Latest Updates
-
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്! -
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം
ജാതകത്തില്‍ ഈ യോഗങ്ങളുണ്ടെങ്കില്‍ ജീവിതം സ്വപ്നതുല്യം; ജ്യോതിഷത്തിലെ ഏറ്റവും ശക്തമായ മൂന്ന് യോഗങ്ങള്‍
ഒരു വ്യക്തിയുടെ ജീവിതത്തിലേയ്ക്കും ജീവിതയോഗങ്ങളിലേയ്ക്കും വെളിച്ചം വീശുന്ന ഒന്നാണ് അയാളുടെ ജാതകം. ജാതകത്തില്‍ അയാളുടെ ജീവിതത്തിലെ പല കാര്യങ്ങളും നിര്‍ണ്ണയിക്കാനും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്ക് രൂപം നല്‍കാനും കഴിവുള്ള ഗ്രഹസ്ഥാനങ്ങളുടെ സമന്വയമാണ് യോഗങ്ങള്‍ എന്നറിയപ്പെടുന്നത്. ജാതകത്തിലെ വ്യത്യസ്ത രാശികളിലായി സംഭവിക്കുന്ന ഗ്രഹങ്ങളുടെ സംയോജനം, സ്ഥാനം, പിന്മാറ്റം എന്നിവയാണ് വ്യത്യസ്ത യോഗങ്ങളുടെ അടിസ്ഥാനം.

പൊതുവേ യോഗങ്ങള്‍ മൂലം ഒരു വ്യക്തിക്ക് ഭാഗ്യങ്ങളും ശുഭഫലങ്ങളുമാണ് ഉണ്ടാകാറുള്ളത്. ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ഗ്രഹ സംയോജനങ്ങളെ ദോഷങ്ങള്‍ എന്നാണ് വിളിക്കാറ്. ജാതകത്തിലെ ഓരോ യോഗത്തിനും അതിന്റേതായ പ്രാധാന്യവും ജീവിതത്തിലെ പല മേഖലകളെയും സ്വാധീനിക്കാനുള്ള ശേഷിയും ഉണ്ട്. എങ്കിലും ജ്യോതിഷത്തില്‍ ഏറ്റവും ശക്തമെന്ന് കരുതപ്പെടുന്ന ചില യോഗങ്ങള്‍ ഉണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.
രാജ യോഗം
ഒരാളുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന അനവധി യോഗങ്ങളിലും ഗ്രഹ സംയോജനങ്ങളിലും ഐശ്വര്യവും വിജയവും പേരും പ്രശസ്തിയുമെല്ലാം നല്കുന്ന ഏറ്റവും മികച്ച യോഗങ്ങളിലൊന്നാണ് രാജ യോഗം. ജ്യോതിഷത്തില്‍, സര്‍വ്വൈശ്വര്യവും മഹദ് യോഗങ്ങളും ലഭിക്കുന്നതില്‍ രാജയോഗം വളരെ പ്രധാനപ്പെട്ട ഒന്നായി കരുതപ്പെടുന്നു.
എങ്ങനെയാണ് രാജ യോഗം രൂപപ്പെടുന്നത്
നിശ്ചിത രാശികളും ഗ്രഹങ്ങളും ഉള്‍പ്പെട്ടതാണ് രാജ യോഗം. ജാതകത്തില്‍ ഇവയുടെ നില അനുകൂലമായി വരുമ്പോള്‍ ആ വ്യക്തിക്ക് ജന്മനാ വിജയം, നേതൃഗുണം, ആഗ്രഹപൂര്‍ത്തീകരണം എന്നിവയ്ക്കുള്ള യോഗം ലഭിക്കുന്നു. രാജകീയ ഗ്രഹ സംയോജനമെന്നും രാജ യോഗത്തെ വിളിക്കാറുണ്ട്. ഒന്ന്, നാല്. അഞ്ച്. ഏഴ്, ഒമ്പത്, പത്ത് പോലുള്ള മംഗളകരമായ രാശികളുടെ അധിപന്മാര്ക്കിടയില് ഒരു ബന്ധം രൂപപ്പെടുമ്പോഴാണ് രാജ യോഗമുണ്ടാകുന്നത്. രാജ യോഗമുള്ള ജാതകക്കാര് അവരുടെ ജീവിതത്തില്‍ വിജയവും അംഗീകാരവും അനുഭവിക്കുന്നു.
രാജ യോഗത്തിന്റെ പ്രാധാന്യം
വിജയകരമായ വിവാഹ ബന്ധത്തിന്റെ സൂചകമാണ് രാജ യോഗം. സാമ്പത്തിക സമൃദ്ധി, ഉദ്യോഗജീവിതത്തില്‍ അഭിവൃദ്ധി, മൊത്തത്തിലുള്ള വിജയം എന്നിവയ്ക്കും ഇവര്‍ക്ക് ഭാഗ്യമുണ്ടാകും. നേതൃഗുണം, മറ്റുള്ളവരില്‍ സ്വാധീനമുണ്ടാക്കാനുള്ള കഴിവ് എന്നിവയും രാജ യോഗമുള്ളവരുടെ പ്രത്യേകതയാണ്. ഉദ്യോഗ ജീവിതത്തിലോ സമൂഹത്തിലോ ഉന്നതസ്ഥാനങ്ങളിലും അധികാരസ്ഥാനത്തും ഇരിക്കാന്‍ ഇവര്‍ക്ക് യോഗമുണ്ടാകും.
പൊതുവേ ഭൗതികമായ അനുഗ്രഹങ്ങളാണ് രാജ യോഗത്തിന്റെ ഫലമെങ്കിലും ആത്മീയ തലത്തിലും രാജ യോഗത്തിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകാറുണ്ട്. സ്വത്വത്തെ കുറിച്ച് ആഴത്തിലുള്ള അറിവുകള്‍ നേടാനും പ്രപഞ്ച ശക്തികളുമായുള്ള ബന്ധം നേടാനും രാജ യോഗം അവസരം നല്കുന്നു. രാജ യോഗത്തിന്റെ സുകൃതം ഒരു വ്യക്തിയില്‍ മാത്രമല്ല, അവരുടെ ബന്ധങ്ങളിലും പ്രതിഫലിക്കും. കുടുംബ ബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും ഐക്യവും സന്തോഷവും പരസ്പര ധാരണയും മെച്ചപ്പെടുത്താന്‍ രാജ യോഗത്തിലൂടെ സാധിക്കുന്നു.
ഗജകേസരി യോഗം
വ്യാഴം ചന്ദ്രനില്‍ നിന്ന് കേന്ദ്രത്തില്‍ ആയി വരുമ്പോഴാണ് ജാതകത്തില്‍ ഗജകേസരി യോഗം രൂപം കൊള്ളുന്നത്. ഗജകേസരി യോഗം മൂലം ഒരു വ്യക്തിക്ക് വിവേകവും ബുദ്ധികൂര്‍മ്മതയും ഉണ്ടാകുന്നു. സൗഭാഗ്യങ്ങളും ആത്മീയമായ വളര്‍ച്ചയുമാണ് ഗജകേസരി യോഗത്തിന്റെ ഫലങ്ങള്‍.
ഏറ്റവും ശക്തവും ഒരു വ്യക്തിക്ക് ഏറ്റവുമധികം ഭാഗ്യവും കൊണ്ടുവരുന്ന യോഗമായാണ് ഗജകേസരി യോഗം അറിയപ്പെടുന്നത്. സമൃദ്ധിയുടെ ഗ്രഹമാണ് വ്യാഴം. ഭൗതികമായ സുഖങ്ങള്‍ക്ക് പുറമേ ആത്മീയ വളര്‍ച്ചയും ഗജകേസരി യോഗത്തിന്റെ ഫലമാണ്. ബൃഹസ്പതി, ഗുരു എന്നീ പേരുകളിലും അറിയപ്പെടുന്ന വ്യാഴം ഈശ്വരാനുഗ്രഹം പ്രദാനം ചെയ്യുന്നു. സമൃദ്ധി, സന്തോഷം, ദയ എന്നിവയുടെ ഗ്രഹമാണ് ചന്ദ്രന്. ഈ രണ്ട് ഗ്രഹങ്ങളും ഒന്നിച്ചെത്തുമ്പോള്‍ ജീവിതത്തില്‍ ഐശ്വര്യവും ഈശ്വരനുഗ്രഹവും ആത്മീയ ഉണര്‍വ്വും പ്രകടമാകുന്നു.
പഞ്ച മഹാപുരുഷ യോഗം
വ്യാഴം, ചൊവ്വ, ബുധന്‍, ശനി, ശുക്രന് എന്നീ ഗ്രഹങ്ങളുടെ പ്രത്യേകമായ സംയോജനത്തിലൂടെയാണ് പഞ്ച മഹാപുരുഷ യോഗം രൂപപ്പെടുന്നത്. ഈ ഗ്രഹങ്ങള്‍ ഉന്നത സ്ഥാനത്തോ അല്ലെങ്കില്‍ അവരുടെ സ്വന്തം രാശിയിലോ ആരോഹണത്തില്‍ ഒന്ന്, നാല്, ഏഴ്, പത്ത് രാശികളിലോ ആണെങ്കില്‍ പഞ്ച മഹാപുരുഷ യോഗം രൂപപ്പെടുന്നു. പേര്, പ്രശസ്തി, സമ്പത്ത്, സൗന്ദര്യം, ഉത്സാഹം എന്നിവയെല്ലാമാണ് പഞ്ച മഹാപുരുഷ യോഗത്തിന്റെ ഫലം.
ഈ യോഗത്തില്‍ ഓരോ ഗ്രഹവും ഓരോ പേരും അതിന്റേതായ ഫലവും നല്‍കും. ഉദാഹരണത്തിന് വ്യാഴം നിമിത്തമുള്ള യോഗം ഹംസ യോഗമാണ്. ചൊവ്വയാണെങ്കില്‍ രുചക യോഗവും ബുധനെങ്കില്‍ ഭദ്രയോഗവും ശനി ആണെങ്കില്‍ ശശ യോഗവും ശുക്രനാണെങ്കില്‍ മാളവ്യ യോഗവും രൂപപ്പെടുന്നു.
പഞ്ച മഹാപുരുഷ യോഗത്തിന്റെ ഫലമായി ഒരു വ്യക്തിയില്‍ എളിമയും സത്യസന്ധതയും പ്രകടമാകും. ഇവര്‍ സമ്പന്നരും കഠിനാധ്വാനികളും ആയിരിക്കും. സല്‍സ്വഭാവവും ശാന്തതയും ആകര്‍ഷകമായ പെരുമാറ്റവും ഇവരുടെ പ്രത്യേകതകളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
