Latest Updates
-
2026 ജൂൺ 5 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗവും കരിയറിൽ വൻ മാറ്റങ്ങളും, ഭാഗ്യം കൂടെയുണ്ടോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും; അറിയാം ഇന്നത്തെ പ്രത്യേകതകൾ -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് ശീലം മതി; ഒപ്പം പ്രകൃതിയെയും സംരക്ഷിക്കാം! -
ഗജകേസരി യോഗം: സാമ്പത്തിക ഉയർച്ചയ്ക്ക് വഴിയൊരുക്കുന്ന ഈ ഗ്രഹനിലകൾ ശ്രദ്ധിക്കൂ! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടേണ്ട; തപ്സി പന്നുവിന്റെ ഈ ഫിറ്റ്നസ് രഹസ്യം അറിഞ്ഞിരിക്കൂ! -
മഴക്കാലത്തെ ഈർപ്പവും കടുത്ത വെയിലും; ചർമ്മം കേടാകാതിരിക്കാൻ ഈ മാറ്റങ്ങൾ ഇന്നേ തുടങ്ങാം -
മഴക്കാലം തുടങ്ങി! രോഗങ്ങളെ പടിക്ക് പുറത്താക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ -
മഴക്കാലത്തും മസിൽ വളർച്ച ഉറപ്പ്; ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലം വരുന്നു; ഗർഭിണികളും സ്ത്രീകളും അറിയേണ്ട നിർണ്ണായക ആരോഗ്യ മുൻകരുതലുകൾ! -
മഴക്കാലത്ത് വണ്ണം കൂടുമോ? വയറിലെ കൊഴുപ്പ് കളയാൻ ഈ 'സ്മാർട്ട്' വഴികൾ പരീക്ഷിക്കൂ!
ജീവിതത്തിലെ ഓരോ കണ്ടുമുട്ടലുകളും നിയോഗങ്ങളാണ്! അവയ്ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്
നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ വ്യക്തിയും ആകസ്മികമായി നമ്മളിലേക്ക് എത്തുന്നവരല്ല. ഒരു സെക്കന്‍ഡ് നേരത്തേക്ക് നമ്മള് കാണുന്ന വ്യക്തികള്‍ പോലും മുന്‍നിശ്ചയിക്കപ്പെട്ട പ്രകാരം നമ്മുടെ ജീവിതത്തില്‍ എത്തുന്നവരാണെന്നാണ് ജ്യോതിഷവും ന്യൂമറോളജിയും പറയുന്നത്. അത് നമ്മുടെ മാതാപിതാക്കളായാലും വഴിയിലൂടെ നടന്നുപോകുമ്പോള്‍ കണ്ട ഒരാളായാലും. അറിഞ്ഞോ അറിയാതെയോ നമ്മുടെ ജീവിതത്തിന്റെ ഭാഗമായ ഓരോ വ്യക്തികള്‍ക്കും നമ്മുടെ ജീവിതത്തില്‍ ചില ലക്ഷ്യങ്ങള്‍ ചെയ്തുതീര്ക്കാനുണ്ടെന്നാണ് ജ്യോതിഷശാസ്ത്രം പറയുന്നത്.

ഒരു പാഠം നമ്മെ പഠിപ്പിക്കുക, അല്ലെങ്കില്‍ എന്തെങ്കിലും സഹായമോ പിന്തുണയോ നല്‍കുക, നമ്മുടെ ചിന്താഗതികളും കാഴ്ചപ്പാടുകളും മാറ്റുക എന്നിങ്ങനെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ ആളുകളും നമ്മില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ജനനത്തീയ്യതിയിലൂടെ അവര്‍ നമ്മുടെ ജീവിതത്തെ ഏതുതരത്തിലാണ് സ്വാധീനിക്കുകയെന്നും അവരുടെ ലക്ഷ്യമെന്താണെന്നും അറിയാന്‍ കഴിമെന്ന് ന്യൂമറോളജി പറയുന്നു.
ന്യൂമറോളജി പ്രകാരം മേടം, ഇടവം, മിഥുനം, കര്‍ക്കടകം രാശികളില് പിറന്ന ആളുകള്‍ നമ്മുടെ ജീവിതത്തെ എത്തരത്തിലാണ് സ്വാധീനിക്കുകയെന്ന് നോക്കാം.
മേടം (മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍)
മേടം രാശിയില്‍ ജനിച്ച ആരെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍, അല്ലെങ്കില്‍ ആ രാശിയില്‍ ജനിച്ചവരെ കണ്ടുമുട്ടാന്‍ ഇടവന്നുവെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും നല്‍ക്കുക എന്നതാണ് അവരുടെ ലക്ഷ്യം. നേതൃഗുണമുള്ളവരും റിസ്കുകള്‍ എടുക്കാന്‍ മടിക്കാത്തവരുമാണ് മേടം രാശിയില്‍ ജനിച്ചവര്‍. അവരുടെ സാന്നിധ്യം പോലും സാഹസികതയ്ക്ക് നമ്മെ പ്രേരിപ്പിക്കും. കംഫര്‍ട്ട സോണ്‍ വിട്ട് പുറത്തിറങ്ങാനും ധൈര്യത്തെ പുല്കാനും അവര്‍ ഒപ്പം നില്ക്കും.
ഇടവം (ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍)
ഇടവം രാശിയില്‍ ജനിച്ച ആളുകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവര്‍ ക്ഷമയുടെയും സ്ഥിരതയുടെയും പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിങ്ങളുടെ ജീവിതത്തിലേക്ക് എത്തിച്ചേര്‍ന്നവരാണ്. വളരെ വിനയവും എളിമയും ഉള്ള, സമാധാനചിത്തരായ ആളുകളാണ് ഇടവം രാശിക്കാര്‍. അവരുടെ ശാന്തമായ സാന്നിധ്യം ജീവിതത്തില്‍ തിരക്ക് കൂട്ടാതിരിക്കാനും ചെറിയ സന്തോഷങ്ങളില്‍ നിര്‍വൃതിയടയാനും ദീര്‍ഘകാലത്തേക്കുള്ള അടിത്തറകള്‍ പണിയാനും നമ്മളെ സ്വാധീനിക്കും. അത് ബന്ധങ്ങളിലായാലും ജീവിതത്തിന്റെ മറ്റ് മേഖലകളിലായാലും.
മിഥുനം (മെയ് 21നും ജൂണ്‍ 20നും ഇടയില്‍ ജനിച്ചവര്‍)
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെങ്കില്‍ നമ്മുടെ മനസ്സിന് ഉത്തേജനം പകരുകയെന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളത്. ആശയവിനിമയ തല്പ്പരരും ബൗദ്ധികമായ ജിജ്ഞാസയുള്ളവരുമാണ് മിഥുനം രാശിയില്‍ ജനിച്ചവര്‍. വേറിട്ട് ചിന്തിക്കാനും പുതിയ വഴികളിലൂടെ സഞ്ചരിക്കാനും വൈവിധ്യാത്മകമായ കാഴ്ചപ്പാടുകള്‍ ഉണ്ടാക്കാനും മിഥുനം രാശിക്കാര്‍ നമ്മളെ സഹായിക്കും. പുതിയ പല ആശയങ്ങളും നമുക്ക് കിട്ടുന്നത് മിഥുനം രാശിക്കാരില്‍ നിന്നായിരിക്കും.
കര്‍ക്കടകം (ജൂണ്‍ 21- ജൂലൈ 22)
കര്‍ക്കടകം രാശിക്കാരുടെ സാന്നിധ്യം ജീവിതത്തില്‍ അനുഗ്രഹമാണ്. കാരണം വൈകാരിക പിന്തുണ നല്‍കുന്നവരാണ് ആ രാശിക്കാര്‍. മറ്റുള്ളവരുടെ അവസ്ഥകളില്‍ അനുതപിക്കാനും ബന്ധങ്ങളെ ചേര്‍ത്തുപിടിക്കാനും കഴിവുള്ളവരാണ് ആ രാശിയില്‍ ജനിച്ചവര്‍. കുടുംബത്തോടും വീടിനോടും അഭേദ്യമായ ബന്ധം പുലര്‍ത്തുന്നവരാണ് ഇവര്‍. ജീവിതത്തില്‍ അവരുടെ സാന്നിധ്യമുണ്ടെങ്കില്‍, സ്വന്തം വികാരങ്ങളെ തിരിച്ചറിയാനും മനസ്സിന്റെ മുറിവുകള്‍ ഉണക്കാനും കരുതലും സുരക്ഷിതത്വവും തോന്നാനും സാധിക്കും.
ഓരോ രാശിക്കും സവിശേഷമായ ഒരു ഊര്‍ജമുണ്ട്. ആ ഊര്‍ജം ജീവിതത്തിന്റെ പല മേഖലകളെയാണ് സ്വാധീനിക്കുക. ജീവിതത്തിലേക്ക് വന്നെത്തുന്ന ഓരോ ആളുകളും പലതരത്തില്‍ നമ്മളെ സ്വാധീനിക്കുന്നുണ്ട്. ചിലര്‍ നമുക്ക് വെല്ലുവിളിയായി മാറും, ചിലര്‍ പിന്തുണയേകും, ചിലര്‍ വഴികാട്ടികളായി മാറും. ഇവരെല്ലാം അവരുടെ കടമകളാണ് ചെയ്യുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications