും നിങ്ങള്‍ക്കുമിടയില്‍ നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ചെറിയ കാര്യങ്ങളില്‍ പോലും ഇരുവരും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കും. അന്യോന്യം മനസ്സിലാക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. അത് അഭിപ്രായ വ്യത്യാസത്തിലേയ്ക്ക് നീങ്ങും. പങ്കാളിയുമായി സൗഹാര്‍ദ്ദപരമായ ബന്ധം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുക. ഈ സമീപനത്തിലൂടെ പരസ്പരം മനസിക്കാന്‍ സാധിക്കും. അതുമാത്രമല്ല, ബന്ധങ്ങളില്‍ പരസ്പര സഹകരണം മെച്ചപ്പെടുത്താന്‍ ഇരുവരും ശ്രമിക്കേണ്ടതുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
