Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കടം കൊടുക്കുന്നവന് മുടിയും, കടം വാങ്ങുന്നവനും ദുരിതം: ഈ ദിവസങ്ങള് അതീവ ജാഗ്രത വേണം
കടം വാങ്ങിക്കാത്തവരും കടം കൊടുക്കാത്തവരും വളരെ ചുരുക്കമായിരിക്കും. കാരണം സാമ്പത്തിക സ്ഥിരതയും സുരക്ഷിതത്വവും പലപ്പോഴും എല്ലാവര്ക്കും ഒരുപോലെ ആയിരിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ആവശ്യങ്ങള് നിറവേറ്റുന്നതിനായി പണം കടം കൊടുക്കുന്നരും കടം വാങ്ങിക്കുന്നവരും ധാരാളമുണ്ട്. ചിലപ്പോള് നമ്മളും അതില് ഒരാളായിരിക്കാം. എന്നാല് സാമ്പത്തിക കാര്യങ്ങളില് ജ്യോതിഷം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് പലര്ക്കും അറിയില്ല. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പരിഗണിക്കുമ്പോള് ഇത്തരം കാര്യങ്ങള് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
കാരണം കടം വാങ്ങുന്ന വ്യക്തിയായാലും കടം കൊടുക്കുന്ന വ്യക്തിയായാലും ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതില് സാമ്പത്തിക ഇടപാടുകള് നടത്താന് പാടില്ലാത്തതും നടത്തേണ്ടതുമായ സമയങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. ജ്യോതിഷത്തെ അടിസ്ഥാനമാക്കി ഒരു വ്യക്തി ഏതൊക്കെ സാഹചര്യത്തില് കടം വാങ്ങരുത്, കടം കൊടുക്കരുത് മറ്റ് സാമ്പത്തിക ഇടപാടുകള് നടത്തരുത് എന്ന് നോക്കാം.

ബുധന്റെ വക്രഗതി സമയം
ബുധന് വക്രഗതിയില് സഞ്ചരിക്കുന്ന ദിവസങ്ങളില് സാമ്പത്തിക ഇടപാടുകള് നടത്തുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. കൂടാതെ ഈ ദിനത്തില് വില്ക്കലോ വാങ്ങലോ കരാറുകള് ഒപ്പിടുന്നതിനോ ഒന്നും നില്ക്കരുത്. ഇത് ആ വ്യക്തിയെ തീരാ ദുരിതത്തിലേക്ക് എത്തിക്കും എന്നതാണ് സത്യം. മാത്രമല്ല സാമ്പത്തികമായി നടത്തുന്ന എല്ലാ വിധത്തിലുള്ള ഇടപാടുകളേയും ഒഴിവാക്കേണ്ട സമയം കൂടിയാണ് എന്നതില് സംശയം വേണ്ട.
ചന്ദ്രന്റെ മാറ്റങ്ങള്
സാമ്പത്തിക കാര്യങ്ങള്ക്ക് അമാവാസിയും അത്ര നല്ല സമയമായി കണക്കാക്കുന്നില്ല. കാരണം ഇത് സാമ്പത്തിക നേട്ടങ്ങളുടെ അവസാനം കുറിക്കുന്നതിന് തുല്യമാണ് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില് വിശ്വസിക്കുന്നവര് ചന്ദ്രന്റെ മാറ്റങ്ങള് നടക്കുന്ന ദിവസങ്ങളില് സാമ്പത്തിക ഇടപാടുകള് നടത്തരുത്. പ്രത്യേകിച്ച് അമാവാസി പോലുള്ള ദിവസങ്ങള് ശ്രദ്ധിക്കണം.
ശനി മാറ്റങ്ങള് ഉള്ളപ്പോള്
ശനി മാറ്റങ്ങള് ഉള്ളപ്പോള് ഒരിക്കലും ഇത്തരം കാര്യങ്ങള് നടത്തരുത്. ഇത് സാമ്പത്തിക സ്ഥിതിയെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. ശനിക്ക് പലപ്പോഴും നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില് നിയന്ത്രണങ്ങള് വരുത്താന് സാധിക്കുന്നു. അതുകൊണ്ട് തന്നെ ശനിയുടെ സ്വാധീനം നെഗറ്റീവ് ആയി ബാധിക്കുന്ന ദിവസങ്ങളില് ഒരു കാരണവശാലും നിക്ഷേപങ്ങളെക്കുറിച്ചോ സാമ്പത്തിക ഇടപാടുകളെ കുറിച്ചോ ചിന്തിക്കരുത്.
ചൊവ്വയും വെള്ളിയും
സാമ്പത്തിക ഇടപാടുകള് നടത്തുമ്പോള് അത് ചൊവ്വയും വെള്ളിയും ആണെങ്കില് പോലും ഒഴിവാക്കണം എന്നാണ് ജ്യോതിഷം പറയുന്നത്. പ്രത്യേകിച്ച് കടം കൊടുക്കുന്ന വ്യക്തിക്കും കടം വാങ്ങുന്ന വ്യക്തിക്കും അത് ദോഷങ്ങള് ഉണ്ടാക്കുന്നതിനാല് പരമാവധി ഈ ദിനങ്ങളില് സാമ്പത്തിക ഇടപാടുകള് ഒഴിവാക്കണം. പണം മാത്രമല്ല ധനധാന്യാദികള് ഒന്നും തന്നെ ഈ ദിനത്തില് കൈമാറാന് പാടുകയില്ല. അത് ദോഷം ചെയ്യുന്നു എന്നാണ് പറയുന്നത്.
ഗുണഫലങ്ങള് നല്കുന്ന ദിനം
എന്നാല് നല്കാന് പാടില്ല എന്ന് പയുമ്പോള് അനുകൂലമായ ദിനങ്ങളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കാം. വ്യാഴാഴ്ച ദിനത്തില് സാമ്പത്തിക ഇടപാടുകള് നടത്തുന്നത് ഗുണകരമാണ് എന്നാണ് ജ്യോതിഷം പറയുന്നത്. കാരണം ധനം സമ്പാദിക്കുന്നതിനും ധനനേട്ടത്തിനും കാരകനായ വ്യാഴമാണ് സ്ഥിതി ചെയ്യുന്നത് എന്നത് തന്നയാണ് കാര്യം. മാത്രമല്ല ഈ ദിനം നിങ്ങളുടെ ജീവിതത്തില് മഹാവിഷ്ണുവിന്റെ അനുഗ്രഹവും നിലനില്ക്കും എന്നത് തന്നെയാണ് സത്യം. പണം നല്കുന്നത് ഇരട്ടിക്കുന്നതിന് കാരണമാകും എന്നും ജ്യോതിഷം പറയുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
