Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
12 രാശികളില് തീ പോലെ ജ്വലിക്കുന്ന രാശികള്‍; അഗ്നി തത്വരാശികള്, അവയുടെ സ്വഭാവ സവിശേഷത
ജ്യോതിഷത്തിലെ 12 രാശികളില് ഓരോന്നിനും അവയുടേതായ സ്വഭാവ സവിശേഷതകളും പ്രത്യേകതകളും ഉണ്ട്. അതിനാല്‍ തന്നെ ഓരോ രാശിയും മറ്റുള്ളവയില്‍ നിന്നും തികച്ചും വിഭിന്നമാണ്. ആ രാശിയില്‍ പിറന്ന ആളുകളും അങ്ങനെ തന്നെ. ജലം. വായു, അഗ്നി, ഭൂമി എന്നിങ്ങനെ 12 രാശികളെയും നാലായി തിരിച്ചിട്ടുണ്ട്. ഇതില്‍ ഓരോന്നിലും ഉള്‍പ്പെടുന്ന രാശികള്‍ക്ക് അവരുടേതായ പൊതുവായ ഗുണങ്ങള്‍ ഉണ്ടാകും.

ഈ നാല് രാശി വിഭാഗങ്ങളില്‍ കൂട്ടത്തില്‍ ഏറ്റവും ആവേശവും അഭിലാഷവും പ്രകടിപ്പിക്കുന്ന വിഭാഗമായ അഗ്നി തത്വരാശിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കാം.
അഗ്നി തത്വരാശി - പൊതുവായ സ്വഭാവഗുണങ്ങള്‍
നാല് രാശിവിഭാഗങ്ങളില് ഏറ്റവും സങ്കീര്‍ണ്ണമായ വിഭാഗമാണ് അഗ്നി തത്വ രാശി. മേടം, ചിങ്ങം, ധനു എന്നീ രാശികളാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഓരോ അഗ്നി തത്വരാശിയും പലതരത്തില്‍ വ്യത്യസ്തത പ്രകടിപ്പിക്കുന്നവയാണെങ്കിലും അവരെ ഒന്നിപ്പിക്കുന്ന ചില പൊതുവായ സ്വഭാവ സവിശേഷതകള്‍ ഉണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.
അഭിലാഷങ്ങളുള്ളവര്‍: അഗ്നിയെ പോലെ തന്നെ തീവ്ര സ്വഭാവമുള്ളവരായിരിക്കും ഈ വിഭാഗത്തിലുള്ള രാശികളില് ജനിച്ചവര്‍. അവരുടെ ഉള്ളിലുള്ള അഭിലാഷങ്ങളുടെ അഗ്നിജ്വാലകളുടെ വീര്യം കെടുത്താന്‍ ആര്‍ക്കും കഴിയില്ല. അതുപോലെ തങ്ങള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്കായി മുന്‍പിന്‍ നോക്കാതെ എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണ് ഇവര്‍.
കൂട്ടത്തില്‍ കൂടാന്‍ മടിയില്ല: സമൂഹത്തില്‍ എന്തുകാര്യങ്ങളിലും ഒരു മടിയും കൂടാതെ മുന്നിട്ടിറങ്ങുന്ന സ്വഭാവമാണ് ഇവര്‍ക്ക്. എന്തുപരിപാടികള് വന്നാല്‍ ഇവര്‍ മുന്നിലുണ്ടാകും. വളരെ ആത്മവിശ്വാസമുള്ള ബഹിര്മുഖരായിട്ടുള്ള ആളുകളാണ് അഗ്നി തത്വരാശികളില് ജനിച്ചവര്‍.
ആധുനികരായിട്ടുള്ളവര്: പഴഞ്ചന്‍ രീതികളെ വിട്ടെറിയാന്‍ ഒരു മടിയും കാണിക്കാത്തവരാണ് അഗ്നി തത്വരാശികള്. ആധുനികതയെ പുല്കുന്നവരും ഇതിന് വേണ്ടി വാദിക്കുന്നവരാണ് ഈ വിഭാഗത്തില്‍ പെടുന്ന ആളുകള്‍. ആളുകളെ ഞെട്ടിക്കുന്ന തരത്തില്‍, അവിചാരിതമായ രീതികളിലാണ് ഇവര്‍ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക.
നേതൃഗുണമുള്ളവര്‍: എപ്പോഴും നേതാവിന്റെ മനസ്സ് കാത്തുസൂക്ഷിക്കുന്നവരായിരിക്കും അഗ്നി തത്വരാശികള്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ആജ്ഞകള്‍ അനുസരിക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. അസാമാന്യമായ നേതൃഗുണങ്ങള്‍ ഉള്ളവരായിരിക്കും ഇവര്‍. മാത്രമല്ല ഒരു വെല്ലുവിളി വന്നാല്‍ പിന്തിരിഞ്ഞ് ഓടുന്നവരും ആയിരിക്കില്ല ഇവര്‍.
മ്ലാനതയുള്ളവര്: അഗ്നിനാളം പോലെ തന്നെ ഇവരുടെ മൂഡ് എപ്പോഴും ചഞ്ചലമായിരിക്കും. ജീവിതം വളരെ പെട്ടെന്ന് ഊഷ്മളമാക്കുന്നത് പോലെ തന്നെ വിഷാദത്തിലേക്ക് കൂപ്പുകുത്താനും ഇവര്‍ക്ക് കഴിയും.
അഗ്നി തത്വരാശികള് ഏതെല്ലാം
മേടം (മാര്‍ച്ച് 21- ഏപ്രില്‍ 19)
ചൊവ്വയാണ് മേടം രാശിയുടെ അധിപന്. അഗ്നി തത്വരാശിയുടെ സ്വഭാവ സവിശേഷതകള്‍ക്ക് ഉത്തമ ഉദാഹരണമാണ് മേടം രാശി. രാശികളില് ഏറ്റവും പ്രബലമായ രാശിയെന്നാണ് മേടം അറിയപ്പെടുന്നത്. വളരെ ബോള്‍ഡ് ആയ, സ്വാശ്രിതരായ ചെയ്യുന്ന കാര്യങ്ങളില്‍ അങ്ങേയറ്റം ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന കൂട്ടരായിരിക്കും ഇവര്‍. രാമനാണ് ഈ രാശിയെ പ്രതിനിധീകരിക്കുന്നത് ഉറച്ച മനസ്സും നിശ്ചയദാര്‍ഢ്യവും പരിശ്രമത്തിലൂടെ കാര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്ന സ്വഭാവമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്.
ചിങ്ങം (ജൂലൈ 23- ആഗസ്റ്റ് 22)
സിംഹത്തെ പോലെ എല്ലാ കാര്യങ്ങളിലും മുന്‍പന്തിയില്‍ എത്താന്‍ ശ്രമിക്കുന്നവരാണ് ചിങ്ങം രാശിയില്‍ ജനിച്ചവര്‍. സൂര്യനാണ് ചിങ്ങം രാശിയുടെ അധിപന്. അതിനാല്‍ തനവ്നെ നേതൃഗുണങ്ങളില്‍ മുമ്പിലുള്ള ചിങ്ങം രാശിക്കാര്‍ എവിടെയും ശോഭിക്കും. അതേസമയം പ്രിയപ്പെട്ടവരോടും സുഹൃത്തുക്കളോടിും വളരെ താഴ്മയുള്ള സഹാനുഭൂതിയും ദയാവായ്പും പ്രകടിപ്പിക്കുന്ന രാശിയാണ് ചിങ്ങം. വിശാല ഹൃദയരും സര്‍ഗാത്മക കഴിവുകള്‍ ഉള്ളവരുമായിരിക്കും ചിങ്ങം രാശിക്കാര്‍.
ധനു
സാഹസികത ഇഷ്ടപ്പെടുന്ന രാശിയാണ് ധനു. വ്യാഴമാണ് ധനു രാശിയുടെ അധിപന്. യാത്രാപ്രിയരാണ് ധനുരാശിക്കാര്‍. പ്രത്യേകിച്ച് സാഹസിക യാത്രകള്‍. സ്വതവേ എന്തിലും ഏതിലും ജിജ്ഞാസ പ്രകടിപ്പിക്കുന്നവരാണ് ഇവര്‍. ധനു രാശിക്കാരെ പോലെ സത്യസന്ധരായിട്ടുള്ള ആളുകളെ വേറെ കാണാന്‍ കഴിയില്ലെന്നാണ് പറയുന്നത്. ധനുസ്സ് ചിഹ്നമായിട്ടുള്ള ഈ രാശിയില്‍ ജനിച്ച ആളുകള്‍ ആളുകളെ ഒന്നിച്ച് കൂട്ടാന്‍ മിടുക്കുള്ളവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
