Latest Updates
-
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്
പന്ത്രണ്ട് രാശികളില് ഏറ്റവും ബുദ്ധിസാമര്‍ത്ഥ്യം ഈ നാല് രാശികള്‍ക്ക്
Zodiac Signs Known for Their Intelligence: ബുദ്ധിസാമര്‍ത്ഥ്യമുള്ള നിരവധിയാളുകളെ ദിവസേനയെന്നോണം നമ്മള് കാണാറുണ്ട്. നിഷ്പ്രയാസം പ്രശ്നങ്ങള്‍ പരിഹരിക്കുന്നവര്‍. ഏത്ര വലിയ വിഷയങ്ങളും എളുപ്പത്തില്‍ പഠിക്കുന്നവര്‍. പക്ഷേ ജ്യോതിഷശാസ്ത്രപ്രകാരം ബുദ്ധിസാമര്‍ത്ഥ്യം ചില രാശികള്‍ക്ക് പറഞ്ഞിട്ടുള്ള ഗുണമാണോ. വേദ ജ്യോതിഷത്തിന്റെ സഹായത്തോടെ ഒരാളുടെ വ്യക്തിത്വത്തെ കുറിച്ച് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും, ബുദ്ധിസാമര്‍ത്ഥ്യം ഉള്‍പ്പടെ.

പന്ത്രണ്ട് രാശികളില് ബുദ്ധിസാമര്‍ത്ഥ്യത്തില്‍ മുന്നിലുള്ള നാല് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
ദീര്‍ഘദര്‍ശികളാണ് കുംഭം രാശിക്കാര്‍. മറ്റുള്ളവര്‍ ചിന്തിക്കുന്നതില്‍ നിന്നും വ്യത്യസ്തമായാണ് ഇവരുടെ ചിന്താരീതി. വളരെ നൂതനമായ ആശയങ്ങളായിരിക്കും ഇവരുടെ തലയില്‍ ഉദിക്കുക. ഈ രാശിയില്‍ ജനിച്ച ആളുകള്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നവരോ ശാസ്ത്രജ്ഞരോ കലാപരമായ കഴിവുകള്‍ ഉള്ളവരോ ആയിരിക്കും. പുതിയ കാര്യങ്ങളെ കുറിച്ച് പഠിക്കാനും പുതിയ ആശയങ്ങളില്‍ പര്യവേക്ഷണം നടത്താനും ഇവര്‍ക്ക് താല്‍പ്പര്യമാണ്. കാര്യങ്ങള്‍ അറിയാനുള്ള ഇവരുടെ ആവേശവും ഉത്സാഹവും കാരണം ഐക്യുവില്‍ മുമ്പിലാണ് കുംഭം രാശിക്കാര്‍.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ബുദ്ധിസാമര്‍ത്ഥ്യത്തിന്റെ കാര്യത്തില്‍ മുന്നിലുള്ള മറ്റൊരു രാശി മിഥുനമാണ്. വളരെ വേഗം കാര്യങ്ങള്‍ പഠിക്കാനും ആശയങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ഫലപ്രദമായി സംവദിക്കാനും മിഥുനം രാശിക്കാര്‍ക്ക് പ്രത്യേക കഴിവാണ്. വളരെ വേഗം പുതിയ കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ ഇവര്‍ക്കാകും. പല മേലകളിലായി ഇവരുടെ താല്‍പ്പര്യം വ്യാപിച്ച് കിടക്കും. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും പഠിക്കാനുമുള്ള ഇവരുടെ കഴിവ് കാരണം ഇവര്‍ വളരെ സ്മാര്‍ട്ടാണ്.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
വളരെ സൂക്ഷ്മമായി കാര്യങ്ങള്‍ വിലയിരുത്തുന്നവരാണ് കന്നി രാശിക്കാര്‍. ചെറിയ കാര്യങ്ങള്‍ പോലും ഇവരുടെ കണ്ണില്‍ പെടും. ഇവരുടെ അപഗ്രഥനത്തിനുള്ള കഴിവുകള്‍ കാരണം വലിയ കടങ്കഥകള്‍ പോലും വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ ഇവര്‍ക്കാകും. കൃത്യതയും സൂക്ഷ്മതയും വേണ്ടുന്ന ജോലികള്‍ ഇവരെ ഏല്‍പ്പിച്ചാല്‍ ഏറ്റവും നന്നായി കന്നി രാശിക്കാര്‍ അത് ചെയ്തുതീര്‍ക്കും. ശാസ്ത്രം, ഗണിതം, ഗവേഷണം എന്നീ രംഗങ്ങളില്‍ ഇവര്‍ തിളങ്ങും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
ഉള്‍വിളികളും കാര്യങ്ങള്‍ കണ്ടുപിടിക്കാനുള്ള കഴിവും കൂടുതലാണ് വൃശ്ചികം രാശിക്കാര്‍ക്ക്. സ്വതവേ കൗതുകവും ജിജ്ഞാസയും കൂടുതലുള്ള വൃശ്ചികം രാശിക്കാര്‍ സത്യം കണ്ടുപിടിക്കാന്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലാനും മടിക്കില്ല. കുറ്റാന്വേഷകര്‍, ഗവേഷകര്‍, സൈക്കേളജിസ്റ്റുകള് എന്നീ നിലകളില്‍ വൃശ്ചികം രാശിക്കാര്‍ ശോഭിക്കും. പുറമേയുള്ളത് അല്ലാതെ ഉള്ളിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇവര്‍ക്ക് പ്രത്യേകമായ കഴിവുണ്ട്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
കുംഭം രാശിക്കാരെയാണ് ദീര്‍ഘദര്‍ശികള്‍ എന്ന് വിളിക്കുന്നത്
കന്നി രാശിക്കാരാണ് എല്ലാ കാര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തുന്നത്
വൃശ്ചികം രാശിയാണ് 12 രാശികളില് കുറ്റാന്വേഷണ ശേഷി കൂടുതലുള്ളവര്‍



Click it and Unblock the Notifications
