Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ജൂണിലോ ജ്യേഷ്ഠമാസത്തിലോ ജനിച്ചവരാണോ, ഇതൊക്കെയാണ് നിങ്ങളുടെ പ്രത്യേകതകള്‍
ജ്യോതിഷത്തില്‍, ഗ്രഹനിലയും രാശിയും നോക്കി ഒരു വ്യക്തിയുടെ സ്വഭാവത്തെ കുറിച്ചും ഭാവിയെ കുറിച്ചുമെല്ലാം പ്രവചനങ്ങള്‍ നടത്താന്‍ സാധിക്കും. അതുപോലെ തന്നെ ഒരു വ്യക്തി ജനിച്ച മാസവും അവരുടെ സ്വഭാവത്തെയും വ്യക്തിപരമായ കാര്യങ്ങളെയും കഴിവുകളെയും സ്വാധീനിക്കുന്നുണ്ട്. ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍ക്കും പൊതുവായ ചില സ്വഭാവ സവിശേഷതകള്‍ ഉണ്ട്. ജ്യോതിഷം അനുസരിച്ച് ജൂണില്‍ ജനിച്ച സ്ത്രീകളുടെ സ്വഭാവ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് നോക്കാം.

ഏത് സാഹചര്യങ്ങളോടും ഇണങ്ങുന്നവര്‍
ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍ ഏത് സാഹചര്യങ്ങളുമായും പെട്ടെന്ന് ഇണങ്ങുന്നവര്‍ ആയിരിക്കും. പുതിയ അനുഭവങ്ങളെ പുല്കാന് മടിയില്ലാത്തവരും മുന്നിലുള്ള മാറ്റങ്ങളെയും വെല്ലുവിളികളെയും തരണം ചെയ്യാന്‍ കെല്‍പ്പുള്ളവരും ആിരിക്കും ഇവര്‍. ഈയൊരു സ്വഭാവം കാരണം വ്യത്യസ്തമായ ജോലികള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും.
താഴ്മയുള്ളവര്‍
വളരെ താഴ്മയും വിനയവും ഉള്ള സ്വഭാവമാണ് ഇവരുടെ മറ്റൊരു പ്രത്യേകത. മറ്റുള്ളവരോടുള്ള സഹാനുഭൂതിയും മനുഷ്യത്തവും കാരണം ആളുകളെ സഹായിക്കാന്‍ മടിയും ഇല്ലാത്ത പ്രകൃതമാണ് ഇവര്‍ക്ക്. സാമൂഹിക ഇടപെടലുകളില്‍ മുന്നില്‍ നില്ക്കുന്ന ഇവര്‍ മറ്റുള്ളവരില്‍ സ്വാധീനമുണ്ടാക്കാന്‍ കെല്‍പ്പുള്ളവരാണ്.
മറ്റുള്ളവരെ ആശ്രയിക്കാത്തവര്‍
ജൂണ്‍ മാസത്തില്‍ ജനിച്ച ആളുകള്‍ കാര്യങ്ങള്‍ സ്വന്തമായി ചെയ്യുന്ന സ്വഭാവമുള്ളവരായിരിക്കും. മറ്റുള്ളവര്‍ക്ക് കീഴില്‍ ജോലി ചെയ്യാന്‍ ഇവര്‍ താല്‍പ്പര്യപ്പെടുന്നില്ല. മറ്റൊരാള്‍ അമിതമായി നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അത് ചോദ്യം ചെയ്യാതിരിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ല. അടങ്ങിയിരിക്കുന്ന സ്വഭാവക്കാരുമല്ല ജൂണ്‍ മാസത്തില്‍ ജനിച്ചയാളുകള്‍.
എപ്പോഴും ചുറുചുറുക്കോടെ ഇരിക്കുന്നവര്‍
എപ്പോഴും ഉത്സാഹത്തോടെയും ചുറുചുറുക്കോടെയും ഇരിക്കുന്ന പ്രകൃതമാണ് ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍ക്ക്. ഈ സ്വഭാവം കാരണം മറ്റുള്ളവരുടെ ഉള്ളില്‍ ഇവരെ കുറിച്ച് നല്ല ്അഭിപ്രായമായിരിക്കും ഉണ്ടാകുക. പരിപാടികളെ സജീവമാക്കാന്‍ ഇവരുടെ സാന്നിധ്യത്തിന് സാധിക്കും.
മൂഡ് മാറിക്കൊണ്ടിരിക്കുന്നവര്‍
ജൂണ്‍ മാസത്തില്‍ ജനിച്ചവരുടെ മൂഡ് അഥവാ മാനസിക നില പ്രവചനാതീതമാണ്. തമാശ പറഞ്ഞ് ചിരിച്ച് അപ്പോള്‍ തന്നെ ഇവര്‍ പെട്ടെന്ന് പ്രകോപിതരാകുകയും ദേഷ്യം പിടിക്കുകയും ചെയ്യും.
റൊമാന്റിക് ആയിട്ടുള്ളവര്‍
ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍ വളരെ റൊമാന്റിക് ആയിരിക്കും. വൈകാരികമായി ബന്ധങ്ങളെ സമീപിക്കുന്നവരാണ് ഇവര്‍. എങ്കിലും മറ്റുള്ളവരുടെ മുമ്പില്‍ സ്നേഹപ്രകടനങ്ങള്‍ നടത്താന്‍ ഇവര്‍ താല്‍പ്പര്യപ്പെടുന്നില്ല. പകരം സ്വകാര്യനിമിഷങ്ങളില്‍ സ്നേഹപ്രകടനം നടത്താനാണ് ഇവര്‍ക്ക് ഇഷ്ടം. ബന്ധങ്ങള്‍ക്ക് ഏറെ വില കല്‍പ്പിക്കുന്നവരുമാണ് ഇവര്‍.
ജ്യേഷ്ഠ മാസത്തില്‍ ജനിച്ചവരുടെ പ്രത്യേകതകള്‍
മെയ്-ജൂണ്‍ മാസങ്ങളിലായി വരുന്ന ഹിന്ദി മാസമാണ് ജ്യേഷ്ഠം. ജ്യോഷ്ഠ മാസത്തില്‍ ജനിച്ച ആളുകള്‍ വളരെ ബുദ്ധിശാലികള്‍ ആയിരിക്കും. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവരായിരിക്കും ഇവര്‍. അതുകൊണ്ടുതന്നെ മതപരമായ കാര്യങ്ങള്‍ക്ക് ഇവര്‍ എപ്പോഴും മുന്നിലുണ്ടാകും. തീര്‍ത്ഥയാത്രകള്‍ നടത്താന്‍ ആഗ്രഹമുള്ളവരായിരിക്കും ഇവര്‍. ഇവര്‍ തങ്ങളുടെ പങ്കാളിയെ ജീവന് തുല്യം സ്നേഹിക്കുകയും അവരെ വളരെ കരുതലോടെ കൊണ്ടുനടക്കുന്നവരും ആയിരിക്കും.
ആരോടും മോശമായി പെരുമാറുന്ന സ്വഭാവക്കാരല്ല ഇവര്‍. സമ്പന്നരാകാന്‍ യോഗമുള്ളവരാണ് ഇവര്‍. തങ്ങളുടെ ബുദ്ധിസാമര്‍ത്ഥ്യം നല്ല കാര്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്ന പ്രകൃതമാണ് ഇവര്‍ക്ക്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
