Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ഒറ്റരാത്രി കൊണ്ട് ധനികരാക്കും, വിവേകവും അറിവും നല്‍കും: നിങ്ങളുടെ ജീവിതത്തില്‍ വ്യാഴത്തിന്റെ സ്വാധീനം ഇങ്ങനെ
ജ്യോതിഷത്തില്‍ വ്യാഴം എന്ന ഗ്രഹം സങ്കീര്‍ണ്ണതകളുടെ ഒരു വലിയ കടലാണ്. വ്യക്തികളുടെ ജീവിത ഗതി നിര്‍ണ്ണയിക്കുന്നതില്‍ വ്യാഴത്തിന്റെ സ്വാധീനം വളരെ വലുതാണ്. ഗ്രഹങ്ങളില്‍ രണ്ടാമത്തെ നിര്‍ണ്ണായക ശക്തിയായാണ് ജ്യോതിഷം വ്യാഴത്തെ കാണുന്നത്. ദേവഗുരു, ബൃഹസ്പതി എന്നും വ്യാഴത്തിന് പേരുകളുണ്ട്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഒരു വ്യക്തിയുടെ ജീവിതത്തിലും അത്ര തന്നെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഉദാഹരണത്തിന് വ്യാഴത്തിന്റെ അനുഗ്രഹമുണ്ടെങ്കില്‍ ഒറ്റരാത്രി കൊണ്ട് ഒരാള്‍ക്ക് ധനികനാകാം.

അറിവ്, ആത്മാര്‍ത്ഥത, വിവേകം തുടങ്ങി ഒരു വ്യക്തിയെ സംബന്ധിച്ച് ജീവിത വിജയത്തില്‍ നിര്‍ണ്ണായകമായ പല ഘടകങ്ങളിലും വ്യാഴം അനുകൂലമായി നിന്നേ മതിയാകൂ. മാത്രമല്ല, ഒരാളിലെ ആത്മീയവശം വെളിവാക്കുന്നതും വ്യാഴത്തിന്റെ സ്വാധീനം ആണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഒരു വ്യക്തിയുടെ ഗ്രഹനിലയില്‍ വ്യാഴത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടും വ്യാഴത്തിന്റെ പേര് ഉയര്‍ന്നുകേള്‍ക്കാറുണ്ട്. വ്യാഴം അനുകൂല സ്ഥാനത്താണെങ്കില്‍ സമ്പത്ത്, സന്താനം, അറിവ് എന്നിങ്ങനെ എല്ലാ ജീവിതസൗഭാഗ്യങ്ങളും വന്നുചേരും. അതേസമയം, വ്യാഴം പ്രതികൂലസ്ഥാനത്താണെങ്കില് ജീവിതത്തില്‍ നേര്വിപരീതാവസ്ഥയാകും ഫലം.
ഓരോ രാശികളെയും വ്യാഴം എങ്ങനെ സ്വാധീനിക്കുന്നുവെന്ന് നോക്കാം.
മേടം രാശി
വ്യാഴം മേടംരാശിയില്‍ ആണെങ്കില്‍ ആ രാശിയിലുള്ളവര്‍ക്ക് ഉത്സാഹവും ധൈര്യവും വര്‍ദ്ധിക്കും. റിസ്കുകള്‍ എടുക്കാനും ആത്മാവിശ്വാസത്തോടെ പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും ശ്രമിക്കും. ജീവിതത്തില്‍ ആവേശത്തിന്റെയും പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള ഉത്സാഹത്തിന്റെയും സമയമായിരിക്കും ഇത്.
ഇടവം രാശി
ഇടവം രാശിയില്‍ വ്യാഴം എത്തുമ്പോള്‍ സ്ഥിരതയും വളര്‍ച്ചയും ഉണ്ടാക്കാം. ഈ സമയത്ത് സാമ്പത്തിക സമൃദ്ധിയും സുരക്ഷിതത്വവും അനുഭവപ്പെടും. പ്രപഞ്ചം നിങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുമെന്ന് ബോധ്യപ്പെടുന്ന സമയമാണിത്. മാത്രമല്ല, പല അവസരങ്ങളും നിങ്ങള്‍ക്ക് മുമ്പില്‍ തുറക്കപ്പെടും.
മിഥുനം രാശി
മിഥുനം രാശിയില്‍ വ്യാഴം വരുമ്പോള്‍ ആ രാശിക്കാരില്‍ ജിജ്ഞാസ വളരുകയും ആശയവിനിമയ ശേഷി മെച്ചപ്പെടുകയും ചെയ്യും. പുതിയ കാര്യങ്ങള്‍ പഠിക്കാനും മറ്റുള്ളവരുമായി ആഴത്തില്‍ കൂട്ടുകൂടാനുമുള്ള താല്‍പ്പര്യം വര്‍ദ്ധിക്കും. സാമൂഹിക ബന്ധങ്ങള്‍ വളരുന്നതും പുതിയ അറിവുകള്‍ ഒഴുകിയെത്തുന്നതുമായ കാലഘട്ടമായിരിക്കും ഇത്.
കര്‍ക്കിടക രാശി
കര്‍ക്കിടക രാശിയിലാണ് വ്യാഴമെങ്കില്‍ വൈകാരികമായ ക്ഷേമവും കുടുംബബന്ധങ്ങളിലെ ആഴവുമാണ് ഫലം. ആ സമയത്ത് വീട്ടിലും ബന്ധങ്ങളിലും ഊഷ്മളതയും സുഖവും അനുഭവപ്പെടും. പ്രിയപ്പെട്ടവരുമായുള്ള വൈകാരിക അടുപ്പവും ബന്ധവും ശക്തിപ്പെടുന്ന ഈ കാലഘട്ടത്തെ ആസ്വദിക്കാന്‍ ഈ രാശിയിലുള്ളവര്‍ക്ക് സാധിക്കും.
കന്നിരാശി
കന്നിരാശിയില്‍ വ്യാഴം വന്നുചേരുമ്പോള്‍ വ്യക്തികളുടെ പ്രായോഗികതയ്ക്കും വിശദാംശങ്ങളിലുള്ള ശ്രദ്ധയ്ക്കും അത് ഗുണകരമാകും. ആരോഗ്യവും ദിനചര്യയും മെച്ചപ്പെടും. കഴിവുകള്‍ പോഷിപ്പിച്ചെടുക്കുന്നതിന് ശ്രദ്ധ നല്‍കുക. കഠിനാധ്വാനത്തിന് പല രീതിയില്‍ ഫലം ലഭിക്കുന്നത് കാണാനാകും.
തുലാംരാശി
തുലാംരാശിയില്‍ വ്യാഴം വരുമ്പോള്‍ ബന്ധങ്ങളിലെ സഹകരണവും ഐക്യവും വര്‍ദ്ധിക്കും. ശക്തമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും സമാധാനം കണ്ടെത്താനും സാധിക്കും. വിട്ടുവീഴ്ചയുടെ ശക്തി മനസ്സിലാക്കുകയും അതുമൂലം ബന്ധങ്ങള്‍ ശക്തമാകുന്നത് കാണുകയും ചെയ്യും.
വൃശ്ചികരാശി
വൃശ്ചിക രാശിയില്‍ വ്യാഴം വന്നാല്‍ അത് ആ രാശിക്കാരുടെ മാറ്റത്തെ പ്രോത്സാഹിപ്പിക്കും. ആന്തരികമായ ശക്തമായ പല മാറ്റങ്ങളും ഉണ്ടാകും. നിങ്ങളെ തന്നെയും ചുറ്റുമുള്ളവരെയും ആഴത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. സ്വയം കണ്ടെത്തുന്നതിലും മുമ്പുണ്ടായിരുന്നതിനേക്കാള്‍ ശക്തമായ നിങ്ങളായി മാറുന്നതിനും ശ്രദ്ധ നല്‍കുക.
ധനുരാശി
വ്യാഴത്തിന്റെ സ്വന്തം രാശിയാണ് ധനു. ധനുരാശിയില്‍ വ്യാഴം വന്നാല്‍ ശുഭാപ്തി വിശ്വാസത്തിനും സാഹസികതയോടുള്ള ഇഷ്ടത്തിനും കരുത്ത് പകരും. സഞ്ചാരപ്രിയരാകുകയും പുതിയ അനുഭവങ്ങളെ ആവേശത്തോടെ നോക്കിക്കാണുകയും ചെയ്യും. പുതിയ കാര്യങ്ങള്‍ അറിയാനുള്ള ആവേശത്തെ പുണരുകയും ജിജ്ഞാസയുടെ വഴിയേ മുന്നേറുകയും ചെയ്യുക.
മകരംരാശി
മകരംരാശിയില്‍ വ്യാഴം വരുമ്പോള്‍ വ്യക്തികളിലെ അഭിലാഷങ്ങളെയും സ്ഥിരോത്സാഹത്തെയും അത് ജ്വലിപ്പിക്കും. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും വലിയ നേട്ടങ്ങളും വിജയങ്ങളും ഉണ്ടാക്കും. ഈ സമയത്ത് ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് കണ്ടറിയുക.
കുംഭം രാശി
വ്യാഴം കുംഭം രാശിയില്‍ വന്നെത്തുമ്പോള്‍ ആ രാശിയിലുള്ളവര്‍ പുതിയതായുള്ള കണ്ടുപിടിത്തങ്ങള്‍ നടത്താനും മാനുഷികതയോടെ പെരുമാറാനും സാധിക്കും. സമുദായത്തിലും സമൂഹത്തിലും നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കും. ഈ കാലഘട്ടത്തില്‍ തനതായ കാഴ്ചപ്പാടിനെ അംഗീകരിക്കുക, ആ ആശയങ്ങളിലൂടെ ലോകം മാറുന്നത് വീക്ഷിക്കുക.
മീനംരാശി
മീനംരാശിയിലാണ് വ്യാഴമെങ്കില്‍ ആ രാശിയിലുള്ളവര്‍ക്ക് സഹജ്ഞാനവും സഹാനുഭൂതിയും അധികമായിരിക്കും .വര്‍ദ്ധിച്ച ആത്മീയ ബോധവും ചുറ്റമുള്ള ലോകവുമായി ആഴത്തിലുള്ള ബന്ധവും അനുഭവപ്പെടും. ഉള്‍പ്രേരണകളില്‍ വിശ്വാസമര്‍പ്പിച്ച് ഹൃദയത്തിന്റെ വഴിയേ നടക്കുക.
ചുരുക്കിപ്പറഞ്ഞാല്‍ വ്യാഴം ഒരു വ്യക്തിയുടെ ജീവിതത്തില്‍ അവരുടെ രാശി അനുസരിച്ച് അനുഗ്രഹങ്ങളും അവസരങ്ങളും വളര്‍ച്ചയും സമൃദ്ധിയും പൂര്‍ണ്ണതയും കൊണ്ടുവരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications