Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ജാതകത്തില്‍ രാജയോഗമുണ്ടോ? ജനനത്തീയതി ഉപയോഗിച്ച് രാജയോഗം എങ്ങനെ കണ്ടെത്താം
ജ്യോതിഷത്തിലേക്ക് എല്ലാവരെയും ആകര്‍ഷിക്കുന്ന ഒരു സംഗതിയാണ് രാജയോഗങ്ങള്‍. ജീവിതത്തില്‍ അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍ നല്കുന്ന, ചുരുക്കിപ്പറഞ്ഞാല്‍ ഒറ്റരാത്രി കൊണ്ട് ദരിദ്രനെ രാജാവാക്കാന്‍ കെല്‍പ്പുള്ളവയാണ് രാജയോഗങ്ങള്‍ എന്നാണ് പൊതുവേയുള്ള പറച്ചില്. ജ്യോതിഷത്തെ കുറിച്ച് ഒന്നുമറിയാത്തവര്‍ക്ക് പോലും രാജയോഗത്തെ കുറിച്ച് സാമാന്യധാരണയുണ്ടാകും. പക്ഷേ ജ്യോതിഷം നല്ലവണ്ണം പഠിച്ചവര്‍ക്ക് രാജയോഗങ്ങള്‍ നാം കരുതുന്നത് പോലെ ഭാഗ്യങ്ങള്‍ വാരിക്കോരി നല്കുന്ന ഒരു യോഗമല്ല അതെന്നും അതിനുപരിയായി വളരെ പ്രാധാന്യമുള്ള ഗ്രഹസംയോഗങ്ങളാണെന്നും മനസ്സിലായിരിക്കും.

ഗ്രഹനിലയിലെ രാജയോഗങ്ങള്‍
ജ്യോതിഷത്തില്‍ ഒരാളുടെ ഗ്രഹനിലയാണ് അയാളുടെ ഭാവിയിലേക്കുള്ള താക്കോല്‍. ഗ്രഹനില പരിശോധിച്ചാല്‍ ജ്യോതിഷത്തില്‍ പാണ്ഡിത്യമുള്ളയാള്ക്ക് ഒരു വ്യക്തിയുടെ സ്വഭാത്തെ കുറിച്ചും ഭാവിയെ കുറിച്ചുമെല്ലാം സൂചനകള്‍ ലഭിക്കും. ജീവിതകാലത്തിനിടയില്‍ ചില സമയങ്ങളില്‍ ഗ്രഹങ്ങളുടെ സംയോഗങ്ങളുണ്ടാകുന്നതായി ഗ്രഹനില പരിശോധിച്ചാല്‍ കാണാനാകും. ഇത്തരം ഗ്രഹസംയോഗങ്ങളിലൂടെ ജീവിതത്തില്‍ ശുഭസമയങ്ങളും അശുഭസമയങ്ങളും ഉണ്ടാകും. അത്തരം ഗ്രഹസംയോഗങ്ങളില് വളരെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നവയാണ് രാജയോഗങ്ങള്‍.
രാജയോഗങ്ങള്‍ പൊതുവേ ശുഭകാരിയായാണ് അറിയപ്പെടുന്നത്. കഷ്ടകാലം നീക്കി സമൃദ്ധിയും ഐശ്വര്യവും സമ്പന്നതയും ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ രാജയോഗങ്ങള്‍ക്ക് സാധിക്കുമെന്ന് കരുതപ്പെടുന്നു. ഇങ്ങനെ ജീവിതത്തില്‍ അരിഷ്ടതകളും അസ്വസ്ഥതകളും ഇല്ലാതാകുമ്പോള്‍ ആ വ്യക്തിക്ക് എല്ലാവിധ സന്തോഷവും അനുഭവപ്പെടുന്നു. എന്നുകരുതി വെറുതേയിരുന്ന് രാജാവിനെ പോലെ വാഴാന്‍ യോഗം നല്കുന്നവയാണ് രാജയോഗങ്ങള്‍ എന്ന ചിന്ത ശരിയല്ല. രാജയോഗങ്ങള്‍ നമ്മുടെ പരിശ്രമങ്ങള്‍ക്ക് ശുഭഫലങ്ങള്‍ നല്കുന്നവയാണ്. എന്തുചെയ്തിട്ടും ഫലം ലഭിക്കുന്നില്ലെന്ന് പരാതി പറയുന്നതില്‍ നിന്നും ചെയ്യുന്നവയെല്ലാം ഫലപ്രാപ്തി തരുന്നു എന്ന ആശ്വാസമാണ് രാജയോഗം നല്‍കുന്നത്.
ജീവിതത്തില്‍ രാജയോഗമുണ്ടാകുമ്പോള് പൊതുവേ ആ വ്യക്തിക്ക് ജീവിത നിലവാരം ഉയര്‍ന്നതായി അനുഭവപ്പെടും. ജീവിതത്തില്‍ അഭിവൃദ്ധിയും തൊഴിലിലും ബിസിനസിലുമെല്ലാം പുരോഗതിയുമുണ്ടാകും.
ഗ്രഹനിലയിലെ ഒമ്പത്, പത്ത് ഭാവങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമാണ്. ഈ രണ്ട് ഭാവങ്ങളിലും അനുകൂലമായ, ശുഭഫലദായകമായ ഗ്രഹങ്ങളാണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ ആ വ്യക്തിയുടെ ജീവിതത്തില്‍ രാജയോഗത്തിന് സാധ്യതയുണ്ട്. ഏതൊക്കെ ഗ്രഹങ്ങളാണ് രാജയോഗം നല്‍കുന്നത്, ഏത് രാജയോഗമാണ് സൃഷ്ടിക്കപ്പെട്ടത് എന്നതിന്റെ അടിസ്ഥാനത്തില്‍ പലവിധ ഫലങ്ങള്‍ ഇതുമൂലം ജീവിതത്തില്‍ വന്നുഭവിക്കുന്നു. ഒമ്പതും പത്തും ഭാവങ്ങളുടെ ബന്ധങ്ങളിലൂടെ ജീവിതത്തിലെ നീണ്ടുനില്‍ക്കുന്ന നല്ല കാര്യങ്ങളെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കും. അതുപോലെ, ജാതകത്തിലെ ശുഭകരമായ ഭാവങ്ങള്‍ അനുകൂലമായ മറ്റുഭാവങ്ങളുമായി രൂപീകരിക്കുന്ന ബന്ധങ്ങളും രാജയോഗത്തെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് രണ്ടാം ഭാവം പതിനൊന്നാം ഭാവവുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെടുന്നുണ്ടെങ്കില്‍ അവിടെ ഭാഗ്യസാധ്യത തെളിയും. ഗ്രഹനിലയിലെ ചന്ദ്രന്റെ സ്ഥാനങ്ങള്‍ ശുഭയോഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാണ്. കേന്ദ്രഭാവങ്ങളില്‍ ശുക്രന്റെയോ വ്യാഴത്തിന്റെയോ പ്രഭാവമുണ്ടെങ്കില്‍ ജാതകത്തിലെ യോഗങ്ങള്‍ പരിപൂര്‍ണ്ണ ഫലം നല്‍കും. രാജാവിനെ പോലെ അധികാരവും സ്ഥാനമാനങ്ങളും ആ വ്യക്തിയെ തേടിയെത്തും.
ജനനത്തീയ്യതി ഉപയോഗിച്ച് രാജയോഗം കണ്ടെത്താം
വളരെ എളുപ്പത്തില്‍ ജനനത്തീയ്യതി ഉപയോഗിച്ച് രാജയോഗങ്ങള്‍ കണ്ടെത്താം. ഇതിനായി ആദ്യം നമ്മുടെ മൂലസംഖ്യ കണ്ടുപിടിക്കണം. ഇത് കണ്ടെത്തുന്നതിനായി ജനനത്തീയ്യതിയിലെ തീയതികള്‍ തമ്മില്‍ കൂട്ടണം. ഉദാഹരണത്തിന് പന്ത്രണ്ടാണ് തീയതി എങ്കില്‍ 1+2=3 ആണ് മൂലസംഖ്യ. ഇതിനുശേഷം ഭാഗ്യസംഖ്യ കണ്ടെത്തണം. ഭാഗ്യസംഖ്യ കണ്ടെത്തുന്നതിന് ജനനത്തീയ്യതിയിലെ മുഴുവന്‍ സംഖ്യകളുടെയും ആകെത്തുക കണ്ടെത്തണം. ഉദാഹരണത്തിന് ജനനത്തീയതി 12/09/1998 ആണെങ്കില്‍ ഭാഗ്യസംഖ്യ 1+2+9+1+9+9+8=39, 3+9=12,1+2=3 ആണ്. ഇത്തരത്തില്‍ ജനനത്തീയതിയുടെ ആകെത്തുക കണ്ടെത്തുമ്പോള്‍ ഇരട്ട അക്കം വന്നാല്‍ അവ തമ്മില്‍ വീണ്ടും കൂട്ടി, ഒറ്റ അക്കം ആകുന്നത് വരെ കൂട്ടുക. അതാണ് ഭാഗ്യസംഖ്യ. ഇനി മൂല സംഖ്യയും ഭാഗ്യ സംഖ്യയും ഒരുമിച്ച് ഒരിടത്ത് എഴുതുക. ഈ സംഖ്യയില്‍ 1,6,8 എന്നീ സംഖ്യകള്‍ ഉണ്ടെങ്കില്‍ ജാതകത്തില്‍ രാജയോഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications