Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഐശ്വര്യ റായിയെ പോലെ മറ്റുള്ളവരെ ആകര്‍ഷിക്കും; മുമ്പിലാണ് ഈ നാളുകാര്‍
Zodiac Signs That Naturally Attract Others: കാണാനുള്ള ഭംഗി മാത്രമല്ല ഒരാള്‍ക്ക് മറ്റൊരാളോട് ആകര്‍ഷണം തോന്നാനുള്ള കാരണം. വ്യക്തിത്വം, ആത്മവിശ്വാസം, പെരുമാറ്റം എന്നിങ്ങനെ പല ഘടകങ്ങളും മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള ഒരാളുടെ കഴിവിനെ സ്വാധീനിക്കുന്നുണ്ട്. ചില രാശികളില് ജനിച്ചവര്‍ക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ സവിശേഷമായ കഴിവുണ്ടാകുമെന്നാണ് വേദ ജ്യോതിഷം പറയുന്നത്. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന ചില പ്രത്യേക ഗുണങ്ങളും വ്യക്തിത്വവും ഇവര്‍ക്കുണ്ടായിരിക്കും. 12 രാശികളില് മറ്റുള്ളവരെ ആകര്‍ഷിക്കുന്നതില്‍ മുമ്പിലുള്ള അഞ്ച് രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിക്കാര്‍ കാണാന്‍ വളരെ ഭംഗിയും എനര്‍ജറ്റിക്കും ആയിരിക്കും. അവര്‍ ധൈര്യശാലികളും എപ്പോഴും ചുറുചുറുക്കും ഊര്‍ജ്ജസ്വലതയും പ്രകടിപ്പിക്കുന്നവരും ആയിരിക്കും. ജീവിതത്തോട് അവര്‍ക്കുള്ള പ്രണയവും സാഹസികതയോടുള്ള ഇഷ്ടവും മറ്റുള്ളവരെ കൂടി ആകര്‍ഷിക്കും. മറ്റുള്ളവരെ അതിശയിപ്പിക്കുന്ന, ജീവിതത്തില്‍ വ്യക്തമായ ലക്ഷ്യങ്ങളും ബോധ്യങ്ങളും ഉള്ള മേടം രാശിക്കാര്‍ മറ്റുള്ളവരെ ആകര്‍ഷിക്കും.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
വശ്യമായ പെരുമാറ്റവും രൂപഭംഗിയും ഉള്ളവരാണ് ഇടവം രാശിക്കാര്‍. സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും ദേവനായ ശുക്രനാണ് ഇവരുടെ ഗ്രഹം. അതിനാല്‍ തന്നെ ഇവര്‍ക്ക് പ്രത്യേകമായ അഴകും പെരുമാറ്റവും ഉണ്ടായിരിക്കും. സൗന്ദര്യത്തിനും രൂപഭംഗിക്കും വളരെ പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് ഇവര്‍. മറ്റുള്ളവരോടുള്ള സൗഹാര്‍ദ്ദപരമായ ഇടപെടലും അവരെ പ്രചോദിപ്പിക്കുന്ന സംസാരവും കൊണ്ട് ഇവര്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്ന വ്യക്തികളായിത്തീരും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
വളരെ നിഗൂഢമായ സ്വഭാവവും തീവ്രമായ ചിന്തകളും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സ്വല്പ്പം ബുദ്ധിമുട്ടുള്ള സ്വഭാവവും ഉള്ള ആളുകളാണ് മിഥുനം രാശിയില്‍ ജനിച്ചവര്‍. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് ഇവരില്‍ കൗതുകവും ആകര്‍ഷണവും തോന്നും. അവരുടെ ആകര്‍ഷകമായ പെരുമാറ്റവും കാണാനുള്ള സവിശേഷമായ രൂപഭംഗിയും ആളുകളെ കാന്തം പോലെ ആകര്‍ഷിക്കുന്ന ഗുണങ്ങളാണ്. അവരുടെ ആത്മവിശ്വാസവും നിഗൂഢ മന്ദസ്മിതവും ആളുകളില്‍ മതിപ്പുണ്ടാക്കും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
തേജസ്സാര്‍ന്ന രൂപവും ആത്മവിശ്വാസവും മറ്റുള്ളവരെ ആകര്‍ഷിക്കുന്ന പെരുമാറ്റവും ഉള്ളവരാണ് ചിങ്ങം രാശിക്കാര്‍. മറ്റുള്ളവരെ കാന്തം പോലെ ആകര്‍ഷിക്കുന്നതും തകര്‍ക്കാനാകാത്ത ആത്മവിശ്വാസവുമാണ് ചിങ്ങം രാശിക്കാരുടെ ഏറ്റവും വലിയ പ്രത്യേകത. നില്‍പ്പിലും നടപ്പിലും വാക്കുകളിലും ഇവര്‍ മറ്റുള്ളവരെ ആകര്‍ഷിക്കും. മറ്റുള്ളവരോടുള്ള സൗഹാര്‍ദ്ദപരമായ ഇടപെടലും സഹൃദയത്തവും തമാശ കലര്‍ന്ന പെരുമാറ്റവും ഇവരെ പ്രിയപ്പെട്ടവരാക്കുന്നു.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
ഒന്നിനെയും കൂസാക്കാത്ത ശലഭം പോലെ പാറിനടക്കുന്ന രാശിക്കാരാണ് മീനം രാശിക്കാര്‍. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ഇവര്‍ മറ്റുള്ളവരില്‍ ആകര്‍ഷണമുണ്ടാക്കുന്ന സ്വഭാവത്തിനും രൂപഭംഗിക്കും ഉടമകളാണ്. ജീവിതത്തോടുള്ള ആവേശപൂര്‍ണ്ണമായ സമീപനവും പുതിയ അനുഭവങ്ങളോടുള്ള താല്‍പ്പര്യവും മറ്റുള്ളവരെ ആകര്‍ഷിക്കുന്ന ഇവരുടെ ഗുണങ്ങളാണ്. ഇവരുടെ പുതിയ അനുഭവങ്ങളും യാത്രാനുഭവങ്ങളും കേള്‍ക്കാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്.
വേദ ജ്യോതിഷം അനുസരിച്ച് കാഴ്ചയിലും പെരുമാറ്റത്തിലും വ്യക്തിത്വത്തിലും മറ്റുള്ളവരെ ആകര്‍ഷിക്കുന്ന രാശികള്‍ ആണ് ഇവയെങ്കിലും എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. വ്യത്യസ്ത രീതികളില്‍ അവര്‍ മറ്റുള്ളവരെ ആകര്‍ഷിക്കുകയും ചെയ്യുന്നു. രൂപഭംഗിയോ നിറമോ സംസാരമോ ഒന്നും ആയിരിക്കില്ല ഒരാള്‍ക്ക് മറ്റൊരാളില്‍ ആകര്‍ഷണം തോന്നാനുള്ള കാരണം. അത് അവരുടെ താല്‍പ്പര്യം അനുസരിച്ച് മാത്രമേ പറയാനാകൂ.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications