Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
രണ്ട് സ്വഭാവമുള്ള നക്ഷത്രക്കാര്‍; അമിതമായി വിശ്വസിച്ചാല്‍ പണി ഉറപ്പ്
ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ ഗുണങ്ങളുണ്ട്. ജനിച്ച സമയം അനുസരിച്ചും അതുപോലെ, ഓരോ നക്ഷത്രങ്ങളുടെ പ്രത്യേകതകള്‍ അനുസരിച്ചും ഓരോരുത്തരിലേയും സ്വഭാവത്തിലും ഭാഗ്യത്തിലും ഈ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നതാണ്. ഇന്ത്യന്‍ ജ്യോതിഷ ശാസ്ത്രപ്രകാരം, ചില നക്ഷത്രക്കാരുടെ സ്വഭാവത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഇതില്‍ തന്നെ രണ്ട് തരം സ്വഭാവമുള്ള വ്യക്തികള്‍ ഏത് നക്ഷത്രത്തില്‍ ജനിച്ചവരായിരിക്കുമെന്നും വ്യക്തമായി പറയുന്നു. അത്തരത്തില്‍ രണ്ട് തരം സ്വഭാവം കാണിക്കുന്ന ചില നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ഭരണി
എല്ലാവരോടും വളരെ വേഗത്തില്‍ അടുപ്പത്തിലാകുന്ന പ്രകൃതക്കാരാണ് ഭരണി നക്ഷത്രക്കാര്‍. എന്നാല്‍, പൂച്ചയുടെ സ്വഭാവമാണ് ഈ നക്ഷത്രക്കാര്‍ക്ക്. ഏത് പ്രതിസന്ധിയിലും നാല് കാലില്‍ തന്നെ വീഴും. കൂടാതെ, സ്വന്തം കാര്യം നടപ്പിലാക്കി എടുക്കുന്നതിനായി മാത്രം മറ്റുള്ളവരുടെ പ്രീതി നേടിയെടുക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. ആത്മാര്‍ത്ഥത ഇവരില്‍ വളരെ കുറവായിരിക്കും. കൂടാതെ, സ്വന്തം നിലനില്‍പ്പിനായി മറ്റുള്ളവരെ ഒറ്റിക്കൊടുക്കാനും ഈ നക്ഷത്രക്കാര്‍ യാതൊരു മടിയും കാണിക്കുകയില്ല. വളരെ വിരളമായി മാത്രമേ, സൂഹൃത്തുക്കളോടെല്ലാം ആത്മാര്‍ത്ഥത ഇവര്‍ വെച്ചുപുലര്ത്തുകയുള്ളൂ. കൂടാതെ, നേട്ടമുള്ളവരോടെ മാത്രം ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് ഭരണി നക്ഷത്രക്കാര്‍.
രേവതി
ഒരിക്കലും രഹസ്യം സൂക്ഷിക്കാന്‍ കഴിവില്ലാത്ത നക്ഷത്രക്കാരാണ് രേവതി നക്ഷത്രക്കാര്‍. ഒരു വ്യക്തി അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ ഈ നക്ഷത്രക്കാരോട് പറഞ്ഞാല്‍, ഇവര്‍ അതിനെ വേറെ രീതിയില്‍ വ്യാഖ്യാനിക്കാനും അതിനെ മോശമായി മറ്റുള്ളവരിലേയ്ക്ക് എത്തിക്കാനും പ്രവണതയുള്ള നക്ഷത്രക്കാരാണ്. എന്നാല്‍, സ്വന്തം കാര്യങ്ങള്‍ എത്രത്തോളം രഹസ്യമാക്കാന്‍ സാധിക്കുന്നുവോ, അത്രത്തോളം രഹസ്യമാക്കാനും ഇവര്‍ ശ്രദ്ധിക്കും. വീട്ടുകാരോട് കൂറുള്ളവരായിരിക്കും. എന്നാല്‍, സൂഹൃത്തുക്കളോട് പലപ്പോഴും വിശ്വാസ വഞ്ചന കാണിക്കുന്ന നക്ഷത്രക്കാരായിരിക്കും ഇവര്‍.
അവിട്ടം
വീട്ടുകാരോട് ഒരു സ്വഭാവവും എന്നാല്‍, പുറത്ത് ആളുകളോട് മറ്റൊരു സ്വഭാവവും കാണിക്കുന്ന വ്യക്തികളാണ് അവിട്ടം നക്ഷത്രക്കാര്‍. സമൂഹത്തില്‍ നല്ല വ്യക്തിയെന്ന പേരെടുക്കാന്‍ ഇതിലൂടെ ഇവര്‍ക്ക് സാധിക്കും. എന്നാല്‍, വീട്ടില്‍ വളരെ കർക്കശക്കാരായിരിക്കും. അതുപോലെ, ദേഷ്യം കൂടുതലുള്ളവരും, പങ്കാളിയെ ഉപദ്രവിക്കുന്ന സ്വഭാവക്കാരിമായിരിക്കാം. എന്നാല്‍, പുറത്ത് ഇതില്‍ നിന്നും വളരെ വ്യത്യസ്തമായ മുഖമാണ് ഇവര്‍ കൊണ്ട് നടക്കുന്നത്. ഇത് സമൂഹത്തില്‍ നല്ല വിലയും നിലയും നല്കാന് സഹായിക്കുന്നുണ്ട്.
പൂരം
വളരെ സ്നേഹസമ്പന്നരായിരിക്കും. എന്നാല്‍, ആദര്‍ശശാലികളായിരിക്കും. അതിനാല്‍, അവര്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ പുറത്തേയ്ക്ക് നല്ലതുപോലെ കാണിക്കുമെങ്കിലും, മോശമായി പ്രചരിപ്പിക്കാന്‍ സാധ്യത കൂടുതലാണ്. അതുപോലെ, പല കാര്യങ്ങളിലും തടസ്സമായി നില്‍ക്കാനും സാധ്യത കൂടുതലാണ്. ഇത് പലപ്പോഴും മറ്റുള്ളവര്‍ അറിയാത്ത വിധത്തില്‍ നടത്തിയെടുക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവ് തന്നെയായിരിക്കും.
ആയില്യം
നല്ലപോലെ പക കൊണ്ട് നടക്കുന്ന നക്ഷത്രക്കാരാണ് ആയില്യം നക്ഷത്രക്കാര്‍. പുറത്തേയ്ക്ക് ഇഷ്ടമില്ലാത്തവരോടുപോലും നല്ല സ്നേഹത്തോടെ പെരുമാറും. വിശ്വസ്തനായി നിലനില്ക്കും. എന്നാല്‍, അവസരം ലഭിക്കുമ്പോള്‍ ചതിക്കാന്‍ ഇവര്‍ മടിക്കാറില്ല. അതുപോലെ, സ്നേഹത്തോടെ പെരുമാറിയാലും ഇവരുടെ മനസ്സില്‍ എന്താണെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കണമെന്നില്ല.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
