Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ!
ഈ രാശികളില് ജനിച്ചവര്‍ നല്ല മനസ്സിനുടമകള്‍: വേദ ജ്യോതിഷം പറയുന്ന നല്ല മനുഷ്യര്‍ ഇവരാണ്
എത്ര നല്ല മനുഷ്യന് എന്ന് ചിലരെയൊക്കെ കാണുമ്പോള്‍ വിചാരിക്കാറില്ലേ. അരോടും കലഹിക്കാത്ത, പരിഭവപ്പെടാത്ത, എല്ലാം ചെറുചിരിയോടെ നേരിടുന്ന, മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ സ്വന്തം പ്രശ്നമായി കണക്കാക്കുന്ന വ്യക്തിത്വത്തിനുടമകള്‍. അത് അവരുടെ സ്വഭാവമാണ്. ആ സ്വഭാവം അവര്‍ ജനിച്ച രാശിയുടെ പ്രത്യേകതയാണ്. ജ്യോതിഷം പറയുന്നത് അങ്ങനെയാണ്. 12 രാശികളില് വെറും മൂന്ന് രാശികളില് ജനിച്ചവര്‍ നല്ല മനസ്സിനിടമകള് ആയിരിക്കുമെന്നും അവര്‍ക്ക് സഹജീവികള്‍ക്ക് കരുതല്‍ നല്‍കുന്നവരും അവരോട് കറകളഞ്ഞ സ്നേഹം കാണിക്കുന്നവരും ആയിരിക്കുമെന്ന് വേദ ജ്യോതിഷം പറയുന്നു. ആ നാല് രാശികള്‍ ഏതെല്ലാമാണെന്നും അവരുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്നും നോക്കാം.

കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
ലോകത്തിലെ ഏറ്റവും നല്ല മനുഷ്യരുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ ഉണ്ടാകും കര്‍ക്കിടകം രാശിക്കാര്‍. ജലതത്വരാശിയായ കര്‍ക്കിടകം ഇക്കൂട്ടത്തില്‍ ഒന്നാമതെത്തിയാല്‍ പോലും അതിശയപ്പെടാനില്ല. സ്ത്രീപുരുഷഭേദമില്ലാതെ, മാതൃസഹജമായ സ്നേഹവും കരുതലും മറ്റുള്ളവരോട് കാണിക്കുന്നവരാണ് കര്‍ക്കിടകം രാശിക്കാര്‍. ചുറ്റുമുള്ളവര്‍ക്ക് വളരെ സുരക്ഷിതമായ, വൈകാരികമായി ആശ്വാസവും സുഖവും തോന്നിപ്പിക്കുന്ന അന്തരീക്ഷം ഒരുക്കുന്നതില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രത്യേക കഴിവാണ്. ചില കര്‍ക്കിടകം രാശിക്കാര്‍ പുറമേ കഠിനഹൃദരായി തോന്നുമെങ്കിലും അവരുടെ ഉള്ളം വളരെ പരിശുദ്ധമാണ്. അതിലോല ഹൃദയരായ ഇവര്‍ പ്രിയപ്പെട്ടവരുടെ വികാരങ്ങള്‍ക്കും സന്തോഷത്തിനുമാണ് മുന്‍ഗണന നല്‍കുക.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
നല്ല മനുഷ്യരുടെ കൂട്ടത്തില്‍ തന്നെയാണ് വേദ ജ്യോതിഷം തുലാം രാശിക്കാരെയും പട്ടികപ്പെടുത്തിയിരിക്കുന്നത്. ശുക്രന് ആധിപത്യമുള്ള തുലാം രാശിയില്‍ ജനിച്ചവര്‍ വായുതത്വരാശിയാണ്. സ്നേഹത്തിന് വളരെയധികം വില കല്‍പ്പിക്കുന്നവരാണ് ഇക്കൂട്ടര്‍. ഇവര്‍ക്ക് ധാരാളം സുഹൃത്തുക്കളും സാമൂഹികബന്ധങ്ങളും ഉണ്ടാകും. വളരെ വേഗം സൗഹൃദങ്ങള്‍ സ്ഥാപിക്കാനും ചെറുചിരി കൊണ്ട് ആളുകളുടെ ഹൃദയത്തില്‍ ഇടം നേടാനും ഇവര്‍ക്ക് കഴിയും. നീതിയ്ക്കാണ് ഇക്കൂട്ടര്‍ മുന്‍ഗണന നല്‍കുക. എപ്പോഴും ശരിയുടെ ഭാഗത്ത് നില്ക്കുന്ന ഇവര്‍ ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യുള്ളു. ഇവര്‍ അധികാരസ്ഥാനങ്ങളില്‍ എത്തിയാലും മറ്റുള്ളവരോട് വളരെ കരുണയോടും സ്നേഹത്തോടും മാത്രമേ പെരുമാറൂ.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
സ്വര്‍ഗ്ഗീയവും ആത്മീയവും ദാര്‍ശനികവുമായ രാശിയാണ് മീനം. മീനം രാശിയില്‍ ജനിച്ചവര്‍ക്ക് വളരെ നല്ല മനസ്സാണ്. ഇവരുടെ ഉള്ളിലുള്ള പോസിറ്റീവ് എനര്‍ജി എപ്പോഴും പുറത്തേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും. ജലതത്വരാശിയായ മീനത്തില്‍ ജനിച്ചവര്‍ മറ്റുള്ളവരോട് സഹാനുഭൂതിയും കരുണയും കാണിക്കുന്നവരാണ്. രണ്ടാമതൊന്ന് ചിന്തിക്കാതെ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കുന്നവരാണ് ഇവര്‍. മറ്റുള്ളവരെ സഹായിക്കാനും ചുറ്റുമുള്ളവരുടെ ദുരിതങ്ങള്‍ മാറ്റാനും ഇവരുടെ ഉള്ളം എപ്പോഴും ആഗ്രഹിക്കും. എപ്പോഴും ശുഭപ്രതീക്ഷകള്‍ നിലനിര്‍ത്തുന്നവരും അവരുടെ ഹൃദ്യമായ പെരുമാറ്റവും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള മനസ്സൊരുക്കവും കാരണം ആളുകള്‍ ഇവരിലേക്ക് ആകൃഷ്ടരാകുന്നു. എപ്പോഴും മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ തല പുകയ്ക്കുന്ന സ്വഭാവക്കാരാണ് ഇവര്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











