Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
ജോലിയിലെ ഉയര്‍ച്ചയും സ്ഥിരതയും നല്‍കുന്നത് ഈ ഗ്രഹങ്ങള്‍; ജാതകത്തില്‍ ഇവയുടെ സ്വധീനം ശക്തമാക്കാന്‍ ചെയ്യേണ്ടത്
എത്ര പരിശ്രമിച്ചിട്ടും കഠിനാധ്വാനം ചെയ്തിട്ടും ജോലിയില്‍ ഉയര്ച്ചയുണ്ടാകുന്നില്ലെന്ന് തോന്നുന്നുണ്ടോ. ആഗ്രഹിക്കുന്ന ജോലി ഓഫറുകളോ അര്‍ഹിക്കുന്ന പ്രമോഷനോ ശമ്പളവര്‍ധനയോ ഇല്ലാതെ കരിയര്‍ വളര്‍ച്ചയില്ലാതെ മുരടിച്ചുനില്ക്കുകയാണോ. ജാതകത്തില്‍ ചില ഗ്രഹങ്ങള്‍ ദുര്‍ബലമാണ് എന്നതിന്റെ സൂചനയാണത്.

നല്ലൊരു ജോലി, മികച്ച വരുമാനം, സാമ്പത്തിക സ്ഥിരത എന്നിവയെല്ലാം പഠനകാലം മുതല്ക്കേ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. പഠനം കഴിഞ്ഞയുടന്‍ ജോലി ലഭിക്കുക, സമയാസമയങ്ങളില്‍ പ്രമോഷന് ലഭിക്കുക, ശമ്പളക്കയറ്റം ഉണ്ടാകുക, വരുമാനം വര്‍ധിക്കുക എന്നിവയെല്ലാം വളരെ സാധാരണമായ, സ്വാഭാവികമായ സ്വപ്നങ്ങളാണ്. പക്ഷേ കടുത്ത മത്സരം നിലനില്‍ക്കുന്ന ഇന്നത്തെ കാലത്ത് ജോലി കിട്ടുകയും കരിയര്‍ വളര്‍ച്ച ഉണ്ടാകുകയുമെല്ലാം വളരെ പ്രയാസകരമാണ്.
തൊഴിലിനെ സ്വധീനിക്കുന്ന ഗ്രഹങ്ങള്‍
നവഗ്രഹങ്ങളില്‍ ഓരോന്നിനും ഓരോ ധര്മ്മങ്ങളുണ്ടെന്നാണ് ജ്യോതിഷം വിശ്വസിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല മണ്ഡലങ്ങള്‍ പല ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ തൊഴിലുമായും കരിയറുമായും ബന്ധപ്പെട്ട ഗ്രഹങ്ങളുണ്ട്്. ജാതകത്തില്് ഇവയുടെ ശക്തിയും സ്വാധീനവും എങ്ങനെ എന്നതിന്റെ അടിസ്ഥാനത്തിലാണ് കരിയറില്‍ ഒരാള്‍ക്ക് വിജയമാണോ പരാജയമാണോ ഉണ്ടാകുക എന്ന് തീരുമാനിക്കപ്പെടുക.
നല്ല ജോലി ലഭിക്കാനും ജോലിയില്‍ വളര്‍ച്ചയുണ്ടാകാനും സഹായിക്കുന്ന ഗ്രഹങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
സൂര്യന്
ഒരു വ്യക്തിയുടെ ജാതകത്തിലെ പത്താം ഭാവത്തില്‍ സൂര്യന് മാത്രമാണ് ഉള്ളതെങ്കില്‍ പോലും ആ വ്യക്തിക്ക് സര്‍ക്കാര്‍ ജോലി പോലെ വളരെ സുരക്ഷിതമായ, സ്ഥിരതയുള്ള ഒരു ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. ഒരാളുടെ ജാതകത്തില്‍ സൂര്യന് പ്രബലനാണെങ്കില്‍ അയാള്‍ നേതൃഗുണങ്ങള്‍ ഉള്ളവരും അധികാരസ്ഥാനങ്ങളില്‍ എത്താന്‍ കെല്‍പ്പുള്ളവരും ആയിരിക്കും.
ചൊവ്വ
ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തമായാലും ജോലിക്കാര്യങ്ങളില്‍ അല്ലലുണ്ടാകില്ല. തൊഴിലിടത്തില്‍ ഇവരോടുള്ള ബഹുമാനം വര്‍ധിക്കും. അതുമാത്രമല്ല ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യും.
ശനി
ഏറെക്കാലമായി തൊഴില്‍സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുകയും അര്‍ഹിക്കുന്ന അംഗീകാരം തേടിയെത്താതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അതൊരുപക്ഷേ ശനിയുടെ കളിയാകാം. ജാതകത്തില്‍ ശനി ദുര്‍ബലമാണെങ്കില്‍ അത് തൊഴിലിടത്തില്‍ പ്രതിഫലിക്കും. മാളികയിലുള്ളയാളെ കുടിലേക്ക് എത്തിക്കാനും കുടിലിലുള്ളവനെ മാളികയിലെത്തിക്കാനും കഴിവുള്ള ഗ്രഹമാണ് ശനി. ശനി പ്രതികൂലസ്ഥാനത്താണെങ്കില് തൊഴിലില്‍ പരാജയവും പ്രശ്നങ്ങളും അനുഭവിക്കേണ്ടതായി വരും.
ബുധന്‍
ബുദ്ധിയുടെ, ഭാഷണത്തിന്റെ, ധനത്തിന്റെ, അഭിവൃദ്ധിയുടെയെല്ലാം ഗ്രഹമാണ് ബുധന്‍. അതുകൊണ്ടുതന്നെ ജാതകത്തില്‍ ബുധന്റെ സ്ഥാനം തൊഴില്‍ ഉന്നമനത്തില്‍ വളരെ പ്രധാനമാണ്. ബുധന്‍ അനുകൂലസ്ഥാനത്താണെങ്കില് ഒരു വ്യക്തിക്ക് തൊഴിലില്‍ ശോഭിക്കാനും കരിയറില്‍ വളര്‍ച്ച നേടാനും സാധിക്കും. ശരിയായ തീരുമാനങ്ങളിലൂടെ തൊഴിലിടത്തില്‍ അധികാരികളുടെ പ്രശംസ പിടിച്ചുപറ്റാന്‍ ഇവര്‍ക്ക് സാധിക്കും. എന്നാല്‍ ബുധന്‍ പ്രതികൂലസ്ഥാനത്താണെങ്കില് തൊഴില്‍രംഗത്തെ നിരവധി അവസരങ്ങള്‍ നഷ്ടപ്പെടാനും പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കാതിരിക്കാനും കരിയറിലെ സുപ്രധാനതീരുമാനങ്ങള്‍ എടുക്കാതിരിക്കാനും അത് കാരണമാകും. ഇത് കരിയറിനെ ദുര്‍ബലമാക്കും.
ജാതകത്തില്‍ ഈ ഗ്രഹങ്ങളെ അനുകൂലമാക്കാനുള്ള വഴികള്‍
*ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ദുര്ബലമാകണമെങ്കില് ദിവസവും രാവിലെ സൂര്യനെ വന്ദിക്കുകയും സആദിത്യഹൃദയം പോലുള്ള സൂര്യഭഗവാനെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.
*ജാതകത്തില്‍ ചൊവ്വയുടെ സ്വാധീനം പ്രബലമാക്കാനുള്ള വഴി നിത്യവും ഹനുമാനെ ഭജിക്കുകയും ഹനുമാന് സ്തോത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.
*ശനിയുടെ ദോഷങ്ങള്‍ അകറ്റുന്നതിന് ശനിയാഴ്ചകളില്‍ ശനി സ്തോത്രം ജപിക്കണം.
*ബുധന്റെ സ്വാധീനം പ്രബലമാക്കാന്‍ ദുര്‍ഗാദേവിയെയും ഗണപതിയെയും പ്രീതിപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications