Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ബന്ധത്തില്‍ വിള്ളലുണ്ടോ, ജ്യോതിഷത്തില്‍ പരിഹാരമുണ്ട്; ഓരോ രാശിക്കാരും ചെയ്യേണ്ടത്
ആളുകള്‍ക്ക് സ്വയം മനസ്സിലാക്കാനും അവരുടെ ബന്ധങ്ങളെ മനസ്സിലാക്കാനും ജ്യോതിഷം സഹായിക്കുന്നു. ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ രാശി അനുസരിച്ച് ജ്യോതിഷത്തില്‍ അതിന് പരിഹാരമാര്‍ഗ്ഗങ്ങളുണ്ട്.

ഓരോ രാശികള്‍ക്കും അവരുടെ ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
മേടം രാശിയിലുള്ള ആളുകള്‍ വളരെ പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണ്. സമാധാനം കൈവരിക്കുന്നതിനായി അവര്‍ ദീര്‍ഘനിശ്വാസം എടുക്കുക, നടക്കുക പോലുള്ള ആക്ടിവിറ്റികളില്‍ ഏര്‍പ്പെടേണ്ടതാണ്. ചുവന്ന വസ്ത്രങ്ങള്‍ ധരിക്കുക അല്ലെങ്കില്‍ ചുവന്ന നിറമുള്ള കല്ല് ധരിക്കുക എന്നിവയെല്ലാം ഇവരുടെ ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഇടവം രാശിയില്‍ പിറന്നവര്‍ സ്ഥിരത ആഗ്രഹിക്കുന്നവരും എന്നാല്‍ പിടിവാശിയുള്ളവരും ആണ്. അവര്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുകയും പങ്കാളിക്ക് വേണ്ടി സ്‌നേഹത്തോടെ കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നതിലൂടെ അവരുടെ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകും. പുഷ്പങ്ങള്‍ സൂക്ഷിക്കുക, പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക എന്നിവയെല്ലാം ഇവര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്‍കും.
മിഥുനം രാശിയില്‍ ജനിച്ചവര്‍ സംസാരപ്രിയരും എന്നാല്‍ സ്ഥിരതയില്ലാവരുമാണ്. അര്‍ത്ഥവത്തായ സംസാരങ്ങള്‍ക്ക് സമയം മാറ്റിവെച്ചും മറ്റുള്ളവരെ കേള്‍ക്കാന്‍ സമയം കണ്ടെത്തിയും ഇവര്‍ക്ക് ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താം. ഭംഗിയുള്ള ഒരു കല്ല് ധരിക്കുക, പച്ച നിറത്തിലുള്ള എന്തെങ്കിലും ധരിക്കുക എന്നിവയെല്ലാം അവരെ കൂടുതല്‍ സന്തോഷമുള്ളവരാകാന്‍ സഹായിക്കും.
കര്‍ക്കിട രാശിക്കാര്‍ വളരെ സെന്‍സിറ്റീവ് ആയ ആളുകളാണ്. വീട്ടില്‍ സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും പ്രിയപ്പെട്ടവര്‍ക്കൊപ്പം നല്ല സമയം ചിലവഴിക്കാനും ഇവര്‍ക്ക് സാധിക്കും. തിളക്കമുള്ള ഒരു കല്ല് ധരിക്കുക അല്ലെങ്കില്‍ വെള്ളി ധരിക്കുക എന്നിവയിലൂടെ ഇവര്‍ക്ക് സമാധാനം കണ്ടെത്താന്‍ സാധിക്കും.
ചിങ്ങം രാശിയിലുള്ളവര്‍ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ആളുകളാണ്. കൂടുതല്‍ വിനയത്തോടെ പെരുമാറിയും പങ്കാളിയുടെ സ്വപ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കിയും അവര്‍ക്ക് ബന്ധങ്ങള്‍ ഊഷ്മളമാക്കാം.
കന്നി രാശിയില്‍ ജനിച്ചവര്‍ കാര്യങ്ങളില്‍ ചിട്ടയുള്ളവരായിരിക്കും. പക്ഷേ അവര്‍ തന്നോടുതന്നെ വളരെ കണിശതയുള്ളവരായിരിക്കും. ഇവര്‍ക്ക് സ്വയവും മറ്റുള്ളവരോടും ദയയോടെ പെരുമാറാന്‍ ശ്രമിക്കാവുന്നതാണ്. പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രങ്ങളോ മറ്റെന്തെങ്കിലുമോ ധരിക്കുക, ഭംഗിയുള്ള കല്ല് ധരിക്കുക എന്നിവയിലൂടെയെല്ലാം ഇവര്‍ക്ക് സമാധാനം കണ്ടെത്താനാകും.
തുലാം രാശിയിലുള്ളവര്‍ മറ്റുള്ളവരുമായി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നവരും ചില അവസരങ്ങളില്‍ ഉറക്കെ സംസാരിക്കുന്നവരും ആയിരിക്കും. ഇവര്‍ക്ക് സ്വയം അതിര്‍ത്തികള്‍ നിശ്ചയിക്കുകയും സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ ശ്രമിച്ചും പങ്കാളിമായുള്ള ബന്ധം മെച്ചപ്പെടുത്താം. പിങ്ക് നിറത്തിലുള്ളത് ധരിക്കുക, റോസ് നിറത്തിലുള്ള കല്ല് ധരിക്കുക എന്നിവയൊക്കെ കൂടുതല്‍ ആര്‍ദ്രതയോടെ പെരുമാറാന്‍ ഇവരെ സഹായിക്കും.
വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ എല്ലാ കാര്യങ്ങളിലും അഭിനിവേശം ഉള്ളവര്‍ ആയിരിക്കും. എന്നാല്‍ ഇവര്‍ക്ക് അസൂയയും ഉണ്ടാകാം. പങ്കാളിയെ കൂടുതല്‍ വിശ്വസിക്കുന്നതിലൂടെയും വികാരങ്ങളും ചിന്തകളും പങ്കുവെക്കുന്നതിലൂടെയും അവര്‍ക്ക് ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാം. ചുവന്ന വസ്ത്രമോ മറ്റെന്തെങ്കിലുമോ ധരിക്കുക, അല്ലെങ്കില്‍ കടും നിറത്തിലുള്ള കല്ല് ധരിക്കുക എന്നിവയെല്ലാം അവരെ കൂടുതല്‍ ശക്തരാക്കും.
ധനുരാശിയില്‍ പിറന്നവര്‍ സാഹസികത ഇഷ്ടപ്പെടുന്നവരും അതേസമയം ഉത്തരവാദിത്തങ്ങളെ ഭയപ്പെടുന്നവരും ആയിരിക്കും. തങ്ങളുടെ ബന്ധങ്ങളിലെ നല്ല കാര്യങ്ങളെ പ്രകീര്‍ത്തിക്കാനും കൂടുതല്‍ തുറന്ന് സംസാരിക്കാനുമാണ് അവര്‍ ശ്രമിക്കേണ്ടത്. നീല നിറത്തിലുള്ള സാധനങ്ങള്‍ ധരിക്കുക അല്ലെങ്കില്‍ ഭാഗ്യം നല്‍കുന്ന കല്ല് ധരിക്കുക എന്നിവയിലൂടെയെല്ലാം അവര്‍ക്ക് കൂടുതല്‍ സന്തോഷം കണ്ടെത്താം.
മകരം രാശിയില്‍ പിറന്ന ആളുകള്‍ കഠിനാധ്വാനികള്‍ ആയിരിക്കും. എന്നാല്‍ ഇവര്‍ ബന്ധങ്ങളെ അവഗണിക്കും. പ്രിയപ്പെട്ടവരുടെ കൂടുതല്‍ സമയം ചിലവഴിച്ചും ജീവിതത്തില്‍ ഒരു ബാലന്‍സ് കൊണ്ടുവന്നും ഇവര്‍ക്ക് ബന്ധങ്ങളെ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം. കറുത്ത വസ്തുക്കള്‍ ധരിക്കുന്നതിലൂടെ അവര്‍ക്ക് കൂടുതല്‍ ഏകാഗ്രത കൈവരും.
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ ശേഷിയുള്ളവരും എന്നാല്‍ വൈകാരികമായി ഏറെ ബുദ്ധിമുട്ടുന്നവരും ആയിരിക്കും. പങ്കാളിയോട് കാര്യങ്ങള്‍ തുറന്ന് സംസാരിച്ചും സഹാനുഭൂതി പ്രകടിപ്പിച്ചും ഇവര്‍ക്ക് ബന്ധങ്ങളെ ശക്തിപ്പെടുത്താം. നീലനിറത്തിലുള്ള വസ്തുക്കള്‍ ധരിച്ചും പ്രത്യേക കല്ല് ധരിച്ചും ഇവര്‍ക്ക് പങ്കാളിമായി കൂടുതല്‍ അടുപ്പം കാത്തുസൂക്ഷിക്കാം.
മീനം രാശിയില്‍ ജനിച്ചവര്‍ സെന്‍സിറ്റീവ് ആയ ആളുകളായിരിക്കും. എന്നാലിവര്‍ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടും. തോന്നലുകളെയും വികാരങ്ങളെയും അഭിമുഖീകരിച്ചും ആവശ്യമുള്ളപ്പോള്‍ കണിശമായി സംസാരിച്ചും ഇവര്‍ക്ക് ബന്ധങ്ങള്‍ ശക്തമാക്കാം.പര്‍പ്പിള്‍ നിറം ധരിക്കുന്നതിലൂടെ ഇവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ചെയ്യാനാകും.
ഈ ചെറുതും ലളിതവുമായ പരിഹാര മാര്‍ഗ്ഗങ്ങളിലൂടെ ഓരോ രാശിക്കാര്‍ക്കും ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ തങ്ങളാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications