Latest Updates
-
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ
വെള്ളിയാഴ്ചകളിൽ ഈ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുത്; ഈ നാളുകാർ ശ്രദ്ധിക്കുക!
ഓരോ ദിവസം ഓരോ നാളുകാർക്ക് നല്ലതും ചീത്തയും ആകുന്നത് പോലെ തന്നെ ചില നിറങ്ങളും ഭാഗ്യവും ഭാഗ്യക്കേടുകളും കൊണ്ടുവരും. ഓരോ നക്ഷത്രക്കാരും ഓരോ നിറങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ, ചില ദിവസങ്ങളിൽ ചില നിറങ്ങൾ ചില നാളുകാർക്ക് ഭാഗ്യം കൊണ്ടുവരും. എന്നാൽ, ഇതേ നിറങ്ങൾ മറ്റു നാളുകാർക്ക് ദോഷവും വരുത്തിയേക്കാം.

ഇത്തരത്തിൽ വെള്ളിയാഴ്ച ദിവസം ചില നിറങ്ങൾ ധരിക്കാൻ പാടില്ലാത്ത നാളുകാർ ആരെല്ലാമെന്നും, ഏതെല്ലാം നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇവർ ഒഴിവാക്കേണ്ടത് എന്നും നോക്കാം.
അശ്വതി
വെള്ളിയാഴ്ച ദിവസം ദുർഗ്ഗാ ദേവിയുടെയും ലക്ഷ്മി ദേവിയുടെയും ദിനമായാണ് കണക്കാക്കുന്നത്. അതിനാൽ, ഈ ദിവസത്തിൽ ചില നിറങ്ങൾ ധരിക്കുന്നത് നിങ്ങളിൽ ഭാഗ്യക്കേട് കൊണ്ടുവരാൻ കാരണമാകും. നിങ്ങൾ അശ്വതി നക്ഷത്രക്കാരാണെങ്കിൽ ഈ ദിവസം ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഈ നിറങ്ങൾ, ദേഷ്യം, മോശമായ പെരുമാറ്റം എന്നിവയിലേയ്ക്ക് ഇന്നേ ദിവസം നിങ്ങളെ നയിക്കാം. അതിനാൽ, ചുവപ്പ് വസ്ത്രങ്ങൾ ഒഴിവാക്കാം. പകരം, വെള്ള, ക്രീം എന്നീ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ നല്ലതായിരിക്കും.
ഭരണി
ഭരണി നാളുകാർ വെള്ളിയാഴ്ച ദിവസം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. ഈ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് അമിതമായിട്ടുള്ള ആകാംഷ, മാനസിക സമ്മർദ്ദം എന്നിവയിലേയ്ക്ക് ഇന്നേ ദിവസം നിങ്ങളെ നയിക്കാം. പകരം, പച്ച, നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് നല്ലതാണ്. ഇത് ലക്ഷ്മി പ്രീതി ലഭിക്കാനും സഹായിക്കും.
രോഹിണി
രോഹിണി നാളുകാർ പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ വെള്ളിയാഴ്ച ദിവസങ്ങളിൽ ധരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അസൂയ, താൻ ഒട്ടും സുരക്ഷിതയല്ല എന്ന ചിന്തകൾ എന്നിവ നിങ്ങളെ പിടികൂടാൻ വളരെ സാധ്യത കൂടുതലാണ്. അതിനാൽ പച്ച നിറം ഒഴിവാക്കുക. പകരം, വെള്ള, ഇളം നീല നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവ ധരിക്കാവുന്നതാണ്.
മകയിരം
മകയിരം നാളുകാർ ഓറഞ്ചു നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാതെ ഒഴിവാക്കുന്നതാണ് നല്ലത്. ഈ നിറത്തിലുള്ള വസ്ത്രങ്ങൾ വെള്ളിയാഴ്ചകളിൽ ധരിച്ചാൽ ഇത് അമിതമായിട്ടുള്ള മാനസിക സംഘർഷങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കാം. ഈ നാളുകാർ, മഞ്ഞ, ഗോൾഡൻ നിറം എന്നീ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതം.
പൂരാടം
ഈ നാളുകാർ നീല നിറത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുന്നതാണ് ബുദ്ധി. ഇല്ലെങ്കിൽ, തീരാത്ത ദുഃഖവും ക്ലേശവും ഈ ദിവസം നിങ്ങളെ പിടികൂടാം. അതിനാൽ, പച്ച, പർപ്പിൾ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.
ഉത്രാടം
വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ വെള്ളിയാഴ്ച ദിവസങ്ങളിൽ ധരിക്കാതിരിക്കുന്നതാണ് നല്ലത്. ഈ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ, നിങ്ങളെ മാനസികമായി തളർത്തുന്ന പല സംഭവങ്ങളും നടക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ, വെള്ളിയാഴ്ച ദിവസങ്ങളിൽ ചുവപ്പ്, പിങ്ക് എന്നീ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. ഇവ നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും.
തിരുവോണം
സ്വർണ്ണ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് നിങ്ങളെ മൊത്തത്തിൽ തകർക്കുന്ന പല കാര്യങ്ങളിലേയ്ക്കും നയിക്കും. ഇതിനുപകരം, മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാവുന്നതാണ്. ഇത് വളരെ ശുഭകരമാണ്.
അവിട്ടം
കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ നിറം നിങ്ങളെ ഭയത്തിലാഴ്ത്തുകയും, ദുഃഖത്തിലാഴ്ത്തുകയും ചെയ്യും. ഇതിനു പകരം, വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
