Latest Updates
-
2026 ജൂൺ 5: ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 5 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗവും കരിയറിൽ വൻ മാറ്റങ്ങളും, ഭാഗ്യം കൂടെയുണ്ടോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും; അറിയാം ഇന്നത്തെ പ്രത്യേകതകൾ -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് ശീലം മതി; ഒപ്പം പ്രകൃതിയെയും സംരക്ഷിക്കാം! -
ഗജകേസരി യോഗം: സാമ്പത്തിക ഉയർച്ചയ്ക്ക് വഴിയൊരുക്കുന്ന ഈ ഗ്രഹനിലകൾ ശ്രദ്ധിക്കൂ! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടേണ്ട; തപ്സി പന്നുവിന്റെ ഈ ഫിറ്റ്നസ് രഹസ്യം അറിഞ്ഞിരിക്കൂ! -
മഴക്കാലത്തെ ഈർപ്പവും കടുത്ത വെയിലും; ചർമ്മം കേടാകാതിരിക്കാൻ ഈ മാറ്റങ്ങൾ ഇന്നേ തുടങ്ങാം -
മഴക്കാലം തുടങ്ങി! രോഗങ്ങളെ പടിക്ക് പുറത്താക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ -
മഴക്കാലത്തും മസിൽ വളർച്ച ഉറപ്പ്; ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലം വരുന്നു; ഗർഭിണികളും സ്ത്രീകളും അറിയേണ്ട നിർണ്ണായക ആരോഗ്യ മുൻകരുതലുകൾ!
മറ്റുള്ളവരെ വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍, സംശയത്തോടെ മറ്റുള്ളവരെ നോക്കിക്കാണുന്ന രാശികള്‍
വിശ്വാസമാണ് ബന്ധങ്ങളുടെ അടിസ്ഥാനം. അത് ദാമ്പത്യമായാലും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധമായാലും, സഹോദര ബന്ധമായാലും, സൗഹൃദമായാലും. വിശ്വാസം അതെല്ലേ എല്ലാം എന്ന പരസ്യവാചകം പോലെ. ചിലയാളുകള്‍ ആളുകളെ കണ്ണുമടച്ച് വിശ്വസിക്കും. എന്നാല്‍ മറ്റുചിലര്‍ ഹൃദയം തുറന്ന് കാണിച്ചാല്‍ പോലും ആളുകളെ വിശ്വസിക്കില്ല. സ്വഭാവപരമായ സവിശേഷതകള്‍, പഴയ അനുഭവങ്ങള്‍, ചില പേടികള്‍ എന്നിങ്ങനെ മറ്റുള്ളവരെ വിശ്വസിക്കാന്‍ കഴിയാത്തതിന് പിന്നില്‍ പല ഘടകങ്ങളുണ്ട്.

ജ്യോതിഷപ്രകാരം മറ്റുള്ളവരെ വിശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
വൃശ്ചികം
തീവ്ര സ്വഭാവമുള്ള, വികാരവിക്ഷോഭം കൊള്ളുന്ന, അന്തര്‍ജ്ഞാനമുള്ള ആളുകളാണ് വൃശ്ചികം രാശിക്കാര്‍. പന്തിയല്ലാത്ത കാര്യങ്ങള്‍ വളരെ വേഗം കണ്ടെത്തുന്നയാളുകളാണ് ഇവര്‍. അതിനാല്‍ എന്തുകാര്യങ്ങളെയും ആളുകളെയും ഇവര്‍ സംശയദൃഷ്ടിയോടെ നോക്കുന്നു. വികാരജീവികളായ ഇവരെ ചെറിയ കാര്യങ്ങള്‍ പോലും ആഴത്തില്‍ മുറിവേല്‍പ്പിക്കും. ചതിയും വിശ്വാസവഞ്ചനയും ഇവരെ വല്ലാതെ ബാധിക്കും. ഒരുക്കല്‍ ചതിച്ചവരെ പിന്നീട് ഇവര്‍ വിശ്വസിക്കുകയില്ല. ആരോടൊക്കെ അടുക്കാം, അരെ വിശ്വസിക്കരുത് എന്നീ കാര്യങ്ങളില്‍ തികഞ്ഞ ബോധ്യം ഇവര്‍ക്കുണ്ടാകും. മറ്റാര് ശ്രമിച്ചാലും ഇതില്‍ മാറ്റം വരുത്താന്‍ കഴിയില്ല. വളരെ പതുക്കയേ വൃശ്ചികം രാശിക്കാര്‍ ഒരാളെ വിശ്വാസത്തിവെടുക്കുകയുള്ളൂ. പല തരത്തില്‍ പരീക്ഷിച്ചിട്ടേ ഇവരെ വിശ്വസിക്കാമോ എന്ന് വൃശ്ചികം രാശിക്കാര്‍ തീരുമാനിക്കുകയുള്ളൂ.
കന്നി
എല്ലാ കാര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തുന്ന പ്രകൃതമാണ് കന്നി രാശിക്കാര്‍ക്ക്. ബന്ധങ്ങളുടെ പല കാര്യങ്ങളെ കുറിച്ചും അമിതമായി ചിന്തിച്ച് ആശങ്കപ്പെടുന്ന സ്വഭാവമാണ് ഇവര്‍ക്ക്. എല്ലാ കാര്യങ്ങളെയും അമിതമായി വിലയിരുത്തുന്ന ഈ സ്വഭാവം മൂലം ഇവര്‍ ആളുകളെ വിശ്വസിക്കുന്നതില്‍ പ്രശ്നങ്ങള്‍ നേരിടുന്നു. മറ്റുള്ളവര്‍ ശ്രദ്ധിക്കാത്ത ചെറിയ കുറവുകളും പ്രശ്നങ്ങളും കണക്കിലെടുത്ത് ആളുകളോട് അടുക്കാതിരിക്കാന്‍ ശ്രമിക്കുന്നവരാണ് ഇവര്‍.
സ്വന്തം കുറവുകളെ വിമര്‍ശിക്കുന്നവര്‍ കൂടിയാണ് കന്നിരാശിക്കാര്‍. ബന്ധങ്ങളില്‍ ഇവര്‍ തങ്ങളുടെ അരക്ഷിതാവസ്ഥകളെ സംരക്ഷിക്കാന്‍ ശ്രമിക്കും. കുറവുകളെ സ്വയം വിമര്‍ശിക്കുന്നത് പോലെ മറ്റുള്ളവരും വിമര്‍ശിക്കും എന്നാണ് ഇവര്‍ കരുതുന്നത്. ഇത് വിശ്വാസക്കുറവിലേക്ക് കാര്യങ്ങള്‍ നയിക്കും.
മകരം
പ്രായോഗികതയും മുന്‍കരുതലുമാണ് മകരം രാശിക്കാരുടെ പ്രത്യേകത. കരിയറില്‍ കാണിക്കുന്ന ജാഗ്രത തന്നെ ഇവര്‍ ബന്ധങ്ങളിലും കാണിക്കുന്നു. പരാജയത്തെയും നിരാശയെയും ഇവര്‍ പേടിക്കുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവരെ അത്ര എളുപ്പത്തില്‍ വിശ്വസിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. സമയമെടുത്ത്, കാര്യങ്ങള്‍ പഠിച്ച് മാത്രമേ ഇവര്‍ ആളുകളെ വിശ്വസിക്കുകയുള്ളൂ.
കര്‍ക്കിടകം
വളരെ സെന്‍സിറ്റീവ് ആയ വികാരജീവികളാണ് കര്‍ക്കിടകം രാശിക്കാര്‍. ബന്ധങ്ങളിലെ സുരക്ഷിതത്വത്തിനും സ്ഥിരതയ്ക്കും ഇവര്‍ വലിയ വില നല്കുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള വിശ്വാസവഞ്ചനയും ചതിയും ഇവരെ ഉലയ്ക്കും. വിശ്വാസവഞ്ചനയുടെ മുറിവ് ഇവര്‍ ജീവിതകാലം മുഴുവന്‍ ഉള്ളില്‍ കൊണ്ടനടക്കും.
വേദനിച്ചാലും അത് പുറത്ത് പ്രകടിപ്പിക്കാന്‍ കൂട്ടാക്കാത്തവരാണ് കര്‍ക്കിടകം രാശിക്കാര്‍. അതുകൊണ്ട് തന്നെ ഇവരുടെ വേദനകള്‍ മറ്റുള്ളവര്‍ മനസ്സിലാക്കില്ല.
കുംഭം
മറ്റുള്ളവരെ ആശ്രയിക്കാത്ത പ്രകൃതമാണ് കുംഭം രാശിക്കാര്‍ക്ക്. അവര്‍ സ്വന്തം സ്വാതന്ത്ര്യത്തെ വിലമതിക്കുന്നവരും സ്വാതന്ത്ര്യം പോകുമെന്ന ഭയത്തില്‍ അത്ര പെട്ടെന്ന് മറ്റുള്ളവരുമായി അടുക്കാത്തവരുമാണ്. ഇക്കാര്യം കൊണ്ട് മറ്റുള്ളവരില്‍ നിന്ന് അകന്നിരിക്കുന്നവരായാണ് ഇവരെ കരുതുന്നത്. വളരെ ബുദ്ധികൂര്‍മ്മതയുള്ള കുംഭം രാശിക്കാര്‍ യുക്തിസഹമായേ ബന്ധങ്ങളെയും കാണുന്നുള്ളൂ. മറ്റുള്ളവരെ പൂര്‍ണ്ണമായും വിശ്വസിക്കുന്നതിന് മുമ്പ് അവരുടെ ഉദ്ദേശ്യങ്ങള്‍ എന്താണെന്ന് ഇവര്‍ പരിശോധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications