Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
അപൂര്‍വ്വ ഭാഗ്യങ്ങളുമായി ലക്ഷ്മി നാരായണ യോഗവും ബുധാദിത്യ രാജയോഗവും; നേട്ടം ഇവര്‍ക്ക്
വേദ ജ്യോതിഷപ്രകാരം ഒരു ഗ്രഹം രാശി പരിവര്‍ത്തനം നടത്തുമ്പോള്‍ അതിന്റെ സ്ഥാനത്തിലുള്ള മാറ്റം മൂലം പലതരം യോഗങ്ങളും സംയോഗങ്ങളും സൃഷ്ടിക്കുന്നു. ഇങ്ങനെ തന്നെയാണ് രാജയോഗങ്ങളും രൂപപ്പെടുന്നത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം, അതായത് മെയ് 10 അക്ഷയ തൃതീയ നാളില്‍ ബുധന്‍ മേടം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ബുധന്റെ ഈ രാശി പരിവര്‍ത്തനത്തിലൂടെ നേരത്തെ തന്നെ ഈ രാശിയില്‍ പ്രവേശിച്ചുള്ള സൂര്യനുമായി സംയോഗമുണ്ടാകും. ഇതിലൂടെ മേടം രാശിയില്‍ ലക്ഷ്മി നാരായണ യോഗവും ബുധാദിത്യ രാജയോഗവും രൂപപ്പെടുകയാണ്. അക്ഷയ തൃതീയ നാളിലെ ഈ അപൂര്‍വ്വ യോഗങ്ങള്‍ ചില രാശികള്‍ക്ക് ജീവിതത്തിലെ ഏറ്റവും നല്ല നാളുകള്‍ സമ്മാനിക്കും.

ബുധാദിത്യ രാജയോഗം
ജ്യോതിഷത്തിലെ വളരെ പ്രധാനപ്പെട്ട ശുഭയോഗങ്ങളില്‍ ഒന്നാണ് ബുധാദിത്യ രാജയോഗം. ചില രാശികള്‍ക്ക് ഈ യോഗത്തിലൂടെ ജീവിതത്തില്‍ അസുലഭ ഭാഗ്യങ്ങള്‍ കൈവരുന്നു. സമൂഹത്തില്‍ ബഹുമാനം, വിജയം, അഭിമാനം, സാമ്പത്തിക സ്ഥിരത എന്നിവയെല്ലാമാണ് ബുധാദിത്യ രാജയോഗത്തിന്റെ ശുഭഫലങ്ങള്‍.
ലക്ഷ്മി നാരായണ രാജയോഗം
ബുധാദിത്യ രാജയോഗം പോലെ തന്നെ വളരെ മംഗളകരമായ ശുഭഫല യോഗമാണ് ലക്ഷ്മി നാരായണ യോഗവും. ശുക്രനെ ലക്ഷ്മി ദേവിയായും ബുധനെ ഭഗവാന് നാരായണനായുമാണ് സങ്കല്‍പ്പിക്കുന്നത്. ഇവ രണ്ടിന്റെയും സംയോഗത്തിലൂടെ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നു. ഈ യോഗത്തിന്റെ ഫലമായി ജീവിതത്തില്‍ സമാധാനവും സമൃദ്ധിയും വിജയവും കൈവരും.
മേടം രാശിയിലെ ഈ രണ്ട് രാജയോഗങ്ങളുടെ രൂപീകരണത്തിലൂടെ ഏതെല്ലാം രാശികള്‍ക്കാണ് നേട്ടമുണ്ടാകുന്നത് എന്ന് നോക്കാം.
മേടം രാശി
ബുധാദിത്യ രാജയോഗവും ലക്ഷ്മി നാരായണ രാജയോഗവും ഭാഗ്യമേകുന്ന രാശികളിലൊന്നാണ് മേടം രാശി. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് വരുംദിനങ്ങളില്‍ ആകസ്മിക ധനനേട്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കരിയറില്‍ വലിയ ലക്ഷ്യങ്ങളിലേക്ക് അടുക്കാനും ഭാഗ്യമുണ്ടാകും. മറ്റ് കമ്പനികളില്‍ നിന്നും മികച്ച തൊഴിലവസരങ്ങള്‍ തേടിയെത്തിയേക്കാം. ബിസിനസ് രംഗത്തുള്ളവര്‍ക്കും ലാഭത്തിന്റെ ദിനങ്ങളാണ് വരാനിരിക്കുന്നത്. കടം വാങ്ങിച്ച പണം തിരികെ ലഭിക്കും. സാമ്പത്തികമായി വളരെ ശ്രേഷ്ഠമായ സമയമായിരിക്കും ഇത്. മാര്‍ക്കറ്റിംഗ്, മീഡിയ, ബേക്കിംഗ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ രണ്ട് രാജയോഗങ്ങള്‍ നേട്ടമാകും.
മിഥുനം രാശി
ബുധാദിത്യ രാജയോഗവും ലക്ഷ്മി നാരായണ യോഗവും മിഥുനം രാശിക്കാര്‍ക്കും അതുല്യ സൗഭാഗ്യങ്ങള്‍ നല്‍കും. കരിയറിലും ഉദ്യോഗരംഗത്തും ബിസിനസിലും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ജോലിയില്‍ പ്രമോഷന് ലഭിക്കാനും ശമ്പളം കൂടാനും സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിരത മാനസികമായ സന്തോഷം നല്‍കും. ജോലിയില്ലാത്തവര്‍ക്ക് നല്ല തൊഴിലവസരങ്ങള്‍ തേടിയെത്തും. പല വഴികളിലായി ധനലാഭമുണ്ടാകുമെന്നത് ലക്ഷ്മി നാരായണ യോഗവും ബുധാദിത്യ യോഗവും നല്കുന്ന ഭാഗ്യങ്ങളില്‍ ഒന്നാണ്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭമുണ്ടാകുകയും ബിസിനസ് കൂടുതല്‍ വികസിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും.
ചിങ്ങം രാശി
മേടം രാശിയില്‍ രൂപപ്പെടുന്ന രണ്ട് രാജയോഗങ്ങളിലൂടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകാന്‍ പോകുന്ന മറ്റൊരു രാശിയാണ് ചിങ്ങം രാശി. ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ തേടിയെത്തും. ബിസിനസുകള്‍ ലാഭകരമാകുകയും പണം ഒഴുകിയെത്തുകയും ചെയ്യും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കും. മക്കളിലൂടെ നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും. സ്റ്റോക്ക് എക്സ്ചേഞ്ച്, ലോട്ടറി എന്നിവ വഴി അപ്രതീക്ഷിത ധനലാഭമുണ്ടാകും. വാഹനമോ, വസ്തുക്കളോ വാങ്ങാന്‍ യോഗമുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications