Latest Updates
-
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ!
സാമ്പത്തിക പ്രശ്നങ്ങളെല്ലാം മാറും, കൂടുതല്‍ വരുമാനം വരും; ചൊവ്വയുടെ രാശിമാറ്റം ഇവരെ തുണയ്ക്കും
ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍ ഭൂമിയില്‍ എല്ലാവരുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് ജ്യോതിഷം വിശ്വസിക്കുന്നത്. പ്രണയം, ബിസിനസ്, കരിയര്‍, ആരോഗ്യം എന്നിങ്ങനെ എല്ലാ മേഖലകളിലും രാശിമാറ്റത്തിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകും. നിശ്ചിതകാലത്തിന് ശേഷം എല്ലാ ഗ്രഹങ്ങളും അവയുടെ സ്ഥാനം മാറ്റും. ഈ ഏപ്രില്‍ മാസത്തില്‍ ചൊവ്വ മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ രാശിമാറ്റം ചില രാശികള്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാക്കുമെങ്കിലും മറ്റുചില രാശികള്‍ സാമ്പത്തികമായി ഏറെ മുന്നേറാനും നേട്ടങ്ങള്‍ ഉണ്ടാക്കാനും പോകുന്ന സമയമാണ് വരാന്‍ പോകുന്നത്.

എപ്പോഴാണ് ചൊവ്വയുടെ രാശിമാറ്റം
ധൈര്യം, യുദ്ധം എന്നിവയുടെ ഗ്രഹമായാണ് ചൊവ്വ അറിയപ്പെടുന്നത്. 2024, ഏപ്രില്‍ 23, രാവിലെ 8.19ന് ചൊവ്വ മീനം രാശിയിലേക്ക് പ്രവേശിക്കും. ഇത് ആളുകളെ ആത്മീയമായ ചിന്തകളിലേക്കും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള അറിവുകളിലേക്കും നയിക്കുന്ന ഒരു സമയമാണ്. തീര്‍ത്ഥയാത്രകള്‍ക്ക് അനുകൂലമായ സമയം കൂടിയാണിത്.
പുരുഷഗുണങ്ങളുള്ള ഒരു ഗ്രഹമായാണ് ചൊവ്വ കണക്കാക്കപ്പെടുന്നത്. ത്രികോണ ചിഹ്നത്തില്‍ നില്ക്കുമ്പോള് വളരെ മംഗളകരമായ ഫലങ്ങള്‍ നല്കുന്ന ഗ്രഹമാണിത്. ഭരണവുമായി ബന്ധപ്പെട്ട ജോലികളിലെ നയങ്ങളുമായും പ്രവര്‍ത്തനങ്ങളുമായും ചൊവ്വ ബന്ധപ്പെട്ടിരിക്കുന്നു. ഗ്രഹനിലയില്‍ ചൊവ്വയുടെ അനുഗ്രഹമില്ലെങ്കില്‍ ഒരു വ്യക്തിക്ക് കരിയറില്‍ നേട്ടമുണ്ടാക്കുക ഏറെ ബുദ്ധിമുട്ടാണ്. അതേസമയം ചൊവ്വ അനുകൂല സ്ഥാനത്താണെങ്കില്‍, ജീവിതത്തില്‍ എല്ലാവിധത്തിലുമുള്ള സുഖങ്ങളും സൗകര്യങ്ങളും വന്നുചേരും. ചൊവ്വയുടെ അനുഗ്രഹമുണ്ടെങ്കില്‍ സമൂഹത്തില്‍ ഉന്നതസ്ഥാനവും ബഹുമാനവും ലഭിക്കും.
ചൊവ്വയുടെ വരാനിരിക്കുന്ന രാശിമാറ്റത്തിലൂടെ സാമ്പത്തികനേട്ടങ്ങള്‍ കൊയ്യാനിരിക്കുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ചൊവ്വ മീനംരാശിയിലേക്ക് പ്രവേശിക്കുക നിമിത്തം ഇടവം രാശിയിലുള്ളവര്‍ക്ക് നിരവധി സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തികള്‍ക്ക് ഈ കാലയളവില്‍ അതെല്ലാം പരിഹരിക്കപ്പെടും. ചൊവ്വയുടെ സ്ഥാനചലനം മൂലം അവര്‍ക്ക് ധനം സമ്പാദിക്കാനും കുടുംബത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ വേണ്ട രീതിയില്‍ നിര്‍വ്വഹിക്കാനും സാധിക്കും. പ്രത്യേക ഇടപാടുകളില്‍ നിന്നുമുള്ള ലാഭങ്ങള്‍ നേടിയെടുക്കാന്‍ കഴിയും. ഇവര്‍ക്ക് മുമ്പില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടുകയും ഇതിലൂടെ സന്തോഷം അനുഭവപ്പെടുകയും ചെയ്യും. ധനസമ്പാദനത്തിന്റെ കാര്യത്തില്‍ ഭാഗ്യം ഇവരെ തുണയ്ക്കും. ചിലവുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും പണം സൂക്ഷിച്ചുവെക്കാനും സാധിക്കും.
മിഥുനം
മിഥുനം രാശിയിലുള്ളവര്‍ക്കും ജീവിതത്തില്‍ അനുകൂല സമയം വരാന്‍ പോകുകയാണ്. പണം സൂക്ഷിച്ചുവെക്കാനും ഭാവിയിലേക്കുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയും. വിദേശത്ത് താമസമാക്കിയവരാണെങ്കില്‍ അവര്‍ക്ക് മുമ്പില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടുകയും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്യാനും കുടുംബത്തിനായി പണം നീക്കിവെക്കാന്‍ സാധിക്കുകയും ചെയ്യും. കുടുംബസ്വത്തില്‍ നിന്നും അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകാം. കുടുംബത്തില്‍ ഉത്തരവാദിത്തങ്ങള്‍ കൂടുമെങ്കിലും അതെല്ലാം നിറവേറ്റാനുള്ള വഴികള്‍ തെളിയും.ലോണുകള്‍ എടുക്കുന്നതിന് യാതൊരുവിധ തടസ്സങ്ങളും ഈ കാലയളവില്‍ ഉണ്ടാകില്ല.
കര്‍ക്കിടകം
സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തില്‍ ചൊവ്വയുടെ രാശിമാറ്റം കര്ക്കിടകരാശിക്കും നേട്ടമാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും പലതരത്തിലുള്ള സാമ്പത്തികപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്യും. വിദേശത്ത് താമസമാക്കിയവര്‍ക്ക് പുതിയ സ്രോതസ്സുകളില്‍ നിന്നും വരുമാനം വരാന്‍ തുടങ്ങും. രാശിമാറ്റം കാരണം ഈ രാശിയിലുള്ളവര്‍ക്ക് എല്ലാ കാര്യങ്ങളിലും സംതൃപ്തി അനുഭവപ്പെടും. ഇവര്‍ കഠിനാധ്വാനത്തോടെയും ആത്മാര്‍ത്ഥതയോടെയും ജോലി ചെയ്യും. ഇക്കാരണം കൊണ്ട് ശമ്പള വര്‍ധന ഉണ്ടാകാനിടയുണ്ട്. പണത്തിനെ കുറിച്ചോ വരുമാനത്തെ കുറിച്ചോ ആലോചിച്ച് മനക്ലേശമുണ്ടാകേണ്ട വരില്ല.
ധനു
ചൊവ്വ മീനം രാശിയിലേക്ക് പ്രവേശിക്കുന്നത് മൂലം ധനു രാശിയിലുള്ളവര്‍ക്ക് സാമ്പത്തികമായി ഒരു ബുദ്ധിമുട്ടുകളും നേരിടേണ്ടിവരില്ല. ധാരാളം പണം സമ്പാദിക്കാന്‍ അനുകൂലമായ സമയമാണിത്. സാമ്പത്തികം മെച്ചപ്പെടുന്നത് കൊണ്ട് കുടുംബത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയും. പണം നീക്കിവെക്കുന്നതിനും ശ്രദ്ധ കൊടുക്കാന്‍ സാധിക്കും. വിദേശത്ത് താമസമാക്കിയവര്‍ക്കും ഈ രാശിമാറ്റം അനുകൂലമാണ്. എല്ലാ സാമ്പത്തിക ലക്ഷ്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണ അനുഭവപ്പെടും.
മീനം
മീനം രാശിയില്‍ ജനിച്ചവര്‍ക്കും ചൊവ്വയുടെ രാശിമാറ്റത്തിലൂടെ ജീവിതത്തില്‍, പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍ ഉയര്‍ച്ചയുണ്ടാകും. പണം സമ്പാദിക്കാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടാകുകയും അതിനാല്‍ ചിലവുകളെല്ലാം കൈകാര്യം ചെയ്യാന്‍ സാധിക്കുകയും ചെയ്യും. ശരിയായ നീക്കിയിരുപ്പിലൂടെ മൊത്തത്തിലുള്ള സമ്പത്തില്‍ ഉയര്‍ച്ചയുണ്ടാകും. അതേസമയം അപ്രതീക്ഷിത ചിലവുകള്‍ വരാനിടയുണ്ട്. ചിലപ്പോള്‍ ലോണുകള്‍ എടുക്കേണ്ടതായി വരും. അതേസമയം ലോണ്‍ എടുക്കുന്നതിന് ഒരു തടസ്സങ്ങളും നേരിടേണ്ടി വരില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications