Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ
വളരെ പെട്ടെന്ന് മറ്റുള്ളവരുടെ ഹൃദയം കീഴടക്കുന്നവര്; പ്രണയത്തില്‍ വിജയിക്കുന്നവര്‍ ഈ നക്ഷത്രക്കാര്‍
Astrology Insight: മറ്റുള്ളവരുടെ മനസ്സില്‍ ഇടം പിടിക്കാന്‍ എല്ലാവര്ക്കും സാധിക്കുകയില്ല. വളരെ വിരളം ആളുകള്‍ക്ക് മാത്രമാണ് എല്ലാവരുടെയും കണ്ണിലുണ്ണിയാകാന്‍ സാധിക്കൂ. വാക്കുകള്‍ കൊണ്ട് ആളുകളെ പ്രിയപ്പെട്ടതാക്കാന്‍ സാധിക്കൂ. വേദ ജ്യോതിഷത്തില്‍ ചില നക്ഷത്രക്കാര്‍ക്ക് ഈ ഗുണങ്ങള്‍ എടുത്തു പറയുന്നുണ്ട്. ജനനം ഈ നക്ഷത്രത്തിലാണെങ്കില്‍ മറ്റുള്ളവരെ വളരെ വേഗത്തില്‍ ഇവരിലേയ്ക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്നതാണ്. ഏവരുടെയും ഹൃദയം കീഴടക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവായിരിക്കും. ഈ പ്രത്യേക കഴിവുള്ള നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ഉത്രം
സര്‍ഗാത്മക കഴിവുകൊണ്ട് പേരെടുക്കാന്‍ സാധിക്കുന്ന നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്‍. എല്ലാവരോടും വളരെ വേഗത്തില്‍ സൗഹൃദത്തിലാകാന്‍ ഈ നക്ഷത്രക്കാര്‍ക്ക് പ്രത്യേക കഴിവായിരിക്കും. മനസ്സ് തുറന്ന് സംസാരിക്കുന്നതും, മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ അറിഞ്ഞ് പെരുമാറുന്നതും, സ്വന്തം കഴിവില്‍ അഭിമാനിക്കുന്നതുമെല്ലാം ഉത്രം നക്ഷത്രക്കാരെ മറ്റുള്ളവര്‍ക്കിടയില്‍ സ്റ്റാറാക്കി മാറ്റുന്നു. വീട്ടില്‍ കുറച്ച് ദേഷ്യക്കാരാണെങ്കിലും പുറമെ, സൗഹൃദവസയങ്ങള്ക്കിടയില് തമാശയും കളിച്ചിരിയുമായി നടക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് ഉത്രം നക്ഷത്രക്കാര്‍. കലാകായിക രംഗത്ത് ശോഭിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. സംഗീതത്തില്‍ ഇവര്‍ മുന്നിട്ട് നില്‍ക്കുന്നതാണ്. ഇവര്‍ക്ക് കോളജ് കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ നിരവധി ഫാന്‍സ് ഉണ്ടായിരിക്കുന്നതാണ്. ഉത്രം നക്ഷത്രത്തില്‍ പിറന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ കണ്ണിലുണ്ണികളായിരിക്കുന്നതാണ്. സ്നേഹിക്കേണ്ട ശരിയായ രീതി ഇവര്‍ക്ക് അറിയുന്നതായിരിക്കും. തങ്ങള്‍ക്ക് ചുറ്റുമുള്ളവരില്‍ നിന്നും തന്നെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും ഈ നക്ഷത്രക്കാര്‍ ശ്രമിക്കുന്നതായിരിക്കും.
തിരുവാതിര
സ്വന്തം കഴിവില്‍ വളരെയധികം അഭിമാനം കൊള്ളുന്ന നക്ഷത്രക്കാരാണ് തിരുവാതിര നക്ഷത്രക്കാര്‍. ഏതൊരു കാര്യവും കാര്യക്ഷമതയോടെ ചെയ്തെടുത്ത്, മറ്റുള്ളവരേക്കാള്‍ മുന്നില്‍ നില്ക്കാന് ആഗ്രഹിക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് തിരുവാതിര നക്ഷത്രക്കാര്‍. അതിനാല്‍, തിരുവാതിര മറ്റുള്ളവരുടെ മനസ്സില്‍ വളരെ വേഗത്തില്‍ സ്ഥാനം പിടിക്കുന്നതായിരിക്കും. ഇവരുടെ കഴിവില്‍ ആകൃഷ്ടരാകുന്ന നിരവധി ആളുകളുണ്ടായിരിക്കും. പഠിക്കുന്ന കാലത്ത് അധ്യാപകര്‍ മുതല്‍, വിദ്യാര്‍ത്ഥികള്‍ വരെ ഇവരില്‍ ആകൃഷ്ടരാകുന്നതാണ്. ജോലി ചെയ്യുന്ന സ്ഥലത്തും ഇവര്‍ക്ക് നിരവധി ആരാധകര്‍ ഉണ്ടായിരിക്കുന്നതാണ്. സ്വന്തം അഭിപ്രായം ഏത് സദസ്സിന്റെ മുന്‍പിലും വളരെ വ്യക്തമായി പറയാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. ഇതെല്ലാം മറ്റുള്ളവരില്‍ ഇവരെക്കുറിച്ച് നല്ലൊരു അഭിപ്രായം രൂപീകരിക്കാന്‍ ഇത് സഹായിക്കുന്നതാണ്.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രത്തില്‍ ജനിച്ചവര്‍ മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ മുന്പില് നില്‍ക്കുന്നവരാണ്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ മാത്രമല്ല, തൊഴില്‍ ചെയ്യുന്ന സമയത്തും ഇവര്‍ക്ക് ഒപ്പമുള്ള സഹപ്രവര്‍ത്തകരുടെ മനസ്സ് കീഴടക്കാന്‍ സാധിക്കുന്നതാണ്. അനവധി ആരാധകര്‍ ഇവര്‍ക്ക് ഒപ്പം ഉണ്ടായിരിക്കുന്നതാണ്. ബന്ധുക്കള്‍ക്കിടയിലും വീട്ടുകാര്‍ക്കിടയിലും ഇവര്‍ എല്ലായ്പ്പോഴും പ്രിയപ്പെട്ടവരായിരിക്കും.
ഉത്രാടം
സ്വഭാവം കൊണ്ട് മറ്റുള്ളവരുടെ മനസ്സില്‍ ഇടം പിടിക്കാന്‍ സാധിക്കുന്നതാണ്. മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്ന രീതിയിലായിരിക്കും ഇവര്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. നല്ല കുട്ടി ഇമേജ് സൃഷ്ടിക്കാനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. പഠനത്തില്‍ പുറകിലായിരുന്നാലും അധ്യാപകര്‍ക്ക് ഇവര്‍ എന്നും പ്രിയപ്പെട്ടവരായിരിക്കും. അതുപോലെ, സഹപാഠികള്‍ക്കിടയില്‍ സ്റ്റാറാകാനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications