Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
പുറമേ കണ്ടാല്‍ പഞ്ചപ്പാവം, പക്ഷേ ഉള്ളിലൊരു സൈക്കോ; മുന്നില്‍ ഈ രാശികള്‍
Zodiac Signs With Psychopathic Traits: മുഖം മനസ്സിന്റെ കണ്ണാടി എന്നെല്ലാം പറയാറുണ്ടെങ്കിലും ചിലരുടെ ഉള്ളിലുള്ളത് അത്ര പെട്ടെന്നൊന്നും പുറത്തുവരില്ല. പുറത്ത് കാണിക്കുന്നതായിരിക്കില്ല അവരുടെ ഉള്ളില്‍. എല്ലാ മനുഷ്യരും സമൂഹത്തില്‍ ഒന്നിച്ച് ജീവിക്കുമ്പോള്‍ അതിന്റേതായ ചിട്ടവട്ടത്തിലാണ് ജീവിക്കുന്നത്. പക്ഷേ ചിലപ്പോള്‍ ചിലയാളുകള്‍ തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം ഉള്ളിലൊളിപ്പിച്ച് വെക്കും. അവസരം പുറത്തെടുക്കുകയും ചെയ്യും. സൈക്കോപാത്ത് അഥവാ സൈക്കോ എന്ന പേര് നമുക്ക് അപരിചിതമല്ല. അടുത്ത കാലത്തായി അത്തരം കഥാപാത്രങ്ങളുമായി നിരവധി സിനിമങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതല്ലാതെ നിത്യജീവിതത്തിലും പലപ്പോഴും നമ്മള്‍ അത്തരം ആളുകളെ കാണാറുണ്ട്. ചിലര്‍ക്ക് അവരെ തിരിച്ചറിയാനും സാധിച്ചെന്ന് വരും.

സൈക്കോപാത്ത്
സൈക്കോപാത്ത് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കണ്ണില്‍ ചോരയില്ലാതെ ആളുകളെ കൊന്നൊടുക്കുന്ന സീരിയല്‍ കില്ലര്‍മാര്‍ എന്ന് കരുതേണ്ടതില്ല. മറ്റ് ആളുകളില്‍ നിന്ന് വ്യത്യസ്തമായി അസാധാരണ വികാരങ്ങള്‍, മറ്റുള്ളവരെ ചൊടിപ്പിക്കുന്ന ചില കാര്യങ്ങളിലോ സന്ദര്‍ഭങ്ങളിലോ അങ്ങേയറ്റം സഹനശക്തി, നാണം, കുറ്റബോധം തുടങ്ങി സാധാരണക്കാര്‍ക്കുള്ള വികാരങ്ങള്‍ ഇല്ലാതിരിക്കല്‍, ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാരിക്കല്‍, പറഞ്ഞ വാക്ക് പാലിക്കാതിരിക്കല്‍, താന്‍ വലിയ സംഭവമാണെന്ന ചിന്ത, അക്രമങ്ങളില്‍ സന്തോഷം എന്നിവയെല്ലാം സൈക്കോപാത്തുകളുടെ സ്വഭാവ സവിശേഷതകളാണ്.
വേദം ജ്യോതിഷം പറയുന്നത് ചില രാശികളില്‍ ജനിച്ചയാളുകള്‍ ഇത്തരം സ്വഭാവങ്ങള്‍ പ്രകടിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ്. എന്നുകരുതി ആ രാശികളില്‍ ഉള്ളവരെല്ലാം സൈക്കോ ആണെന്നല്ല. പക്ഷേ ചില ഗ്രഹങ്ങളുടെ സ്വാധീനം അനുസരിച്ച് അതിനുള്ള സാധ്യത കൂടുതലാണ്.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിയില്‍ ജനിച്ചവര്‍ റിസ്‌കുകള്‍ എടുക്കുന്നവരും എടുത്തുചാട്ടം ഉള്ളവരുമാണ്. അവര്‍ക്ക് ചിലപ്പോള്‍ അവരുടെ വാക്കോ പ്രവൃത്തിയോ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അപകടം പിടിച്ചതും കുഴപ്പം പിടിച്ചതുമായ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് വളരെ ഇഷ്ടമാണ്. മറ്റുള്ളവര്‍ എന്തുവിചാരിക്കുമെന്നതിനെയോ മുന്‍വിധിയെയോ അവര്‍ ഭയക്കുന്നില്ല. തങ്ങള്‍ കാരണം വിഷയസന്ധിയില്‍ പെടുന്നവരെ ഓര്‍ത്ത് ഒരു സഹതാപമോ കുറ്റബോധമോ ഇവര്‍ക്ക് ഉണ്ടാകില്ലെന്ന് മാത്രമല്ല അവരെ കഷ്ടപ്പെടുത്തുന്നതില്‍ ഇവര്‍ ഹരം കൊളളുകയും ചെയ്യും.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് പകരമായി നാശം തന്നെ വിതയ്ക്കുന്നവരാണ് ഇടവം രാശിക്കാര്‍. മറ്റുള്ളവര്‍ക്ക് എത്രവലിയ നഷ്ടവും തകര്‍ച്ചയും നല്‍കാന്‍ ഇവര്‍ക്ക് മടിയില്ല. തങ്ങള്‍ക്ക് സന്തോഷമോ സംതൃപ്തിയോ ഉയര്‍ച്ചയോ ഉണ്ടാകാന്‍ മറ്റുള്ളവരെ എന്തുചെയ്താലും പ്രശ്‌നമില്ലെന്നാണ് ഇവര്‍ ധരിക്കുന്നത്.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
നുണ പറയാനുള്ള മിടുക്കാണ് മിഥുനം രാശിക്കാരുടെ വലിയ പ്രത്യേകത. ശ്വാസമെടുക്കുന്നത് പോലെ നുണ പറയുന്നവരാണ് മിഥുനം രാശിക്കാര്‍ എന്നാണ് ജ്യോതിഷം പറയുന്നത്. പ്രത്യേകിച്ചൊരു കാരണമോ സാഹചര്യമോ ഇല്ലാതെ പോലും എപ്പോഴും നുണ പറയുകയും അതില്‍ മടിയോ ജാള്യതയോ തോന്നാതിരിക്കുകയും ചെയ്യുന്നവരാണ് ഇവര്‍. സത്യവും നുണയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ പറ്റാത്തവരാണ് ഇവരെന്ന് വേണമെങ്കില്‍ പറയാം. നുണ പറയുന്നതില്‍ സ്വയം വിലയിരുത്താനോ അതിലെ സന്മാര്‍ഗികതയെ കുറിച്ച് ചിന്തിക്കാനോ ഇവര്‍ മുതിരാറില്ല.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
നിഗൂഢവും രഹസ്യസ്വഭാവവും ഉള്ള ആളുകളാണ് വൃശ്ചികം രാശിക്കാര്‍. ധൈര്യശാലികളും ശക്തിയും അധികാരവും പ്രകടിപ്പിക്കുന്നവരുമാണ് ഇവര്‍. ചില സാഹചര്യങ്ങളെയോ ആളുകളെയോ നിയന്ത്രിക്കുമ്പോഴോ കഥകള്‍ കെട്ടിച്ചമയ്ക്കുമ്പോഴോ തന്ത്രപരമായി ഇവര്‍ പെരുമാറും. സാഡിസ്റ്റുകള്‍ എന്ന് ചിലപ്പോള്‍ ഇവരെ വിളിക്കാറുണ്ട്. ഏറ്റവും അങ്ങേയറ്റത്തെ സാധ്യതകള്‍ പോലും വിഭാവനം ചെയ്യാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ മാത്രമല്ല, സമാന മനസ്‌കരെ നിയന്ത്രിക്കാനും അവര്‍ ശ്രമിക്കും.
കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, ധനു, മകരം, കുംഭം, മീനം രാശികളില്‍ ഉള്ള ആളുകളില്‍ ചില സൈക്കോ സ്വഭാവങ്ങള്‍ ഉണ്ടെങ്കിലും മേല്‍പ്പറഞ്ഞ രാശികളില്‍ ഉള്ളവരുടെ അത്ര കഠിനമായിരിക്കില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











