രാശി നല്‍കുന്ന സൂചന: ഓരോ രാശിക്കാരുടെയും ഗുണങ്ങളും ദൗര്‍ബല്യങ്ങളും

ഈ ലോകത്തെ ഓരോ വ്യക്തികളും വ്യത്യസ്തരാണ്. അവരുടെ കഴിവുകളും ദൗര്‍ബല്യങ്ങളും സ്വഭാവങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കും. ചിലയാളുകളെ നമ്മള്‍ നല്ലയാളുകള്‍ എന്ന് പറയും, ചിലരെ ചീത്തയാളുകള്‍ എന്നും പറയാറുണ്ട്. പക്ഷേ എല്ലാവരിലും നന്മകളും തിന്മകളും കഴിവുകളും ദൗര്‍ബല്യങ്ങളും ഉണ്ടാകും. ജ്യോതിഷം വിശ്വസിക്കുന്നത് ഒരു രാശിക്ക് അതിന്റേതായ കഴിവുകളും ദൗര്‍ബല്യങ്ങളും ഉണ്ടെന്നാണ് ആ രാശിയില്‍ പിറന്നവരില്‍ അവ പ്രകടമായിരിക്കും.

ഓരോ രാശികളുടെയും ശക്തികളും ദൗര്‍ബല്യങ്ങളും എന്തൊക്കെയാണെന്ന് നോക്കാം

zodiacs

മേടം

മേടം രാശിയില്‍ ജനിച്ച ആളുകള്‍ അഭിലാഷങ്ങള്‍ ഉള്ളവരായിരിക്കും. ലക്ഷ്യത്തിലേക്ക് എത്തുന്നതിന് ആവശ്യമായ മത്സരബുദ്ധിയുള്ളവരായിരിക്കും ഇവര്‍. പക്ഷേ മുന്‍പിന്‍ ചിന്തിക്കാതെയുള്ള പ്രവൃത്തിയാണ് ഇവരുടെ ദൗര്‍ബല്യം. പ്രത്യാഘാതങ്ങള്‍ ചിന്തിക്കാതെയുള്ള ഇത്തരം പ്രവൃത്തികള്‍ ഇവര്‍ക്ക് ചിലപ്പോള്‍ വിനയാകും.

ഇടവം

ക്ഷമയുള്ളവരും ഏത് പ്രതികൂല സാഹചര്യത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയരാന്‍ കെല്‍പ്പുള്ളവരുമാണ് ഇടവം രാശിയില്‍ ജനിച്ചവര്‍. ഒരുപക്ഷേ 12 രാശികളില്‍ ഈ കഴിവുകള്‍ ഏറ്റവുമധികം ഉള്ളത് ഇടവം രാശിക്കാരില്‍ തന്നെയാണെന്ന് പറയാം. വളരെ പ്രായോഗികമായ സ്വഭാവമാണ് ഇവരുടെ മറ്റൊരു ഗുണം. അതുകൊണ്ടുതന്നെ ഇവര്‍ എപ്പോഴും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നവര്‍ ആയിരിക്കും. എന്നാല്‍ നിര്‍ബന്ധബുദ്ധിയാണ് ഇവരുടെ ഒരു ദൗര്‍ബല്യം. പെട്ടെന്നൊന്നും വഴങ്ങുന്ന പ്രകൃതമല്ല ഇവരുടേത്.

മിഥുനം

ജിജ്ഞാസയും കൗതുകവുമാണ് മിഥുനം രാശിക്കാരുടെ ഏറ്റവും വലിയ ഗുണം. എപ്പോഴും പുതിയ കാര്യങ്ങള്‍ അറിയാനും വിവേകം വര്‍ദ്ധിപ്പിക്കാനും ഇവര്‍ ശ്രമിക്കും. വളരെ ബുദ്ധികൂര്‍മ്മതയും കഴിവുകളും ഉള്ള രാശിക്കാരാണ് മിഥുനം രാശിക്കാര്‍. എന്നാല്‍ ഇവര്‍ സ്ഥിരതയില്ലാത്തവരും അക്ഷമരുമാണ്.

കര്‍ക്കിടകം

ഒരാള്‍ക്ക് എങ്ങനെ തണലേകണമെന്ന് കര്‍ക്കിടകം രാശിക്കാരേക്കാള്‍ നന്നായി ആര്‍ക്കും അറിയില്ല. സഹാനുഭൂതിയാണ് കര്‍ക്കിടകം രാശിക്കാരുടെ ഏറ്റവും വലിയ ഗുണം. വൈകാരിക ബുദ്ധിയുള്ളവരാണ് ഈ രാശിയിലുള്ളവര്‍. പക്ഷേ ഇവര്‍ എപ്പോഴും വിഷാദമുള്ളവരായിരിക്കും. അതിനാല്‍ തന്നെ അവരുടെ കഴിവിനൊത്ത് ഉയരാന്‍ അവര്‍ക്ക് സാധിച്ചെന്ന് വരില്ല.

ചിങ്ങം

ഉള്ളിലുള്ളത് പ്രകടിപ്പിക്കുന്ന, ആത്മവിശ്വാസം ഉള്ളവരാണ് ചിങ്ങം രാശിയിലുള്ളവര്‍. മറ്റുള്ളവരില്‍ തങ്ങള്‍ക്ക് ചെലുത്താന്‍ സാധിക്കുന്ന സ്വാധീനത്തെ കുറിച്ച് തികഞ്ഞ ബോധ്യം ഉള്ളവരായിരിക്കും ഇവര്‍. എപ്പോഴും പോസിറ്റീവ് ആയ, ഉല്ലാസ പ്രകൃതമുള്ളവരാണ് ഇവര്‍. ആ എനര്‍ജി എപ്പോഴും ഇവര്‍ക്ക് ചുറ്റുമുണ്ടാകും. പക്ഷേ എപ്പോഴും ആധിപത്യമുണ്ടാകണമെന്ന ചിന്തയും അഹങ്കാരവും ഇവരുടെ ദൗര്‍ബല്യമാണ്.

കന്നി

പൂര്‍ണ്ണയുടെ വക്താക്കളാണ് കന്നിരാശിക്കാര്‍. എന്തുചെയ്താലും പെര്‍ഫെക്ട് ആയിരിക്കണമെന്ന വാശിയുള്ളവരാണ് ഇവര്‍. ഈ രാശിയില്‍ ജനിച്ചവര്‍ കൃത്യനിഷ്ഠയുള്ളവരും പ്രായോഗികതയുള്ളവരും ആയിരിക്കും. പക്ഷേ വിമര്‍ശന ബുദ്ധിയാണ് ഇവരുടെ നെഗറ്റീവ് സ്വഭാവം. ചെറിയ കാര്യങ്ങലില്‍ പോലും കുറ്റം കണ്ടെത്തി വിമര്‍ശിക്കുന്നത് ഇവരുടെ സ്വഭാവമാണ്.

തുലാം

തുലാം രാശിക്കാര്‍ എല്ലാം വേണ്ട അളവില്‍ ഉള്ള, സന്തുലിതമായ സ്വഭാവമുള്ളവരാണ്. എല്ലാം ഒന്നിച്ചുകൊണ്ടുപോകാന്‍ ഇവര്‍ക്ക് സാധിക്കും. പക്ഷേ മനസുറപ്പില്ലാത്തവരാണ് ഇവര്‍. ഒരു തീരുമാനത്തിലെത്താന്‍ ഇവര്‍ കാലങ്ങളോളം എടുക്കും.

വൃശ്ചികം

വളരെ അന്തര്‍ജ്ഞാനമുള്ള എല്ലാവരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമാണ് വൃശ്ചികം രാശിക്കാരുടേത്. അവരുടെ ഉള്ളിലെ ശക്തമായ തോന്നലുകളാണ് അവരെ ശരിയായ ദിശയില്‍ നയിക്കുന്നത്. സ്വന്തം പ്രശ്‌നങ്ങളും മറ്റുള്ളവരുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മിടുക്കരായിരിക്കും ഇവര്‍. പക്ഷേ ഇവര്‍ രഹസ്യസ്വഭാമുള്ളവരാണ്. എത്ര മോശം സാഹചര്യങ്ങളിലും ഇവര്‍ പക വെച്ചുപുലര്‍ത്തും.

ധനു

സാഹസികതയുടെ കാമുകരാണ് ധനു രാശിക്കാര്‍. യാത്ര ചെയ്യാനും സാഹസിതകളില്‍ ഏര്‍പ്പെടാനും ഇവര്‍ക്ക് അതിയായ ഇഷ്ടമാണ്. അതാണ് അവരിലെ ഊര്‍ജം നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. എന്നാല്‍ വ്യക്തിജീവിതത്തിലും ഉദ്യോഗജീവിതത്തിലും പ്രതിബദ്ധതകള്‍ പുലര്‍ത്താന്‍ ഇവര്‍ പിന്നിലാണ്.

മകരം

വളരെ അച്ചടക്കമുള്ള ലക്ഷ്യത്തിലേക്ക് എത്തണമെന്ന ബോധ്യമുള്ള രാശിക്കാരാണ് മകരം രാശിക്കാര്‍. ഈ സ്വഭാവം അവരെ ഉത്തരവാദിത്തബോധമുള്ളവരാക്കുന്നു. കരിയറിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും ഇവര്‍ ലക്ഷ്യത്തില്‍ നിന്നും പിന്മാറില്ല. പക്ഷേ അതിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കില്ല എന്നതാണ് ഇവരുടെ ദുര്‍ബലത. അമിതമായ പ്രായോഗികവാദവും നിര്‍വ്വികാരകതയും പ്രകടിപ്പിക്കുന്നവരാണ് ഇവര്‍.

കുംഭം

ഉദാരമനസ്‌കരാണ് കുംഭം രാശിക്കാര്‍. സമൂഹത്തിന്റെയും മറ്റുള്ളവരുടെയും നന്മയ്ക്ക് വേണ്ടി മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നവരാണ് ഇവര്‍. ഈ ലോകത്ത് നന്മയുള്ള മനുഷ്യര്‍ കുംഭം രാശിക്കാരായിരിക്കും. വളരെ ബുദ്ധിയുള്ളവരും തത്വജ്ഞാനികളും ആണ് ഈ രാശിയില്‍ ഉള്ളവര്‍. പക്ഷേ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടാണ്. ഇക്കാരണത്താല്‍ ഉദാസീനര്‍ എന്ന ദുഷ്‌പേര് ഇവര്‍ക്ക് ലഭിക്കാറുണ്ട്.

മീനം

വളരെ ശാന്തസ്വഭാവമുള്ളവരാണ് മീനം രാശിക്കാര്‍. ക്ഷണികബുദ്ധിക്കാരും സ്വപ്‌നജീവികളാണ് ഇവര്‍. വളരെ സെന്‍സിറ്റീവ് ആയ സ്വഭാവമുള്ള ഇവര്‍ അതുകൊണ്ട് നിരവധി സങ്കടങ്ങള്‍ക്ക് ഏറ്റുവാങ്ങാറുണ്ട്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Tuesday, May 28, 2024, 17:32 [IST]
X
Desktop Bottom Promotion