Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ജാതകപ്പൊരുത്തം നോക്കാതെ വിവാഹിതരായാല്‍ എന്താണ് പ്രശ്നം?
ജ്യോതിഷത്തില്‍ വിശ്വാസമില്ലാത്ത ആളുകള്‍ വരെ വിവാഹത്തിന് മുന്നോടിയായി ജാതകപ്പൊരുത്തം നോക്കാറുണ്ട്. ഹിന്ദുക്കളാണ് പൊതുവേ ജാതകപ്പൊരുത്തത്തില്‍ വിശ്വസിക്കുന്നതെങ്കിലും ഇപ്പോള്‍ മറ്റ് മതസ്ഥരും വിവാഹത്തിന് മുന്നോടിയായി വധൂവരന്മാരുടെ ജാതകങ്ങള്‍ തമ്മിലുള്ള പൊരുത്തം നോക്കാറുണ്ട്. വിവാഹിതരാകാന്‍ പോകുന്നവര്‍ തമ്മില്‍ ദീര്ഘമാംഗല്യത്തിന് യോഗമുണ്ടോ എന്നതാണ് ജാതകപ്പൊരുത്തത്തിലൂടെ പരിശോധിക്കുന്നത്.

ഒരു വ്യക്തിയുടെ ജനനസമയത്ത് ഗ്രഹങ്ങള്‍ എവിടെയാണ് സ്ഥിതിചെയ്യുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് അയാളുടെ വ്യക്തിത്വവും സ്വഭാവസവിശേഷതകളും ഭാവിയും തലവരയുമെല്ലാം നിശ്ചയിക്കപ്പെടുന്നതെന്നാണ് ജ്യോതിഷം പറയുന്നത്. വിവാഹത്തിന് മുന്നോടിയായി ജാതകങ്ങള്‍ തമ്മില്‍ ഒത്തുനോക്കുമ്പോള്‍ ഗ്രഹനില, പരസ്പര ബന്ധം, നക്ഷത്രങ്ങളുടെ വിന്യാസം, എന്നിവയുടെ അടിസ്ഥാനത്തില്‍ വിവാഹിതരാകുന്നവര്ക്കിടയില് എത്രത്തോളും പൊരുത്തമുണ്ടെന്ന് പരിശോധിക്കുന്നു.
ഗ്രഹനില പ്രകാരം രണ്ട് വ്യക്തികള്‍ക്കിടയില്‍ എത്രത്തോളം പൊരുത്തമുണ്ടെന്നാണ് ജാതകപ്പൊരുത്തത്തിലൂടെ പരിശോധിക്കുന്നത്. ജാതകപ്പൊരുത്തം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പൊരുത്തങ്ങള്‍
വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്കിടയില്‍ എത്ര പൊരുത്തമുണ്ടെന്നാണ് സാധാരണയായി ജ്യോതിഷികള്‍ ജാതകപ്പൊരുത്തത്തിലൂടെ കണ്ടുപിടിക്കുന്നത്. മുപ്പതിയാറോളം പൊരുത്തങ്ങളില്‍ ഏറ്റവുമധികം പൊരുത്തം നേടുന്നത് വിവാഹം വിജയകരമായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. കുറഞ്ഞത് പതിനെട്ട് പൊരുത്തങ്ങളെങ്കിലും ഉണ്ടെങ്കിലേ പ്രസ്തുത വിവാഹാലോചനയുമായി മുന്നോട്ട് പോകാവൂ.
ചൊവ്വാദോഷം
ചൊവ്വാദോഷം ജാതകത്തിലെ പ്രധാന ദോഷങ്ങളില്‍ ഒന്നാണ്. വിവാഹത്തില്‍ ചൊവ്വാദോഷം വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഗ്രഹനിലയില്‍ ചൊവ്വയുടെ സ്ഥാനം എവിടെയാണ് എന്നത് അടിസ്ഥാനമാക്കിയാണ് ചൊവ്വാദോഷം നിര്‍ണ്ണയിക്കപ്പെടുന്നത്. ദാമ്പത്യത്തിന്റെയും ദമ്പതിമാരുടെയും ആയുസ്സുമായി ബന്ധപ്പെട്ട ഘടകമാണിത്. പങ്കാളികളില്‍ ആര്‍ക്കെങ്കിലും ചൊവ്വാദോഷമുണ്ടെങ്കില് ദാമ്പത്യപ്രശ്നങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍, പങ്കാളികളില്‍ ഒരാളുടെ മരണം എന്നിവ വരെ സംഭവിക്കാം. ചൊവ്വാദോഷത്തിന്റെ ഫലങ്ങളും കാഠിന്യവും അനുസരിച്ചുള്ള പരിഹാരമാര്‍ഗ്ഗങ്ങളും ജ്യോതിഷം നിര്‍ദ്ദേശിക്കുന്നുണ്ട്.
ഏഴാംഭാവം
ഗ്രഹനിലയിലെ ഏഴാംഭാവമാണ് വിവാഹവുമായും പങ്കാളിത്തവുമായും ബന്ധപ്പെട്ടിരിക്കുന്നത്. ഗ്രഹനിലയും ഏഴാംഭാവവുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിശോധിക്കുന്നതിലൂടെ രണ്ടുപേര്‍ക്കിടയിലെ ദാമ്പത്യത്തിന്റെ ഭാവിയും സാധ്യതകളും വെല്ലുവിളികളുമെല്ലാം പ്രവചിക്കാന്‍ കഴിയും.
ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍
ജാതകപ്പൊരുത്തം നോക്കുമ്പോള്‍ വിവാഹിതരാകാന്‍ പോകുന്നവരുടെ ജാതകത്തില്‍ നവഗ്രഹങ്ങള്‍ എവിടെ സ്ഥിതി ചെയ്യുന്നു എന്നതാണ് പ്രധാനമായും നോക്കുന്നത്. ഇതില്‍ തന്നെ ശുക്രന്, വ്യാഴം, ചന്ദ്രന് എന്നിവയുടെ സ്ഥാനം നിര്‍ണ്ണായകമാണ്. കാരണം പ്രേമം, പൊരുത്തം, വൈകാരിക അടുപ്പം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹങ്ങള്‍ ആണ് ഇവ.
ദശകളും രാശിമാറ്റങ്ങളും
വിവാഹമടക്കം ജീവിതത്തിലെ പല പ്രധാന സംഭവങ്ങളും നടക്കുന്ന ഗ്രഹകാലങ്ങള് ആണ് ദശകള്‍. അതായത് ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ എപ്പോഴൊക്കെ നടക്കുമെന്നും അവയുടെ ഭാവി എങ്ങനെ ആയിരിക്കുമെന്നും അതുമായി ബന്ധപ്പെട്ട ഗ്രഹം ഏത് രാശിയില്‍ സ്ഥിതി ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ പ്രവചിക്കും.
വ്യക്തിപരമായ ഘടകങ്ങള്‍
ഗ്രഹസ്ഥാനങ്ങള്‍ മാത്രമല്ല വ്യക്തിപരമായ സ്വഭാവങ്ങളും കൂടി ജാതകപ്പൊരുത്തം നോക്കുമ്പോള്‍ പരിശോധിക്കേണ്ടതാണ്. ഉദാഹരണത്തിന് വ്യക്തിപരമായ മൂല്യങ്ങള്‍, സ്വഭാവങ്ങള്‍, വിശ്വാസങ്ങള്‍, താല്‍പ്പര്യങ്ങള്‍ എന്നിവയെല്ലാം വിവാഹത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്. മാത്രമല്ല ദാമ്പത്യവിജയത്തിന് ദമ്പതിമാര്‍ക്കിടയിലെ മനപ്പൊരുത്തവും പരസ്പരധാരണയും അത്യാവശ്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
