Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ജീവിതത്തിന്റെ സുവര്‍ണ്ണകാലം നാല്പ്പതുകള്; ഈ നാളുകാര്‍ ജീവിതവിജയം നേടുക നാല്‍പ്പത് വയസ്സിന് ശേഷം
ജീവിതത്തിന്റെ സുവര്‍ണ്ണകാലഘട്ടം ഇരുപതുകളും മുപ്പതുകളുമാണെന്ന ചിന്ത പൊതുവായി ആളുകളിലുണ്ട്. ഈ ജീവിത കാലഘട്ടത്തില്‍ വിവാഹവും ജോലിയും അടക്കം ജീവിതത്തിലെ സുപ്രധാനകാര്യങ്ങളും നേട്ടങ്ങളും ജീവിതവിജയവും കൈവരിക്കണമെന്നുള്ളതാണ് പൊതുബോധം. ഈ പ്രായത്തില്‍ ജീവിതം അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരിക്കണമെന്നും ആളുകള്‍ കരുതുന്നു. എന്നാല്‍ എല്ലാവരുടെ കാര്യത്തിലും ഇത് സത്യമായിക്കൊള്ളണമെന്നില്ല.

ചില രാശികളില് ജനിച്ച ആളുകളുടെ ജീവിതത്തില്‍ ഭാഗ്യവും വിജയവും വന്നെത്തുക മുപ്പതകള്ക്കോ നാല്പ്പതുകള്ക്കോ ശേഷമായിരിക്കും. ജീവിതം പാതി പിന്നിട്ടതിന് ശേഷം ഭാഗ്യത്തിന്റെ ആനുകൂല്യവും വിലപ്പെട്ട ജീവിതാനുഭവങ്ങളും അറിവുകളും കൊണ്ട് ജീവിതത്തില്‍ നേട്ടവും വിജയവും കൊയ്യുന്ന നിരവധിയാളുകള്‍ ഉണ്ട്. ഇവര്‍ പ്രത്യേകരാശികളില് ജനിച്ചവര്‍ ആയിരിക്കുമെന്നാണ് വേദ ജ്യോതിഷം പറയുന്നത്. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകളുടെ ആദ്യവര്‍ഷങ്ങള്‍ വളരെ ആശ്ചര്യകരമായിരിക്കും. ഈ രാശിയുടെ അധിപന് പ്ലൂട്ടോ ആണ്. മാറ്റങ്ങളെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് പ്ലൂട്ടോ. കുട്ടിക്കാലം മുതല്‍ക്ക് മുതിര്‍ന്ന ഒരാളായി മാറുന്ന കാലം വരെ വൃശ്ചികം രാശിക്കാര്‍ ജീവിതത്തിലെ ചില വിലപ്പെട്ട പാഠങ്ങളും അറിവുകളും നേടുന്ന സമയമാണ്. വിശ്വാസം, ആഴത്തിലുള്ള ബന്ധങ്ങള്‍, ജീവിതത്തിന്റെ അര്‍ത്ഥം, ആധികാരികത തുടങ്ങിയ കാര്യങ്ങള്‍ പഠിക്കുകയും ബോധ്യപ്പെടുകയും ചെയ്യുന്നത് ഇക്കാലയളവിലാണ്. തങ്ങളുടെ ജീവിതവീക്ഷണങ്ങളിലും കഴിവുകളിലും വിവേകത്തിലും വിശ്വാസമര്‍പ്പിക്കാനും ഏതൊരു സാഹചര്യത്തിലും മനസ്സ് പറയുന്നതിനൊത്ത് നീങ്ങാനും അവര്‍ പഠിക്കുന്നത് കുട്ടിക്കാലത്ത് ലഭിച്ച അനുഭവങ്ങളുടെും അറിലുകളുടെയും അടിസ്ഥാനത്തിലാണ്.
പ്ലൂട്ടോ അധിപനായ വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ ഭാഗ്യം ആരംഭിക്കുന്നത് മുപ്പതുകളിലും നാല്‍പ്പതുകളുടെ ആരംഭത്തിലും ആയിരിക്കും. 36-42 വയസ്സിനിടയില്‍ വൃശ്ചികം രാശിക്കാര്‍ ജീവിതത്തിന്റെ പരിവര്ത്തനകാലത്തിലൂടെ കടന്നുപോകും. അവരുടെ ജീവിതലക്ഷ്യം തിരിച്ചറിയുകയും ആത്മപരിശോധന നടത്തുകയും സ്വന്തം സന്തോഷത്തിന് വിഘാതമാകുന്ന ബാധ്യതകളും കെട്ടുപാടുകളും വേണ്ടെന്ന് വെക്കാനും ഇവര്‍ തീരുമാനിക്കുന്നത് ഈ പ്രായത്തിലാണ്.
മകരം
ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
മകരം രാശിയുടെ അധിപതി അച്ചടക്കത്തിന്റെ ഗ്രഹമായ ശനിയാണ്. മകരം രാശിക്കാരുടെ ഗൗരവവും സംഘടിതവുമായ ജീവിതത്തിന് കാരണം ശനിയാണ്. വളരെ ചെറിയ പ്രായത്തില്‍ മകരം രാശിക്കാര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. അവരുടെ കുട്ടിക്കാലവും യുവ കാലഘട്ടവും പലതരം തടസ്സങ്ങളും പ്രതിസന്ധികളും നിറഞ്ഞതായിരിക്കും. നല്ലൊരു വ്യക്തിത്വം രൂപപ്പെടുത്തുന്നതിലും സ്വയം മനസ്സിലാക്കുന്നതിലും സമഗ്രത കൊണ്ടുവരുന്നതിലുമെല്ലാം ആ പ്രായത്തില്‍ മകരം രാശിക്കാര്‍ പ്രതിസന്ധി നേരിടും.
ഇവരുടെ ജനനത്തിന് ശേഷം ശനി വീണ്ടും ഈ രാശിയില്‍ എത്തുമ്പോഴാണ് മകരം രാശിക്കാര്‍ തങ്ങളുടെ പരിമിതികള്‍ ഭേദിക്കുന്നതും ജീവിതത്തില്‍ സന്തോഷം തേടിയിറങ്ങുന്നതും. കൃത്യമായി പറഞ്ഞാല്‍ അവരുടെ ജനനസമയത്ത് ശനി എവിടെ ആയിരുന്നോ, അവിടേക്ക് ശനി വീണ്ടുമെത്തുമ്പോള്‍ മകരം രാശിക്കാര്‍ക്ക് ഭാഗ്യവും ജീവിതവിജയവും വന്നെത്തും. ഏതാണ്ട് 28-30 വയസ്സിലായിരിക്കും ഇത്. ശനിയുടെ തിരിച്ചുവരവ് അവരെ സൗഭാഗ്യത്തിന്റെ കൊടുമുടിയില്‍ എത്തിക്കും. എല്ലാ തടസ്സങ്ങളും ഇവര്‍ ഭേദിക്കും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
ഭൗതികലോകത്തിന്റെ ആവശ്യകതകളില്‍ കഷ്ടപ്പെടുന്ന രാശിയാണ് മീനം. ഒഴുക്കിനൊത്ത് നീങ്ങുക എന്ന ഇവരുടെ കാഴ്ചപ്പാടും എല്ലാവരോടും സഹാനുഭൂതി കാണിക്കുന്ന സ്വഭാവവും കാരണം പലരും ഇവരെ മുതലെടുക്കും. ഇത് ഇവരുടെ ജീവിതത്തിന്റെ ആദ്യകാലത്തിന് ദിശയില്ലാതാകാന് കാരണമാകും. ഇവരുടെ പിന്നിടുള്ള ജീവിതത്തില്‍ നിരവധി ജീവിതപാഠങ്ങള്‍ ഇവര്‍ പഠിക്കും. എങ്കിലും നിരവധി അതിരുകള്‍ ഇവര്‍ക്കുണ്ടാകും. ഇത് അവരുടെ സ്വപ്നങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും മേല്‍ കരിനിഴല്‍ വീഴ്ത്തും.
നെപ്റ്റിയൂണിന് ആധിപത്യമുള്ള മീനം രാശിക്കാര്‍ക്ക് 40-42 വയസ്സോടെയാണ് ജീവിതത്തിലെ നല്ലകാലം ആരംഭിക്കുക. ഇവരുടെ ജന്മസമയത്ത് ഉണ്ടായിരുന്ന അതേ സ്ഥലത്തേക്ക് നെപ്റ്റിയൂണ്‍ തിരിച്ചെത്തുമ്പോള്‍ മീനം രാശിക്കാര്‍ തടസ്സങ്ങളെ തട്ടി മുന്നേറും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications