Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അനുഗ്രഹവര്‍ഷവുമായി ഇടവത്തില്‍ വ്യാഴവും ശുക്രനും; ഗജലക്ഷ്മി യോഗത്തിലൂടെ ഭാഗ്യം വരുന്ന രാശികള്‍
വേദ ജ്യോതിഷത്തിലെ എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലഘട്ടം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു രാശി വിട്ട് അടുത്തതിലേക്ക് നീങ്ങും. മലയാളത്തില്‍ ഇതിനെ രാശി പരിവര്‍ത്തനമെന്നും രാശിമാറ്റമെന്നും കൂറുമാറ്റമെന്നും വിളിക്കും. നവഗ്രഹങ്ങളുടെ സ്ഥാനങ്ങളാണ് ജ്യോതിഷ പ്രവചനങ്ങളുടെ അടിസ്ഥാനം. ഒരു വ്യക്തിയുടെ ഗ്രഹനിലയില്‍ ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ ഏതെല്ലാം രാശികളില് ആണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് യോഗങ്ങളും ദോഷങ്ങളും പ്രവചിക്കപ്പെടുന്നത്. ഇത്തരം യോഗങ്ങളും ദോഷങ്ങളും വ്യക്തികളുടെ ജീവിതത്തിലെ വിവിധ മണ്ഡലങ്ങളെ കാര്യമായി സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഒരു ഗ്രഹം രാശി മാറി മറ്റൊന്നിലെത്തുകയും ആ രാശിയില്‍ നേരത്തെ തന്നെയുള്ള മറ്റൊരു ഗ്രഹവുമായി സംയോഗമുണ്ടാകുകയും ചെയ്യുന്നതിലൂടെ നിരവധി ശുഭ, അശുഭ യോഗങ്ങള്‍ രൂപം കൊള്ളാറുണ്ട്. ഗ്രഹ സംയോഗങ്ങളുടെ ഫലമായി മെയ് മാസത്തില്‍ നിരവധി രാജയോഗങ്ങള്‍ രൂപപ്പെടുന്നുണ്ട്. വ്യാഴത്തിന്റെ രാശിമാറ്റം കൊണ്ട് ഈ മാസം രൂപപ്പെടുന്ന ഒരു യോഗം ഏതാണെന്ന് നോക്കാം.
ഗജലക്ഷ്മി യോഗം
മെയ് ഒന്നിന് വ്യാഴം ഇടവം രാശിയില്‍ പ്രവേശിച്ചു. ഇനി മെയ് 19ന് ശുക്രന് ഇടവം രാശിയിലേക്ക് എത്തും. ഇവയുടെ സംയോഗത്തിലൂടെ 12 വര്‍ഷത്തിന് ശേഷം ഇടവത്തില്‍ ഗജലക്ഷ്മി യോഗം രൂപപ്പെടാന്‍ പോകുകയാണ്. പൊതുവെ ശുഭഫലദായകരായാണ് വ്യാഴവും ശുക്രനും അറിയപ്പെടുന്നത്. അതിനാല്‍ ഗജലക്ഷ്മി യോഗത്തിലൂടെ ഈ രണ്ട് ഗ്രഹങ്ങളുടെ ശുഭഫലങ്ങളുടെ സമ്മേളനമാണ് സംഭവിക്കാന്‍ പോകുന്നത്.
ദേവഗുരു ആണ് വ്യാഴം. വളര്‍ച്ച, വികാസം, പുരോഗതി, അറിവ് എന്നിവയുടെയെല്ലാം ഗ്രഹമാണ് അത്. മാത്രമല്ല ജീവിതത്തില്‍ സ്ഥിരത കൈവരിക്കണമെങ്കില്‍ വ്യാഴത്തിന്റെ അനുഗ്രഹം വേണം. വ്യാഴം കടാക്ഷിച്ചാല് ജീവിതം സന്തോഷപ്രദമാകും. കുടുംബന്ധങ്ങളിലും കരിയറിലും ആരോഗ്യത്തിലും എല്ലാം അഭിവൃദ്ധിയുണ്ടാകും.
സമാനമായി ജീവിത സംതൃപ്തിയില്‍ ശുക്രനും വലിയ പങ്കുണ്ട്. പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ഗ്രഹമായാണ് ശുക്രന് അറിയപ്പെടുന്നത്. ശുക്രന് കൂടെയുണ്ടെങ്കില്‍ ജീവിതത്തില്‍ ഭൗതിക സുഖങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും ഒരു കുറവും ഉണ്ടാകുകയില്ല. ഗ്രഹനിലയില്‍ ശുക്രന്റെ സ്ഥാനം എവിടെയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് വ്യക്തികളുടെ ജീവിതത്തിലെ സുഖസൗകര്യങ്ങളും ദാമ്പത്യസുഖവും പ്രണയവുമെല്ലാം നിര്‍ണ്ണയിക്കപ്പെടുന്നത്. ശുക്രന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ നല്ല ആരോഗ്യവും സംതൃപ്തിയും മനോബലവും ഉണ്ടാകും.
ശുക്രന്റെയും വ്യാഴത്തിന്റെയും സംയോഗത്തിലൂടെ ഇടവം രാശിയില്‍ ഗജലക്ഷ്മി യോഗം രൂപപ്പെടുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ ആരെല്ലാമാണെന്ന് നോക്കാം.
മേടം
ഗജലക്ഷ്മി യോഗത്തിന്റെ ഗുണഭോക്താക്കളില്‍ ആദ്യം മേടം രാശിക്കാരാണ്. വ്യാഴത്തിന്റെയും ശുക്രന്റെയും കൂടിച്ചേരല്‍ ഇവര്‍ക്ക് ഗുണകരമായി ഭവിക്കും. ജീവിതത്തില്‍ സന്തോഷം വര്‍ധിക്കും. ഭാഗ്യത്തിന്റെ തുണയോടെ പല മേഖലകളിലും വിജയം നേടും. വരുമാനം കൂടുന്നതിനാല്‍ സാമ്പത്തികമായി നില മെച്ചപ്പെടും. ജോലിസ്ഥലത്തും ഗജലക്ഷ്മി യോഗത്തിന്റെ പ്രഭാവം അനുഭവപ്പെടും. ബിസിനസുകാര്‍ക്കും ഇത് അനുകൂലസമയമാണ്. പല മേഖലകളിലായി ബിസിനസ് ആരംഭിക്കാനും വളര്‍ച്ച നേടാനും സാധിക്കും.
ചിങ്ങം
ദാമ്പത്യജീവിതം അഭിവൃദ്ധിപ്പെടും എന്നതാണ് ഗജലക്ഷ്മി യോഗത്തിലൂടെ ചിങ്ങം രാശിക്കാര്‍ക്ക് വരാന്‍ പോകുന്ന ഏറ്റവും വലിയ നേട്ടം. പങ്കാളിയോടുള്ള അടുപ്പം വര്‍ദ്ധിക്കുകയും കൂടുതല്‍ സഹകരണത്തിലൂടെ ദാമ്പത്യജീവിതം പ്രശ്നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുകയും ചെയ്യും. ഈ കാലയളവില്‍ സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെടും. ബിസിനസുകള്‍ ആരംഭിക്കാനും ഈ സമയം വളരെ അനുകൂലമാണ്. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ സാമ്പത്തികപ്രശ്നങ്ങള്‍ തീരുകയും സാമ്പത്തികമായി ഐശ്വര്യവും പുരോഗതിയും വന്നുചേരുകയും ചെയ്യും. ഈ സമയത്ത് ആരോഗ്യവും തൃപ്തികരമായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്കും ഗജലക്ഷ്മി യോഗം വളരെ നല്ല ഫലങ്ങള്‍ നല്‍കും. വാക്കുകളിലൂടെയും മധുര സംഭാഷണത്തിലൂടെയും ആളുകളുടെ ശ്രദ്ധയും മതിപ്പും ഇഷ്ടവും പിടിച്ചുപറ്റാന്‍ യോജിച്ച സമയമാണിത്. ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഉദ്യോഗജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. ബിസിനസുകാര്‍ക്ക് ലാഭം വന്നുചേരും. ഇതുകൂടാതെ കൂടുതല്‍ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. കടം നല്കിയ പണം അടക്കം കിട്ടാനുള്ള പണം തിരികെ കിട്ടാന്‍ സാധ്യതയുണ്ട്. ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുകയും സമൃദ്ധമായ ഒരു ജീവിതം നയിക്കാന്‍ ഭാഗ്യം കൈവരികയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
