Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
എടുക്കുന്ന തീരുമാനങ്ങളെല്ലാം പരാജയം; മോശം തീരുമാനങ്ങളുടെ ഈ അഞ്ച് രാശികളില് നിങ്ങളുണ്ടോ
Poor Decision Making: ഒരൊറ്റ തീരുമാനം മതി നമ്മുടെ ജീവിതം ചിലപ്പോള്‍ സ്വപ്നം കണ്ടതിനേക്കാള്‍ ഉയരത്തിലെത്തും. അതേസമയം ഒരൊറ്റ തീരുമാനത്തിന്റെ പേരില്‍ ജീവിതത്തില്‍ അമ്പേ പരാജയപ്പെടുന്നവരും ഉണ്ട്. തീരുമാനങ്ങള്‍ ജീവിതത്തെ നിയന്ത്രിക്കുന്ന വളയമാണ്. അത് ശരിയായല്ല തിരിക്കുന്നതെങ്കില്‍ കാട്ടിലോ കുഴിയിലോ ചെന്നുവീഴും. ഉചിതമായ തീരുമാനമെടുക്കാനാകുക എന്നത് ഒരു കഴിവാണ്. ആ കഴിവിനെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് നമ്മുടെ ജന്മരകാശി.

വേദ ജ്യോതിഷം അനുസരിച്ച് എന്നും മോശം അല്ലെങ്കില്‍ പരാജയം നല്കുന്ന തീരുമാനങ്ങള്‍ എടുക്കുന്ന അഞ്ച് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
പുതിയ വഴികള്‍ കണ്ടെത്തുന്നതില്‍ മിടുക്കരായ, രാശികാളിലെ വഴികാട്ടിയെന്ന് പൊതുവെ അറിയപ്പെടുന്ന മേടം രാശിക്കാര്‍ ചിലപ്പോള്‍ വരുംവരായ്കകള്‍ ആലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കും. സാഹസികരായ മേടം രാശിക്കാരുടെ ആത്മവിശ്വാസം പലപ്പോഴും അവരെ എടുത്തുചാട്ടക്കാരാക്കും. എടുത്തുചാടി ഇവരെടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും നല്ല ഫലങ്ങള്‍ നല്കണമെന്നില്ല. ഇത്തരം മോശം തീരുമാനങ്ങള്‍ എടുക്കുന്ന സ്വഭാവം അവസാനിപ്പിക്കാന്‍ മേടം രാശിക്കാര്‍ എന്ത് ചെയ്യുന്നതിന് മുമ്പും ഒരു നിമിഷം ആലോച്ചിക്കുക. ക്ഷമ ശീലിക്കുകയും മറ്റുള്ളവരുടെ നിര്‍ദ്ദേശവും ഉപദേശവും കണക്കിലെടുക്കുകയും ചെയ്താല്‍ ഇവര്‍ മോശം തീരുമാനങ്ങളില്‍ നിന്ന് രക്ഷപ്പെടാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ഇരട്ടമുഖമുള്ള മിഥുനം രാശിക്കാര്‍ പലപ്പോഴും തീരുമാനമെടുക്കലില്‍ പിന്നിലാണ്. ഒരു തീരുമാനത്തിലെത്താനും അതില്‍ ഉറച്ചുനില്ക്കാനും ഇവര്‍ പാടുപെടും. ഈ അനിശ്ചിതത്വം കാരണം അവരുടെ ഭാവിക്ക് ഗുണകരമല്ലാത്ത, ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാത്ത തിരഞ്ഞെടുപ്പുകളില്‍ അവരെത്തും. മെച്ചപ്പെട്ട തീരുമാനമെടുക്കാന്‍ മിഥുനം രാശിക്കാര്‍ അവരുടെ മുന്‍ഗണനകള്‍ മനസ്സിലാക്കുന്നതിന് ശ്രദ്ധ നല്‍കണം. സ്ഥിരത നിലനിര്‍ത്താനും ഒരു കാര്യത്തിന്റെ നല്ല വശവും ചീത്ത വശവും മനസ്സിലാക്കാനും ശ്രമിച്ചാല്‍ മിഥുനം രാശിക്കാര്‍ക്ക് മികച്ച തീരുമാനങ്ങള്‍ എടുക്കാനാകും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിയുടെ ആത്മവിശ്വാസവും അംഗീകാരത്തിനായുള്ള ആഗ്രഹവും ചിലപ്പോള്‍ തന്റെ ശരിക്കും താല്പ്പര്യത്തിനുമൊത്തുള്ള തീരുമാനം എടുക്കുന്നതിലേക്ക് അവരെ എത്തിക്കും. അവരുടെ ജിജ്ഞാസയും കൗതുകവും എടുത്തുപറയേണ്ട സവിശേഷതകള്‍ ആണെങ്കിലും തങ്ങളുടെ താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളും പ്രായോഗികതയുമായി ചേര്‍ന്നുപോകാനും ചിങ്ങം രാശിക്കാര്‍ ശ്രദ്ധിക്കണം. വിനയം ശീലിക്കുകയും മറ്റുള്ളവരുടെ അഭിപ്രായം തേടുകയും ചെയ്യുന്നത് ഈ രാശിക്കാര്‍ക്ക് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിലേക്ക് സാധിക്കും.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിയുടെ തീവ്ര വികാരങ്ങള്‍ അവരുടെ തീരുമാനമെടുക്കലിനെയും ചിന്തയെയും സ്വാധീനിക്കും. അഭിലാഷങ്ങളോ നീരസവും കാരണം ചിലപ്പോള്‍ തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ഇവര്‍ പ്രേരിതരാകും. നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ വൃശ്ചികം രാശിക്കാര്‍ സ്വന്തം വൈകാരികാവസ്ഥകള്‍ മനസ്സിലാക്കുകയും അപ്പോഴത്തെ വികാരത്തിന്റെ പുറത്ത് തീരുമാനമെടുക്കുന്നത് ഒഴിവാക്കുകയും ചെയ്യണം. സമയമെടുത്തും വസ്തുനിഷ്ഠമായും സാഹചര്യങ്ങള്‍ വിലയിരുത്തുന്നത് വൃശ്ചികം രാശിക്കാരെ നല്ല തീരുമാനങ്ങളില്‍ എത്തിക്കും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
സാഹസപ്രിയരും സ്വാതന്ത്രദാഹികളും ആണ് ധനു രാശിക്കാര്‍. ഈ രണ്ട് സ്വഭാവസവിശേഷതകള്‍ കാരണം അവര്‍ വളരെ പ്രധാനമായ മറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കാതെ തീരുമാനങ്ങള്‍ എടുക്കും. അത് ചിലപ്പോള്‍ അവര്‍ക്ക് ദോഷം ചെയ്യുകയും തെറ്റായ വഴിയിലൂടെ നയിക്കുകയും ചെയ്യും. അതുകൊണ്ട് ധനു രാശിക്കാര്‍ തീരുമാനം എടുക്കുമ്പോള്‍ സമയമെടുത്ത് ആലോചിക്കുകയും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കുകയും വേണം. ബാധ്യതകളും സൂക്ഷ്മമായയ കാര്യങ്ങളും പരിഗണിച്ച് കൊണ്ടുള്ള തീരുമാനമെടുക്കല്‍ കര്‍ക്കിടകം രാശിക്കാരെ ജീവിതത്തില്‍ കൂടുതല്‍ ഫലപ്രദമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
