Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
മറ്റുള്ളവരെ വേദനിപ്പിച്ച് സന്തോഷിക്കുന്നവര്‍ ഈ രാശിക്കാർ; ഇവരെ കുറച്ച് സൂക്ഷിക്കുന്നത് നല്ലതാണ്
Zodiac signs most likely to hurt others: ചിലര്‍ മറ്റുള്ളവരെ വേദനിപ്പിച്ച് അതില്‍ സന്തോഷം കണ്ടെത്തുന്നവരായിരിക്കും. വളരെ നിസ്സാര കാര്യത്തിന് പോലും ചിലപ്പോള്‍ മറ്റുള്ളവരെ മൃഗീയമായ രീതിയില്‍ ഇവര്‍ വേദനിപ്പിക്കും. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യം ഒരു വ്യക്തി ചെയ്താല്‍, അല്ലെങ്കില്‍ അത്തരം അുഭവം പങ്കാളിയില്‍ നിന്നും ഉണ്ടായാല്‍, ഏതെല്ലാം വിധത്തില്‍ പങ്കാളിയെ വേദനിപ്പിക്കാന്‍ സാധിക്കുമോ ആ തരത്തിലെല്ലാം ഇവർ വേദനിപ്പിക്കാന്‍ ശ്രമിക്കുന്നതായിരിക്കും. ഒരിക്കലും ദേഹോപദ്രവം ഇവര്‍ ഉണ്ടാക്കുകയില്ല. പകരം, വാക്കുകളാല്‍ മുറിവേല്‍പ്പിക്കാനാണ് ഇവര്‍ ശ്രമിക്കുക.

മറ്റുള്ളവരെ വേദനിപ്പിക്കും എന്നറിയുന്ന കാര്യങ്ങള്‍ പറഞ്ഞും, അവര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന സംഭവങ്ങള്‍ വീണ്ടും എടുത്തെടുത്ത് പറഞ്ഞും ഇവര്‍ ചിലപ്പോള്‍ വേദനിപ്പിക്കാന്‍ ശ്രമിക്കാം. ഇത്തരത്തില്‍ വേദനിപ്പിക്കുന്നതിലൂടെ ഒരുതരം സമാധാനവും സന്തോഷവും ഈ രാശിക്കാര്‍ കണ്ടെത്തുന്നതാണ്. ഈ സ്വഭാവങ്ങള്‍ പ്രകടമാക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
ഒട്ടും ക്ഷമയില്ലാത്ത രാശിക്കാരാണ് മേടം രാശിക്കാര്‍. അതിനാല്‍, വളരെ പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. ചിലപ്പോള്‍, മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിലായിരിക്കും ഇവരുടെ പ്രതികരണം. ദേഷ്യം വന്നാല്‍ മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയാന്‍ ഇവര്‍ക്ക് താല്പര്യം കൂടുതലായിരിക്കും. ചിലപ്പോള്‍ സാമ്പത്തിക പ്രശ്നങ്ങള്‍ എടുത്ത് കാണിക്കും. മറ്റു ചിലപ്പോള്‍ എതിര് വശത്ത് നില്ക്കുന്ന വ്യക്തിയുടെ പ്രശ്നങ്ങള്‍ എടുത്ത് കാണിച്ചും, അവരെ വിഷമിപ്പിക്കും എന്നറിയുന്ന കാര്യങ്ങള്‍ ഉറക്കെ തുറന്ന് പറഞ്ഞും വേദനിപ്പിക്കുന്നതായിരിക്കും. ഇത്തരത്തില്‍ വാലും തുമ്പും നോക്കാതെ പ്രതികരിക്കുന്നതിനാല്‍ ഈ രാശിക്കാര്‍ക്ക് സ്വന്തക്കാര്‍ക്കിടയില്‍ പോലും ശത്രുക്കള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇടവം
ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത രാശിക്കാരാണ് ഇടവം രാശിക്കാര്‍. സ്വന്തം ഭാഗത്ത് തെറ്റുണ്ടെങ്കില്‍ പോലും അവ സമ്മതിച്ചു തരാന്‍ ഇവര്‍ തയ്യാറാകുന്നവരായിരിക്കുകയില്ല. അതിനാല്‍, ഇവരുടെ തെറ്റുകള്‍ ചൂണ്ടികാണിക്കുന്നവരെ ദ്രോഹിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതായിരിക്കും. വാക്കുകള്‍ കൊണ്ട് പരമാവധി വേദനിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതാണ്. സ്വന്തക്കാരെപ്പോലും ഇവര്‍ ഇത്തരത്തില്‍ വേദനിപ്പിക്കുന്നതായിരിക്കും. മനസ്സിന് സമാധാനം ലഭിക്കുന്നതുവരെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ചും വേദനിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതായിരിക്കും. ചിലപ്പോള്‍ പങ്കാളിയെപ്പോലും ഇത്തരത്തില്‍ വേദനിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കാം.
മിഥുനം
ഒട്ടും സ്ഥിരതയില്ലാത്ത രാശിക്കാരാണ് മിഥുനം രാശിക്കാര്‍. എന്നാല്‍, എല്ലാം ശുഭകരമായി കലാശിക്കണം എന്നാഗ്രഹിക്കുന്നവര്‍ കൂടിയാണ് ഇവര്‍. ഇത്തരം ആഗ്രഹങ്ങള്‍ അമിതമായി പേറി നടക്കുന്നതിനാല്‍ തന്നെ, പലപ്പോഴും ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കണമെന്നില്ല. ചിലപ്പോള്‍ ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകുമ്പോള്‍ ഏതെങ്കിലും തരത്തില്‍, ആരെങ്കിലും നെഗറ്റീവ് അഭിപ്രായങ്ങള്‍ പറഞ്ഞാല്‍, അവരോട് വിരോധം തോന്നുന്നതായിരിക്കും. ഇവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കും. അവരുടെ വായ അടപ്പിക്കുന്ന വിധത്തില്‍ സംസാരിക്കും. ചിലപ്പോള്‍ ഉള്ളില്‍ പക വെച്ച്, അവസരം കാത്ത് ഇരിക്കും. ഉചിതമായ സമയം ലഭിക്കുമ്പോള്‍ അവരെ അമിതമായി വേദനിപ്പിക്കുന്നതായിരിക്കും. ഇത്തരത്തില്‍ വേദനിപ്പിക്കുന്നതിലൂടെ മനസ്സിലെ ദേഷ്യം ഇല്ലാതാവുകയും, സന്തോഷം കണ്ടെത്തുകയും ചെയ്യുന്നവരാണ് മിഥുനം രാശിക്കാര്‍.
കര്‍ക്കിടകം
വളരെയധികം വൈകാരികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാശിക്കാരാണ് കര്‍ക്കിടകം രാശിക്കാര്‍. അതിനാല്‍ തന്നെ ദേഷ്യം കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. നിസ്സാര കാര്യങ്ങള്‍ക്ക് പോലും പ്രകോപിതരാകാനുള്ള സാധ്യത കൂടുതലാണ്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വിധത്തിലുള്ള പെരുമാറ്റവും ഭാഷകളുമായിരിക്കും ഇവര്‍ പ്രയോഗിക്കുക. സ്വന്തക്കാരെ പോലും ഇത്തര്തതില്‍ ഇവര്‍ വേദനിപ്പിക്കുന്നതായിരിക്കും. അതിനാല്‍ പങ്കാളിയുമായി പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്.
മകരം
കുറച്ച് ഇടുങ്ങിയ ചിന്താഗതിക്കാരാണ് മകരം രാശിക്കാര്‍. സ്വന്തം അഭിപ്രായങ്ങള്‍ മാത്രമാണ് ശരി എന്ന് ചിന്തിക്കുന്നവരാണ് ഇവര്‍. അതിനാല്‍, ഇവര്‍ക്ക് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കാന്‍ താല്പര്യം ഉണ്ടായിരിക്കുകയില്ല. അവരുടെ അഭിപ്രായങ്ങള്‍ ഏതെങ്കിലും തരത്തില്‍ മോശമായി കാണിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതാണ്. കൂടാതെ, ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരെ മോശമായി ചിത്രീകരിക്കാനും ഇവര്‍ ശ്രമിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications