Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
രാജയോഗം ഉണ്ടായാലും അനുഭവിക്കാന്‍ യോഗമുണ്ടാകില്ല, ഗ്രഹങ്ങളെ പിണക്കുന്ന ചെയ്തികള്‍
എനിക്ക് മാത്രം എന്താണ് നല്ലകാലം വരാത്തതെന്നും രാജയോഗം ഉണ്ടായിട്ടും അതിന്റെ ഗുണങ്ങള്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും ചിലര്‍ക്ക് നിരാശ തോന്നാറുണ്ട്. അതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടെന്ന് ജ്യോതിഷം പറയുന്നു. ബന്ധങ്ങള്‍ മുതല്‍ ആത്മീയ കാര്യങ്ങള്‍ വരെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കാന്‍ ഗ്രഹങ്ങള്‍ക്ക് സാധിക്കും. ഓരോ ഗ്രഹങ്ങളുടെയും നല്ലതും ചീത്തതുമായ ഫലങ്ങള്‍ എല്ലാ ആളുകളിലും അനുഭവപ്പെടുകയും ചെയ്യും. എന്നിരുന്നാലും, നമ്മുടെ ദൈനംദിന ജീവിതത്തിലെ ചില സ്വഭാവങ്ങളും ശീലങ്ങളും ഗ്രഹങ്ങള്‍ക്ക് നമ്മുടെ ജീവിതത്തിലുള്ള സ്വാധീനം ശക്തിപ്പെടുത്തുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്തേക്കും. തത്ഫലമായി എത്ര വലിയ രാജയോഗം ഉണ്ടെന്ന് പറഞ്ഞാലും അതിന്റെ ഫലം ലഭിക്കാതെ പോകും. ചിലപ്പോള്‍ എത്ര മോശം സമയമാണെങ്കിലും അതിന്റെ ദുരിതങ്ങള്‍ വരാതെയും പോകും.

പുതുവര്‍ഷം മുന്നിലുള്ള ഈ കാലയളവില്‍ നമ്മുടെ എന്തെല്ലാം സ്വഭാവങ്ങളും ശീലങ്ങളുമാണ് ഗ്രഹസ്വാധീനം ശക്തിപ്പെടുത്തുകയെന്നും ദുര്ബലപ്പെടുത്തുകയെന്നും അറിയുന്നത് അവയുടെ ഗുണഫലങ്ങള്‍ ഇരട്ടിക്കാനും ദോഷഫലങ്ങള്‍ കുറയ്ക്കാനും സഹായിക്കും.
സൂര്യന്
ആത്മവിശ്വാസം, സജീവത, നേതൃത്വം എന്നിവയുടെ കാരകനാണ് സൂര്യന്. പക്ഷേ അഹങ്കാരം, പുച്ഛം, ധാര്‍ഷ്ട്യം, ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കാതിരിക്കല് എന്നിവയെല്ലാം സൂര്യന് നല്കുന്ന സത്ഫലങ്ങളെ ദുര്‍ബലപ്പെടുത്തും. മറ്റുള്ളവരെ ഭരിക്കുന്നതും അംഗീകരിക്കാതിരിക്കലും അവരുടെ ഉപകാരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതുമായ സ്വഭാവം ഉപേക്ഷിക്കുക. വിനയവും എളിമയും ശീലിക്കുക. മറ്റുള്ളവരുടെ സഹായങ്ങള്‍ തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കുക. ഇതിലൂടെ സൂര്യന്റെ സ്വാധീനം ശക്തിപ്പെടുത്താം.
ചന്ദ്രന്
വികാരങ്ങളെയും ഉള്‍വിളികളെയും മനസമാധാനത്തെയും നിയന്ത്രിക്കുന്ന ഗ്രഹമാണ് ചന്ദ്രന്. സ്വന്തം വികാരങ്ങളെയും ഉള്‍വിളികളെയും കണ്ടില്ലെന്ന് നടിക്കുന്നതും ബന്ധങ്ങള്‍ക്ക് മതിയായ വില നല്കാതിരിക്കുന്നതും ജീവിതത്തിലെ ചന്ദ്രന്റെ സ്വാധീനം കുറയ്ക്കും. വിശ്രമിക്കാതെ അമിതമായി ജോലി ചെയ്യുന്നതും വികാരങ്ങളെ അടിച്ചമര്‍ത്തുന്നതും ജീവിതത്തില്‍ താളപ്പിഴകള്‍ വരുത്തിവെക്കും. സ്വന്തം കാര്യങ്ങള്‍ക്കും സ്വന്തം ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും സമയം നല്‍കുക. പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാക്കുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്യുക. ഇതിലൂടെ ചന്ദ്രന്റെ അനുഗ്രഹം നേടാം.
ചൊവ്വ
അഭിലാഷങ്ങള്‍, ഊര്‍ജം, ധൈര്യം എന്നിവയുടെ കാരകനാണ് ചൊവ്വ. പക്ഷേ ദേഷ്യം, അക്ഷമ, തിടുക്കം എന്നീ സ്വഭാവങ്ങള്‍ ചൊവ്വയുടെ നല്ല ഗുണങ്ങള്‍ ഇല്ലാതാക്കും. ശ്രദ്ധയില്ലാതെ കാര്യങ്ങള്‍ ചെയ്യുന്നതും മറ്റുള്ളവര്‍ക്കോ അതോ സ്വയം തന്നെയോ ദോഷം ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുന്നതും ചൊവ്വയുടെ പോസിറ്റീവ് ഗുണങ്ങളെ ഹനിക്കും. ശാരീരികമായ ക്ഷമത ഉപയോഗപ്പെടുത്തല്‍, അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തികള്‍, നിശ്ചയദാര്‍ഢ്യം, ആശയവിനിമയം എന്നിവയിലൂടെ ചൊവ്വയുടെ ഊര്‍ജ്ജത്തെ ശക്തിപ്പെടുത്തുക.
ബുധന്‍
ആശയവിനിമയം, ബുദ്ധിസാമര്‍ത്ഥ്യം, കണക്കുകള്‍ കൈകാര്യം ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ബുധന്‍. പക്ഷേ പരദൂഷണം, നുണ പറച്ചില്, ചിന്തകള്‍ കൃത്യമായി അപഗ്രഥിക്കാതിരിക്കല് എന്നിവയെല്ലാം ജീവിതത്തില്‍ ബുധന്‍ നല്കുന്ന ഊര്‍ജത്തിന് വിഘാതമാകും. പഠിക്കാനുള്ള അവസരങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതും ബുധനെ ചൊടിപ്പിക്കും. സത്യസന്ധത ശീലിക്കുകയും കൂടുതല്‍ അറിവ് നേടിയെടുത്തും ഫലപ്രദമായ ആശയവിനിമയത്തിന് ശ്രദ്ധ നല്‍കിയും ജീവിതത്തില്‍ ചൊവ്വയ്ക്കുള്ള സ്വാധീനം ഇരട്ടിപ്പിക്കാം.
വ്യാഴം
വിവേകം, സമൃദ്ധി, ആത്മീയത എന്നിവയുടെ കാരകനാണ് വ്യാഴം.പക്ഷേ അത്യാഗ്രഹം, ധൂര്‍ത്ത്, ഭൗതികവസ്തുക്കളോടും സുഖങ്ങളോടുമുള്ള അമിതമായ ആസക്തി, ധനമോ സമ്പത്തോ മറ്റ് സുഖസ ൗകര്യങ്ങളോ മറ്റുള്ളവരുമായി പങ്കിടാനുള്ള ബുദ്ധിമുട്ട് എന്നിവ വ്യാഴത്തിന്റെ അനുഗ്രഹത്തിന് തടസമാകുന്ന സ്വഭാവങ്ങളാണ്. കുറുക്കുവഴികള്‍ ഉപേക്ഷിക്കുക, ആത്മീയ കാര്യങ്ങള്‍ അവഗണിക്കാതിരിക്കുക. കരുണ ശീലിക്കുക എന്നിവയിലൂടെ വ്യാഴത്തിന്റെ ശക്തി വീണ്ടെടുക്കാം.
ശുക്രന്
പ്രണയം, സൗന്ദര്യം, ഐക്യം എന്നിവയുടെ കാരകനാണ് ശുക്രന്. സന്തോഷങ്ങളില്‍ അമിതമായി ആനന്ദിക്കുന്നത്, ബന്ധങ്ങളെ അവഗണിക്കുന്നത് തുടങ്ങിയ ശീലങ്ങളെല്ലാം ശുക്രനെ ദുര്‍ബലപ്പെടുത്തും. കലാശേഷി ഉപയോഗപ്പെടുത്താതിരിക്കല്‍, ഭാവന ഉപയോഗപ്പെടുത്താതിരിക്കല്‍ എന്നിവ ശുക്രന്റെ അനുഗ്രഹം കുറയ്ക്കും. എല്ലാ തരത്തിലുമുള്ള സൗന്ദര്യത്തെ ആഘോഷിക്കുക. സ്നേഹബന്ധത്തിനും സൗഹൃദത്തിനും കൂടുതല്‍ സമയം മാറ്റിവെക്കുക തുടങ്ങിയ പ്രവര്‍ത്തികളിലൂടെ ശുക്രന്റെ അനുഗ്രഹം നേടാം.
ശനി
അച്ചടക്കത്തിന്റെയും കര്‍മ്മത്തിന്റെയും ഗ്രഹമാണ് ശനി. പക്ഷേ ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്തുമ്പോഴും അലസതയുണ്ടാകുമ്പോഴും ശനിയുടെ ശുഭഫലങ്ങള്‍ ലഭിക്കാതെ വരും. വെല്ലുവിളികളില്‍ പരാതിപ്പെടുകയും തെറ്റുകളില്‍ നിന്ന് പാഠം പഠിക്കാതിരിക്കുകയും ചെയ്യുന്നതും ശനിയെ പിണക്കുന്ന സ്വഭാവങ്ങളാണ്. കഠിനാധ്വാനം, ക്ഷമ, സ്ഥിരോത്സാഹം തുടങ്ങിയ ശീലങ്ങള്‍ ശനിയുടെ ഗുണങ്ങള്‍ ഇരട്ടിപ്പിക്കും.
രാഹു
ആഗ്രഹങ്ങള്‍, വിഭ്രമങ്ങള്‍ എന്നിവയുടെ കാരണഭൂതനാണ് രാഹു. കാര്യങ്ങള്‍ വളച്ചൊടിക്കല്‍, ആസക്തി, ദുരുദ്ദേശ്യത്തോടെയുള്ള പ്രവര്‍ത്തികള്‍ എന്നിവ രാഹുവിന്റെ ദോഷം ക്ഷണിച്ചുവരുത്തും. ഭൗതികസുഖങ്ങളില് അമികമായി അഭിരമിക്കുന്നതും ദീര്‍ഘകാല ലക്ഷ്യങ്ങളെ വകവെക്കാതെ പ്രവര്‍ത്തിക്കുന്നതും രാഹുവിനെ കൊണ്ടുള്ള പ്രശ്നങ്ങള്‍ ഇരട്ടിപ്പിക്കും. രാഹുവിന്റെ അനുഗ്രഹം നേടാന്‍ സത്സ്വഭാവം പരിശീലിക്കുക.
കേതു
വിരക്തിയുടെയും അത്മീയമായ ഉണര്‍വ്വിന്റെയും പ്രതീകമാണ് കേതു. ധ്യാനത്തെ അവഗണിക്കുക, ദൈവഭയം കുറയുക, സ്വയം വിലയിരുത്താതിരിക്കുക എന്നിവയെല്ലാം കേതുവിനെ ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങളാണ്. വിജയങ്ങളില്‍ അമിതമായി ആനന്ദിക്കുന്നതും കേതുവുമായുള്ള ബന്ധം മോശമാക്കും. ആത്മീയകാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം മാറ്റിവെക്കുന്നതും ജീവിതസത്യങ്ങളെ തേടുന്നതും കേതുവിന്റെ സ്വാധീനം ശക്തമാക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications