Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഗ്രഹനിലയില്‍ ബുധന്‍ പിണങ്ങിയാല്‍ ആകെ തളരും, ശക്തമായാല്‍ എല്ലാ മേഖലകളിലും വിളങ്ങും
വിവിധ രാശികളില്‍ ഒരു ഗ്രഹത്തിന്റെ ഉദിക്കലും അസ്തമിക്കലും ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ബുധന്‍ ഇന്ന് മീനം രാശിയില്‍ ഉദിച്ചിരിക്കുകയാണ്. സംസാരം, ബിസിനസ്, സാമ്പത്തികസ്ഥിതി, ബുദ്ധി എന്നിവയുടെ ഗ്രഹമായാണ് ബുധന്‍ അറിയപ്പെടുന്നത്. ജ്യോതിഷപരമായി ബുധന്റെ രാശിമാറ്റം വളരെ പ്രധാനപ്പെട്ടതാണ്.

ബുധന്‍
പണം, സംസാരം, ബിസിനസ് എന്നിവയുമായെല്ലാം ബന്ധപ്പെട്ട് കിടക്കുന്ന ഗ്രഹമാണ് ബുധന്‍. ഗ്രഹനിലയില്‍ ബുധന്‍ അനുകൂല സ്ഥാനത്തുള്ള ആളുകള്‍ വിവേകമതികളും ജീവിതത്തില്‍ സന്തോഷവും സമ്പത്തും ധാരാളമുള്ളവരും ആയിരിക്കുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. എല്ലാ വിഷയങ്ങളിലും പാണ്ഡിത്യമുള്ളവരായിരിക്കും ഇവര്‍. ബുധന്‍ വളരെ ശക്തമായ സ്ഥാനത്താണെങ്കില്‍ ആ വ്യക്തിക്ക് ബിസിനസല്‍ വളരെ പുരോഗതി കൈവരിക്കാനും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനും സാധിക്കും. ബിസിനസില്‍ മാത്രമല്ല, ചൂതാട്ടം, ജ്യോതിഷം, ആധ്യാത്മികം തുടങ്ങിയ മേഖലകളിലും ഇവര്‍ തല്‍പ്പരരായിരിക്കും.
മീനം രാശിയില്‍ ബുധന്‍ ദുര്‍ബലനും കന്നി രാശിയില്‍ വളരെ ശ്രേഷ്ഠനുമായിരിക്കും. ബുധന്‍ ദുര്‍ബല രാശിയില്‍ ആയിരിക്കുമ്പോള്‍, ആളുകള്‍ക്ക് അത്ര മികച്ച സമയമായിരിക്കില്ല. മാത്രമല്ല പലതരത്തിലുള്ള നഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. രാഹു, കേതു, ചൊവ്വ എന്നിങ്ങനെ പ്രതികൂല ഗ്രഹങ്ങളുമായി ബുധന്‍ ചേര്‍ന്നുവന്നാലും അത് ജീവിതത്തില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കാം. ഇവര്‍ ദേഷ്യസ്വഭാവമുള്ളവരായിരിക്കും. ബുധന്‍ രാഹു, കേതു പോലുള്ള ഗ്രഹങ്ങളുമായി ചേര്‍ന്നുവന്നാല്‍ ആ ജാതകകര്‍ക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. നാഡീസംബന്ധമായ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, ഉറക്കപ്രശ്‌നങ്ങള്‍ എന്നീ ആരോഗ്യപ്രശ്‌നങ്ങള്‍ ഇവര്‍ക്കുണ്ടാകും.
അതേസമയം ബുധന്‍ വ്യാഴം പോലുള്ള ഭാഗ്യ ഗ്രഹങ്ങളുമായി ചേരുമ്പോള്‍ ആ വ്യക്തികള്‍ക്ക് സര്‍വ്വവിധ ഭാഗ്യങ്ങളും ബിസിനസിലും ഓഹരി വ്യാപാരത്തിലും ചൂതാട്ടത്തിലും വിജയം നേടാനും സാധിക്കും.
മീനം രാശിയിലെ ബുധന്റെ പ്രത്യേകതകള്‍
ബുധന്‍ മീനം രാശിയില്‍ വരുമ്പോള്‍ ചില രാശികളില്‍ ഉള്ളവര്‍ക്ക് പരിക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവര്‍ പെയിന്റിംഗ്, സംഗീതം തുടങ്ങി എല്ലാ വിഷയങ്ങളിലും വളരെ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവര്‍ ആയിരിക്കും. മറ്റുള്ളവരോട് സൗമ്യമായും ഹൃദ്യമായും പെരുമാറുന്നവര്‍ ആയിരിക്കും ഇവര്‍. ഇവരുടെ ബാങ്ക് അക്കൗണ്ട് ഒരിക്കലും കാലിയായിരിക്കില്ല. അതേസമയം ബാങ്കുകളില്‍ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ ലോണുകള്‍ എടുക്കാനും ഇവര്‍ക്ക് മടിയുണ്ടാകില്ല.
കയ്യിലുള്ളത് എത്ര കുറവാണെങ്കിലും അതുകൊണ്ട് മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍. ബുധന്‍ അടിക്കടി മീനം രാശിയില്‍ വരിക നിമിത്തം ഈ രാശികളില്‍ ഉള്ളവര്‍ പെട്ടെന്നുള്ള തീരുമാനങ്ങളിലെത്തുകയും അതിലൂടെ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യും.
മറ്റുള്ളവരെ അമിതമായി വിശ്വസിക്കുക എന്നത് ഇവരുടെ ഒരു ദൗര്‍ബല്യമാണ്. പിന്നീടതില്‍ പശ്ചാത്തപിക്കേണ്ടതായും വരും. കാര്യങ്ങള്‍ ശരിയായ നിലയ്ക്ക് അംഗീകരിക്കാനും അവയെ തങ്ങളുടെ വഴിയിലേക്ക് അല്ലെങ്കില്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ശ്രമിക്കാതിരിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. ഇവര്‍ക്ക് അടിക്കടി ആശയക്കുഴപ്പം ഉണ്ടാകുകയും ജീവിത ലക്ഷ്യങ്ങളെ കുറിച്ചുള്ള വിചാരം നഷ്ടമാകുകയും ചെയ്യും. മറ്റുള്ള ആളുകള്‍ക്ക് ഇവരെ മനസ്സിലാക്കാനം ബുദ്ധിമുട്ടാണ്.
മീനം രാശിയില്‍ ജനിച്ചവരുടെ പ്രത്യേകതകള്‍
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അടിക്കടി ജീവിതത്തില്‍ പ്രതീക്ഷകള്‍ നഷ്ടപ്പെടും. വെറുതെ വിടുകയാണെങ്കില്‍ അവര്‍ അങ്ങേയറ്റം സൗമ്യസ്വഭാവമുള്ളവരായിരിക്കും. എന്നാല്‍ ആരെങ്കിലും അവരെ കളിയാക്കുകയോ മറ്റോ ചെയ്താല്‍ അവര്‍ വളരെയധികം വേദനിക്കും. മറ്റുള്ളവരാല്‍ അവഗണിക്കപ്പെടുമ്പോള്‍ ഇക്കൂട്ടര്‍ സമയം വെറുതേ കളയുകയും അങ്ങേയറ്റം പ്രതീക്ഷയറ്റവരായി മാറുകയും ചെയ്യും. സ്വയം അവഗണിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഇവര്‍ പലപ്പോഴും നിരുത്സാഹികളും വിഷാദികളും ആയിരിക്കും.
മീനം രാശിയില്‍ ഉള്ളവരെ സംബന്ധിച്ചെടുത്തോളം വെല്ലുവിളി നിറഞ്ഞതായിരിക്കും ജീവിതം. എന്നാല്‍ നഷ്ടപ്പെട്ടവയെ ഓര്‍ത്ത് സങ്കടപ്പെടുന്നവരല്ല ഇവര്‍. ജീവിതത്തില്‍ അച്ചടക്കവും നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ ഇവര്‍ക്ക് മുമ്പിലുള്ള പാത സുഗമമമാകും. കവിതകളിലൂടെയോ ഗാനത്തിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കലാപരമായ കഴിവുകളിലൂടെയോ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. മീനം രാശിയില്‍ ബുധന്‍ ദുര്‍ബലനായതിനാല്‍ ബുധന് മീനം രാശിയിലുള്ളവരെ അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സഹായിക്കാന്‍ കഴിയും.
ബുധന്റെ അശുഭ സ്ഥാനം
ഒരു വ്യക്തിയുടെ ഗ്രഹനിലയില്‍ ബുധന്‍ ദുര്‍ബല സ്ഥാനത്ത് വരുമ്പോള്‍ അത് ഭാഷണവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതിലൂടെ ഈ വ്യക്തിക്ക് സമൂഹത്തിലും ജോലിസ്ഥലത്തും കളിയാക്കലുകള്‍ നേരിടേണ്ടതായി വരും.
ബുധന്‍ ദുര്‍ബലസ്ഥാനത്ത് വരുന്ന വ്യക്തികള്‍ക്ക് അനുഗ്രഹങ്ങള്‍ ഉള്ളതായി തോന്നുകയില്ല.
ഗ്രഹനിലയില്‍ ബുധന്‍ അശുഭ സ്ഥാനങ്ങളില്‍ വരുന്നവര്‍ക്ക് ത്വക്കിലും ദഹനവ്യവസ്ഥയിലുമടക്കം പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ വരാം.
ബുധന്‍ അശുഭസ്ഥാനത്താണങ്കില്‍ നിരവധി സാമ്പത്തിക പ്രശ്‌നങ്ങളും തിരിച്ചടികളും നേരിടേണ്ടി വന്നേക്കാം.
ബുധന്‍ ശക്തമായ സ്ഥാനത്താണെന്നതിന്റെ സൂചനകള്‍
- *ഗ്രഹനിലയില്‍ ബുധന്‍ പ്രബലമായ സ്ഥാനത്താണെങ്കില്‍ ആ വ്യക്തിക്ക് ഹൃദ്യമായി സംസാരിക്കാന്‍ കഴിയും. ഇവര്‍ക്ക് നല്ല നര്‍മ്മബോധവും ഉണ്ടായിരിക്കും.
- *ഇവരുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ബിസിനസില്‍ നിന്ന് ധാരാളം സമ്പാദിക്കാന്‍ കഴിയും.
- *വാതുവെപ്പിലൂടെയും ഓഹരിവിപണിയിലൂടെയും പണമുണ്ടാക്കാന്‍ ഇവര്‍ക്ക് സാധിക്കും.
- *വാക്ചാതുരിയും സംവാദത്തിനുള്ള കഴിവും കൊണ്ട് ഇവര്‍ എല്ലാ മേഖലകളിലും ശോഭിക്കും.
ഗ്രഹനിലയില്‍ ബുധനെ ശക്തമാക്കാന്‍ എന്തുചെയ്യണം?
*ബുധനാഴ്ച ദിവസങ്ങളില്‍ ചെറുപയര്‍ ദാനം ചെയ്യുക. ബുധനാഴ്ചകളില്‍ ചെറുപയര്‍ കഴിക്കുന്നതും നല്ലതാണ്. ബുധനുമായി ബന്ധപ്പെട്ട ഗണപതി ഭഗവാന്റെയും *ലക്ഷ്മീദേവിയുടെയും അനുഗ്രഹം ലഭിക്കാന്‍ ഇതിലൂടെ കഴിയും. ഇത് ഗ്രഹനിലയില്‍ ബുധന്റെ സ്ഥാനം ശക്തമാക്കും.
*എല്ലാ ബുധനാഴ്ചകളിലും സാമ്പത്തികക്ലേശങ്ങള്‍ അനുഭവപ്പെട്ടേക്കും. ഗണേശ മന്ത്രം ജപിച്ച് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യുക.
*ബുധനാഴ്ചകളില്‍ ഗണപതിക്ക് ദര്‍ഭ പുല്ലും ഷമി വൃക്ഷത്തിന്റെ ഇലകളും സമര്‍പ്പിച്ച് അനുഗ്രഹം നേടുക.
*ബുധനാഴ്ചകളില്‍ പശുക്കള്‍ക്ക് തീറ്റ നല്‍കുക.
*ബുധനാഴ്ചകളില്‍ ബുധന്റെ മന്ത്രങ്ങള്‍ ജപിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











