Latest Updates
-
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക!
വേദ ജ്യോതിഷം പറയുന്നൂ; 30 വയസ്സിന് ശേഷം ദാരിദ്രം വിട്ടുമാറാത്ത നക്ഷത്രക്കാര്‍ ഇവര്‍
ഓരോ നക്ഷത്രക്കാരുടെയും ജനന സമയവും രാശിയും അുസരിച്ച്, അവരുടെ ജീവിതത്തിലെ ഭാഗ്യ നിര്ഭാഗ്യങ്ങളും നിശ്ചയിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍, ഇവ കൂടാതെ, വേദ ജ്യോതിഷ പ്രകാരം, ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ ഗുണങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ വേദ ജ്യോതിഷ പ്രകാരം, 30 വയസ്സിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതും. ദാരിദ്രം വിട്ടുമാറാത്തതുമായ ചില നക്ഷത്രക്കാരെക്കുറിച്ച് പറയുന്നു. ഈ നക്ഷത്രങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

മകയിരം
നല്ല അറിവും വിവരവും ഉള്ള നക്ഷത്രക്കാരാണ് മകയിരം നക്ഷത്രക്കാര്‍. പഠിക്കാനും മിടുക്കരായിരിക്കും. വളരെ ശാന്തശീലരും, ക്ഷമയുള്ള നക്ഷത്രക്കാര്‍ കൂടിയാണ് മകയിരം നക്ഷത്രക്കാര്‍. എന്നിരുന്നാലും ജോലി ലഭിക്കാന്‍ ഈ നക്ഷത്രക്കാര്‍ കുറച്ചധികം പ്രയത്നിക്കേണ്ടതായി വന്നേക്കാം. ആഗ്രഹിച്ച രീതിയില്‍ ശമ്പളത്തില്‍ ജോലി ലഭിക്കാത്തത് സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കാം. പലപ്പോഴും വീട്ടിലെ ആവശ്യങ്ങള്‍ക്ക് പോലും പണം തികയാത്ത അവസ്ഥ ഈ നിക്ഷത്രക്കാര് നേരിടാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. അതുപോലെ, ജോലി ലഭിച്ചാലും അതില്‍ നിന്നും സമ്പാദിക്കാന്‍ സാധിക്കാതെ വരുന്നതും മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണാകുന്നുണ്ട്.
പൂരൂരുട്ടാതി
നല്ലപോലെ അധ്വാനിക്കുന്ന നക്ഷത്രക്കാരാണ് പൂരുരുട്ടാതി നക്ഷത്രക്കാര്‍. ഇവര്‍ ആഗ്രഹിച്ച കാര്യം നടത്തിയെടുക്കാന്‍ എത്ര ദൂരം സഞ്ചരിക്കാനും തയ്യാറായിരിക്കും. എന്നിരുന്നാലും സ്ഥിരമായി ഒരു ജോലി ലഭിക്കാനുള്ള സാധ്യത ഈ നക്ഷത്രക്കാര്‍ക്ക് വളരെയധികം കുറവാണ്. ഇത് ഈ നക്ഷത്രക്കാരുടെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് കാരണാകുന്നുണ്ട്. അതുപോലെ, ആഗ്രഹിച്ചരീതിയില്‍ ജീവിത നിലവാരം പലപ്പോഴും ഉയര്‍ത്തികൊണ്ടുവരാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിച്ചില്ലെന്നും വന്നേക്കാം. അകാരണമായ കാരണങ്ങളാല്‍ ജോലി നഷ്ടപ്പെടാനുള്ള സാധ്യതയും ഈ നക്ഷത്രക്കാരില്‍ കൂടുതലാണ്. ഇതെല്ലാം സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.
തൃക്കേട്ട
ഒട്ടനവധി സ്വപ്നങ്ങളോടെ ജീവിക്കുന്ന നക്ഷത്രക്കാരായിരിക്കും തൃക്കേട്ട നക്ഷത്രക്കാര്‍. പക്ഷേ, എത്ര ശ്രമിച്ചാലും ഇവ നേടിയെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിച്ചെന്ന് വന്നേക്കില്ല. സാമ്പത്തികപരമായി പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍, അല്ലെങ്കില്‍ കുടുംബ പ്രശ്നങ്ങള്‍ ഈ ആഗ്രഹങ്ങള്‍ നേടിയെടുക്കുന്നതില്‍ നിന്നും ഇവരെ പിന്തിരിപ്പിക്കുന്നു. ജോലി ലഭിക്കാന്‍ കുറച്ചധികം കഷ്ടപ്പെടുന്ന നക്ഷത്രക്കാരിയിരിക്കും ഈ നക്ഷത്രക്കാര്‍. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ പലവിധത്തിലുള്ള തൊഴിലുകളെ ആശ്രയിക്കേണ്ടതായും വന്നേക്കാം. പഠനത്തിൽ എത്രത്തോളം മികവ് നിലനിർത്തിയാലും ജോലി കാര്യത്തിൽ ഈ മികവ് നിലനിർത്താൻ ഇവർക്ക് സാധിച്ചില്ലെന്ന് വന്നേക്കാം. ഇതും കടുത്ത ദാരിദ്രത്തിലേയ്ക്ക് ഈ നക്ഷത്രക്കാരെ നയിക്കാം.
മൂലം
മൂലം നക്ഷത്രക്കാര്‍ക്കും സാമ്പത്തികം കയയല് നില്ക്കാന് കുറച്ചധികം കഷ്ടപ്പെടേണ്ടതായി വന്നേക്കും. വീട്ടില്‍ കഷ്ടപ്പാടുകളും പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നതായിരിക്കും. ഇത് കയ്യിലെ പൈസ ഒന്നിനും തികയാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചേക്കാം. പുതിയ ജോലി ലഭിച്ചാല്‍ പോലും ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടാകാം. കൂടാതെ, സ്വത്ത് തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നതും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
