Latest Updates
-
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ!
അപൂര്‍വ്വ രാജയോഗങ്ങള്‍: ഒറ്റരാത്രി കൊണ്ട് ജീവിതം മാറിമറിയും ഈ യോഗങ്ങള്‍ ഉണ്ടെങ്കില്‍
ജ്യോതിഷത്തില്‍ ഗ്രഹനില നോക്കിയാല്‍ ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകളും ഭാവിയും അറിയാന്‍ സാധിക്കും. ഒരാളുടെ ഗ്രഹനിലയില്‍ ഗ്രഹങ്ങളുടെ സംയോഗഫലമായി പലതരത്തിലുള്ള ശുഭകരവും അശുഭകരവുമായ യോഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകും. അത്തരം ശുഭയോഗങ്ങളില്‍ ഒന്നാണ് രാജയോഗം. രാജയോഗത്തിലൂടെ ദാരിദ്ര്യത്തില്‍ നിന്നും സമ്പന്നതയിലേക്ക് ഉയര്‍ന്ന എത്രയോ ആളുകള്‍ ഉണ്ട്. രാജയോഗത്തിലൂടെ അധികാരസ്ഥാനങ്ങളിലെത്തിയവരും നിരവധിയാണ്. രാജയോഗത്തിലൂടെ ഒരു വ്യക്തിക്ക് എല്ലാതരത്തിലുള്ള സന്തോഷങ്ങളും സുഖസൗകര്യങ്ങളും കൈവരുന്നു.

രാജയോഗം
ഒരു വ്യക്തിക്ക് അയാളുടെ കര്‍മ്മഫലം അനുസരിച്ച് സൗഭാഗ്യങ്ങളും സുഖസൗകര്യങ്ങളും സമ്പത്തും നല്കുന്ന യോഗമാണ് രാജയോഗം. ഗ്രഹനിലയില്‍ രാജയോഗം ഉണ്ടെങ്കില്‍ ആ വ്യക്തിക്ക് ജീവിതത്തില്‍ അലട്ടലുകള്‍ ഉണ്ടാകില്ല. എല്ലാ മേഖലകളിലും സന്തോഷവും സമാധാനവും ഉണ്ടാകും. വേദ ജ്യോതിഷത്തില്‍ ഗ്രഹനിലയിലെ ഒമ്പതും പത്തും ഭാവങ്ങള്‍ വളരെ പ്രധാനമാണ്. ഈ രണ്ട് ഭാവങ്ങളില്‍ ശുഭ ഗ്രഹങ്ങളാണ് ഉള്ളതെങ്കില്‍ രാജയോഗത്തിനുള്ള സാധ്യത തെളിയുന്നു. ഇവര്‍ക്ക് രാജാവിനെ പോലെ ജീവിതം നയിക്കാനുള്ള യോഗമുണ്ടാകും.
സമ്പന്നതയും ഐശ്വര്യവും കൊണ്ടുവരുന്ന ചില രാജയോഗങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഗജകേസരിയോഗം
വേദ ജ്യോതിഷത്തില്‍ ഏറ്റവും മികച്ച യോഗങ്ങളില്‍ ഒന്നാണ് ഗജകേസരിയോഗം. ദേവഗുരുവായ വ്യാഴവും ചന്ദ്രനും കേന്ദ്രഭാവത്തില്‍ വരുമ്പോഴാണ് ഗജകേസരിയോഗം രൂപം കൊള്ളുന്നത്. ജാതകത്തില്‍ ഗജകേസരിയോഗം ഉണ്ടെങ്കില്‍ അവര്‍ക്ക് സമൂഹത്തില്‍ വലിയ രീതിയിലുള്ള പ്രശസ്തിയും ആദരവും ഉണ്ടായിരിക്കും. സര്‍ക്കാര്‍ ജോലിയോ മറ്റ് ഉന്നത ജോലികളോ നേടാന്‍ ഇവര്‍ക്ക് സാധിക്കും. മാത്രമല്ല, ഈ രാജയോഗത്തിലൂടെ ആ വ്യക്തിക്ക് ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.
പരാശരി രാജയോഗം
ഒന്ന്, നാല്, ഏഴ്, പത്ത് ഭാവങ്ങളായ കേന്ദ്ര ഭാവങ്ങള്‍ക്ക് അഞ്ച്, ഒമ്പത് അടക്കമുള്ള ത്രികോണ ഭാവങ്ങളുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധമുണ്ടെങ്കില്‍ അവിടെ പരാശരി രാജയോഗം ഉണ്ടാകുന്നു. ജാതകത്തില്‍ ഈ യോഗം ഉള്ളവര്‍ക്ക് ജീവിതത്തില്‍ വലിയ പുരോഗതിയും അഭിവൃദ്ധിയും ഉണ്ടാകും. ഒരിക്കലും സന്തോഷമില്ലായ്മയോ ഐശ്വര്യക്കുറവോ ഇവര്‍ക്ക് ജീവിതത്തില്‍ ഉണ്ടാകില്ല. മാത്രമല്ല ഇവര്‍ക്ക് ആഡംബര ജീവിതം നയിക്കാന്‍ സാധിക്കും.
നീചഭംഗ രാജയോഗം
മംഗളകരമായ ഫലങ്ങള്‍ നല്കുന്ന മറ്റൊരു രാജയോഗമാണ് നീചഭംഗ രാജയോഗം. പേരുപോലെ നീചമായ കാര്യങ്ങളെ ഇല്ലാതാക്കുന്ന രാജയോഗമാണിത്. ജാതകത്തില്‍ ഒരു ഗ്രഹം അത് ദുര്‍ബലമാകുന്ന രാശിയില്‍ സ്ഥിതി ചെയ്യുകയും ആ രാശിയുടെ അധിപനാല് സ്വാധീനിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ അതുകൊണ്ടുള്ള അശുഭഫലങ്ങള്‍ നിര്‍വീര്യമാക്കപ്പെടുന്നു. കൂടാതെ, ഗ്രഹം സ്ഥിതി ചെയ്യുന്ന രാശി ദുര്‍ബലാവസ്ഥയില്‍ ആകുകയും ആ രാശിയുടെ അധിപന് ഈ ഗ്രഹവുമായി സംയോഗം വരികയും ചെയ്താല്‍ നീചഭംഗ രാജയോഗം സൃഷ്ടിക്കപ്പെടും. നീചഭംഗ രാജയോഗം ഉള്ളയാളുകള്‍ക്ക് സന്തോഷവും ഐശ്വര്യവും നിറഞ്ഞ ജീവിതം നയിക്കാന്‍ സാധിക്കും. ഇവര്‍ക്ക് ഒരിക്കലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുകയില്ല.
ധന യോഗം
രാജയോഗങ്ങളിലെ മറ്റൊരു പ്രധാനപ്പെട്ട യോഗമാണ് ധനയോഗം. ജാതകത്തിലെ ഒന്ന്, രണ്ട്, അഞ്ച്, ഒമ്പത്, പതിനൊന്ന് ഭാവങ്ങള്‍ ധനവുമായി ബന്ധപ്പെട്ടവയാണ്. ധനയോഗമുള്ളവര്ക്ക് ഒരിക്കലും പണത്തിന് ബുദ്ധിമുട്ട് ഉണ്ടാകുകയില്ല. ഗ്രഹനിലയിലെ നാലാം ഭാവത്തില്‍ ചൊവ്വയും സൂര്യന് അഞ്ചാം ഭാവത്തിലും വ്യാഴം പതിനൊന്നാം ഭാവത്തിലുമാണെങ്കില് ഈ യോഗമുണ്ടാകും. ധനയോഗമുള്ളയാളുകള് മികച്ച സംരംഭകരായിരിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയില്ല.
ഉഭയചാരി രാജയോഗം
ഗ്രഹനിലയില്‍ സൂര്യനില്‍ നിന്നും രണ്ട്, പന്ത്രണ്ട് ഭാവങ്ങളില്‍ ചന്ദ്രനല്ലാതെ, രാഹു-കേതു വരികയാണെങ്കില്‍ ഉഭയചാരി രാജയോഗത്തിന് സാധ്യത തെളിയുന്നു. ഈ രാജയോഗമുള്ളവര്‍ അതീവ ഭാഗ്യവാന്മാരായിരിക്കും. അവര്‍ക്ക് ഒരിക്കലും സന്തോഷത്തിനും ഐശ്വര്യത്തിനും കുറവുണ്ടാകുകയില്ല. വേണ്ടുവോളം ഭാഗ്യം ഇവര്‍ക്കുണ്ടാകും. ഒരു വ്യക്തിയെ സന്തോഷവാനും ബുദ്ധിമാനും ആക്കുന്ന രാജയോഗാണിത്. ഇവര്‍ക്ക് എല്ലാ മേഖകളിലും അറിവുണ്ടാകും. കൂടാതെ പ്രശ്നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും എതിരെ പോരാടാനുള്ള ശക്തിയും ഇവര്‍ക്ക് ഉണ്ടായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
