Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ദുരിതപര്‍വ്വം തന്നെ തരും ശനി, പക്ഷേ ആ പാഠങ്ങള്‍ ജീവിതത്തിന് വെളിച്ചമാകും, ജീവിതത്തില്‍ ശനിയുടെ സ്വാധീനം
ഏഴര ശനി, കണ്ടകശനി, ശനിദശ എന്നിങ്ങനെ ജ്യോതിഷത്തില്‍ ശനി ഗ്രഹവുമായി ബന്ധപ്പെട്ട് ഭീതിപ്പെടുത്തുന്ന ചില കാലങ്ങളുണ്ട്. പക്ഷേ ശനി ദോഷങ്ങളുടെ ഒരു ഗ്രഹമൊന്നുമല്ല. മറ്റ് ഗ്രഹങ്ങളെ പോലെ തന്നെ ശനി പ്രതികൂല സ്ഥാനത്ത് വരുമ്പോള്‍ മാത്രമാണ് ജീവിതത്തില്‍ വിഘ്‌നങ്ങളും പ്രതിസന്ധികളും ശനിദോഷവുമൊക്കെയുണ്ടാകുന്നത്. എന്നാല്‍ ജാതകത്തില്‍ അനുകൂല സ്ഥിതിയില്‍ ശനി വന്നാല്‍ ഗുണങ്ങളും നേട്ടങ്ങളും വര്‍ഷിക്കാനും ശനിക്ക് കഴിയും. ജ്യോതിഷ പ്രകാരം ജീവിതത്തില്‍ ശനിയുടെ സ്വാധീനവും ഫലങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

ജീവിതത്തിന്റെ പല മേഖലകളിലും സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് ശനി. കാര്‍ക്കശ്യമുള്ള ഒരു ഗുരുവായാണ് പലരും ശനിയെ കാണുന്നത്. പല വലിയ പാഠങ്ങളും ചിലപ്പോള്‍ ശനി നമ്മെ പഠിപ്പിക്കും. ഉദ്യോഗം, ആരോഗ്യം, ബന്ധങ്ങള്‍ എന്നിങ്ങനെ പല മേഖലകളിലും ശനിയുടെ സ്വാധീനം അനുഭവപ്പെടും.
പൊതുവേ, വളരെ കണിശതയുള്ള, അച്ചടക്കം, ഉത്തരവാദിത്തം, കര്‍മ്മം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമായാണ് ശനി അറിയപ്പെടുന്നത്. ഗ്രഹനിലയില്‍ പല രാശികളിലൂടെയും ശനി കടന്നുപോകുമ്പോള്‍ ജീവിതത്തില്‍ വെല്ലുവിളികളും അതുപോലെ വളര്‍ച്ചയ്ക്കുള്ള അവസരങ്ങളും വന്നുചേരും. ക്ഷമ, തിരിച്ചുപിടിക്കാനുള്ള കഴിവ്, ബുദ്ധിമുട്ടുകളെ തരണം ചെയ്യാനുള്ള കഴിവ് എന്നിവയെല്ലാം പഠിപ്പിക്കാന്‍ ശനിക്ക് കഴിയും.
ജ്യോതിഷത്തില്‍, ഗ്രഹനിലയില്‍ ശനിയുടെ സ്ഥാനം എവിടെയാണെന്നത് ജീവിതത്തിന്റെ ഗതിയെ നിര്‍ണ്ണയിക്കുന്ന ഒന്നാണ്. ഉദാഹരണത്തിന് ശനി ജോലിയുമായി ബന്ധപ്പെട്ട മേഖലയിലാണ് ഉള്ളതെങ്കില്‍, ഉദ്യോഗരംഗത്ത് പല തടസ്സങ്ങളും കാലതാമസവും അനുഭവപ്പെടാം. ബന്ധങ്ങളുമായി ബന്ധപ്പെട്ട ഇടത്താണ് ശനിയെങ്കില്‍, പ്രണയബന്ധത്തിലും വിവാഹബന്ധത്തിലും തടസ്സങ്ങള്‍ നേരിടാം. എന്നാല്‍ ഈ വിഘ്‌നങ്ങളെ ശിക്ഷകളായി കരുതേണ്ടതില്ല. വ്യക്തികളെ കൂടുതല്‍ പക്വതയിലേക്ക് നയിക്കാന്‍ സഹായിക്കുന്ന പാഠങ്ങളാണ് അവയെല്ലാം.
ഏഴരശനി
ശനിയുമായി ബന്ധപ്പെട്ട് എല്ലാവരും ഭയക്കുന്ന ഒന്നാണ് ഏഴരശനി. ഏഴര വര്‍ഷം നീണ്ടുനില്‍ക്കുന്ന കഷ്ടകാല സമയമാണിത്. ഒരു വ്യക്തിയുടെ ജനന സമയത്ത് ചന്ദ്രന്‍ നില്‍ക്കുന്ന സ്ഥാനവുമായി ബന്ധപ്പെട്ടിട്ടുള്ള മൂന്ന് കൂറുകളിലൂടെ ശനി നീങ്ങുന്ന ഏഴരവര്‍ഷക്കാലമാണിത് (ഓരോ രാശിയിലും രണ്ടര വര്‍ഷം വീതമാണ് ശനി തുടരുക). ഈ സമയത്ത് ആളുകള്‍ക്ക് പൊതുവേ ദുരിതകാലമായിരിക്കും. അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. അതേസമയം വരാനിരിക്കുന്ന നല്ല നാളുകള്‍ക്കായുള്ള തയ്യാറെടുപ്പിന്റെ സമയമായും ഇതിനെ കണക്കാക്കാം.
എല്ലാ കാര്യങ്ങളിലും വിഘ്‌നങ്ങള്‍, മടി, സാമ്പത്തിക നഷ്ടം, ദാരിദ്ര്യം, അലഞ്ഞുതിരിയല്‍, അപമാനം, തൊഴില്‍ നഷ്ടം, തൊഴില്‍ ലഭിക്കാനുള്ള കാലതാമസം, ബന്ധുക്കളുമായി കലഹം, ദേഷ്യം, ദുഷ് പ്രവൃത്തികളില്‍ ഏര്‍പ്പെടല്‍, കുറ്റകൃത്യങ്ങളിലേര്‍പ്പെടല്‍, ജയില്‍വാസം, കോടതി കയറ്റം, വീട് വില്‍ക്കുകയോ വീടിന് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യല്‍, പ്രിയപ്പെട്ടവര്‍ക്ക് രോഗപീഢകള്‍, മരണം, ആത്മാഭിമാനം നഷ്ടപ്പെടല്‍ എന്നിങ്ങനെ മൊത്തത്തില്‍ അത്യന്തം ദുരിതപൂര്‍ണ്ണമാണ് ഏഴരശനിക്കാലം.
കണ്ടകശനി
ഒരാള്‍ ജനിച്ച രാശി, അതായത് ജന്മരാശിയുടെ 4,7,10 ഭാവങ്ങളില്‍ ശനി വന്നാല്‍ അതിനെ കണ്ടകശനി എന്ന് പറയുന്നു. രണ്ടവര്‍ഷമാണ് കണ്ടകശനിയുടെ കാലം. കണ്ടകശനി കൊണ്ടേ പോകൂ എന്നൊരു ചൊല്ല് ഉണ്ട്. വളരെയധികം കഷ്ടതകളുടെ കാലമായാണ് ഇതറിയപ്പെടുന്നത്. സ്വസ്ഥതയില്ലായ്മ, ദുഃഖം, സാമ്പത്തിക നഷ്ടം, കുടുംബത്തില്‍ സമാധാനമില്ലായ്മ, വഴക്ക്, അപമാനം, വെറുപ്പ് സമ്പാദിക്കല്‍, അപകടം, ജയില്‍വാസം എന്നിങ്ങനെ കണ്ടകശനിക്കാലത്ത് പലവിധ ദോഷങ്ങള്‍ അനുഭവപ്പെടാം.
ശനി മൂലം ദോഷം മാത്രമല്ല
ശനി മൂലമുള്ള ദുരിതങ്ങള്‍ അല്‍പ്പം കഠിനമാണെങ്കിലും ശനിദശാകാലം പലതരത്തിലുള്ള ജീവിതാനുഭവങ്ങളിലൂടെ പാഠങ്ങള്‍ പഠിച്ചവരെ സംബന്ധിച്ചെടുത്തോളം ശനി മൂലം പല നേട്ടങ്ങളും ജീവിതത്തില്‍ ഉണ്ടാകും. അച്ചടക്കം, എളിമ, ഉത്തരവാദിത്തം, ഏറെക്കാലം നിലനില്‍ക്കുന്ന വിജയം, സന്തോഷം എന്നിവയ്ക്ക് വേണ്ട ഗുണങ്ങള്‍ എന്നിവയെല്ലാം ശനി ഒരു വ്യക്തിക്ക് നല്‍കാറുണ്ട്. വെല്ലുവിളികളെ ധീരതയോടെ നേരിട്ടും അവയില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടും ശനിയുടെ ഊര്‍ജ്ജം വളര്‍ച്ചയ്ക്കുള്ള അവസരമായും നമ്മുടെ തന്നെ ഏറ്റവും മികച്ച പതിപ്പായി മാറുന്നതിനും ഉപയോഗിക്കാം.
വ്യക്തികളില്‍ മാത്രമല്ല ശനിയുടെ സ്വാധീനം അനുഭവപ്പെടുന്നത്. സമൂഹത്തെയും രാജ്യങ്ങളെയും വരെ ശനി സ്വാധീനിക്കാറുണ്ട്. ചരിത്രത്തിലെ പ്രധാന സംഭവങ്ങളെല്ലാം നടന്നിരിക്കുന്നത് ശനി ഉള്‍പ്പെട്ട സമയങ്ങളിലാണ്.
ശനിയുടെ ദോഷമകറ്റാന്‍
ശനി മൂലം ജീവിതത്തിലുണ്ടാകുന്ന ദോഷങ്ങള്‍ അകറ്റാന്‍ ആളുകള്‍ പലതരത്തിലുള്ള പ്രശ്‌നപരിഹാരങ്ങളും കര്‍മ്മങ്ങളും നടത്താറുണ്ട്. പ്രത്യേക കല്ലുകളും ജന്മന്ക്ഷത്ര കല്ലുകളും ധരിച്ചും ആചാരങ്ങള്‍ ആചരിച്ചും ശനിയുടെ അപഹാരത്തെ നേരിടാന്‍ ആളുകള്‍ ശ്രമിക്കാറുണ്ട്. ഹനുമാന്‍ സേവ, ശാസ്താവിന് എള്ളുതിരി എന്നിവയെല്ലാം ശനിദോഷമകറ്റാന്‍ വേണ്ടി ചെയ്യുന്ന പരിഹാരകര്‍മ്മങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications