Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നുണ പറഞ്ഞ് മറ്റുള്ളവരുടെ മനം കവരുന്ന രാശിക്കാര്‍ ഇവര്‍
ചില രാശിക്കാര്‍ക്ക് നുണ പറഞ്ഞ് ഫലിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവാണ്. ആരും വിശ്വസിച്ച് പോകുന്ന തരത്തില്‍ നുണകള്‍ പറയാന്‍ എല്ലാവര്ക്കും സാധിക്കുകയില്ല. ചിലര്‍ നുണ പറഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് വളരെ വേഗത്തില്‍ മനസ്സലാക്കാന്‍ സാധിക്കും. എന്നാല്‍, ചില വ്യക്തികള്‍ നുണ പറഞ്ഞാല്‍, ഒരാള്‍ക്കും ഒരു കുറ്റവും മനസ്സിലാക്കാന്‍ സാധിക്കുകയില്ല. സത്യമാണെന്ന് വിശ്വസിക്കുകയും ചെയ്യും.

വേദ ജ്യോതിഷപ്രകാരം, ചില രാശിക്കാര്‍ നുണപറഞ്ഞ് പിടിച്ചു നില്ക്കുന്നവരില് മിടുക്കരാണ്. നുണകളാല്‍ കഥകള്‍ മെനഞ്ഞ് മറ്റുള്ളവരുടെ മനസ്സില്‍ ഇടംപിടിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. ഈ കഴിവില്‍ ഏറ്റവും മിടിക്കുരായിട്ടുള്ള രാശിക്കാര്‍ താഴെ പറയുന്നവരാണ്.
മിഥുനം
ഇഷ്ടമില്ലാത്തവരെ പോലും നുണകള്‍ പറഞ്ഞ് സുഖിപ്പിച്ച് നിര്‍ത്തുന്ന രാശിക്കാരാണ് മിഥുനം രാശിക്കാര്‍. സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി ഏതൊരു വ്യക്തിയുടെയും മുഖത്ത് നോക്കി നുണപറയാന്‍ മടിയില്ലാത്തവരായിരിക്കും ഈ രാശിക്കാര്‍. മിക്കപ്പോഴും, ഇഷ്ടമില്ലാത്ത വ്യക്തികളെ സുഖിപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നവരാണ് മിഥുനം രാശിക്കാര്‍. കേട്ടു നില്‍ക്കുന്നവര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലായിരിക്കും ഇവരുടെ അവതരണവും. അവതരണരീതിയുടെ മികവുകൊണ്ടും, മുഖത്തെ ഭാവങ്ങള്‍ കൊണ്ടും, കേട്ടു നില്‍ക്കുന്നവരെ പല കാര്യങ്ങളും വിശ്വസിപ്പിച്ചെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. അതിനാല്‍ തന്നെ, എല്ലാവര്ക്കും ഈ രാശിക്കാരെ ഒരുപോലെ ഇഷ്ടവുമായിരിക്കും.
മകരം
ഒരിക്കല്‍ പറഞ്ഞ നുണ മറ്റുള്ളവര്‍ വിശ്വസിച്ചു എന്ന് തോന്നിയാല്‍ വീണ്ടും വീണ്ടും നുണപറയുന്ന പ്രകൃതക്കാരാണ് മകരം രാശിക്കാര്‍. നിരവധി വ്യക്തികളോട് സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കുന്നതിനും, മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്നതിനുമായി നുണകള്‍ പറയുന്ന രാശിക്കാരാണ് മകരം രാശിക്കാര്‍. ഏത് അവസ്ഥയിലും വീഴാതെ നുണ പറഞ്ഞ് പിടിച്ച് നില്ക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മറ്റുള്ളവരുടെ സഹായം ഇല്ലാതെ ഒറ്റയ്ക്ക് നിലനില്ക്കാന് സാധിക്കും എന്ന് തെളിയിക്കാനും ഈ രാശികള്‍ നുണയിലൂടെ ശ്രമിക്കുന്നതായിരിക്കും.
കുംഭം
യഥാര്‍ത്ഥ സ്വഭാവം മറ്റുള്ളവര്‍ തിരിച്ചറിയാതിരിക്കാന്‍ നുണ പറയുന്ന രാശിക്കാരാണ് കുംഭം രാശിക്കാര്‍. മറ്റുള്ളവരുടെ പ്രീതി നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പലപ്പോഴും മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ പറയുന്നതിന് പകരം, മറ്റുള്ളവരുടെ പ്രീതിക്കായി എന്ത് ചെയ്യാം എന്ന് ചിന്തിക്കുന്ന രാശിക്കാരാണ് ഇവര്‍. അതിനാല്‍, ശത്രുക്കള്‍ ഇവര്‍ക്ക് കുറവായിരിക്കും. എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന വ്യക്തികളുമായിരിക്കും ഈ രാശിക്കാര്‍. ജോലി സ്ഥലത്ത് ഇവര്‍ക്ക് നിരവധി നേട്ടങ്ങള്‍ ഈ സ്വഭാവത്തിലൂടെ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സഹപ്രവര്‍ത്തകര്‍ക്ക് നല്ലത് മാത്രം ചെയ്യുന്ന വ്യക്തി എന്ന നിലയിലും ഈ രാശിക്കാര്‍ പേരെടുക്കുന്നതായിരിക്കും.
മേടം
സ്വന്തം ജീവിത സാഹചര്യങ്ങളെ മറ്റുള്ളവരുടെ പ്രീതിയ്ക്കായി നുണകളിലൂടെ അവതരിപ്പിക്കുന്ന രാശിക്കാരാണ് മേടം രാശിക്കാര്‍. കെട്ടുകഥകള്‍ മെനയാന്‍ ഈ രാശിക്കാര്‍ മിടുക്കരായിരിക്കും. പലരും ഇവരുടെ സംസാരത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നതാണ്. കാര്യങ്ങള്‍ വളരെ മിടുക്കോടെ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പലപ്പോഴും സ്വാർത്ഥരായി പെരുമാറുന്നവരും, ചിന്തിക്കുന്നവരും ആയിരിക്കും ഈ രാശിക്കാർ. അതിനാൽ, സ്വന്തം നേട്ടങ്ങൾക്കുവേണ്ടി മറ്റുള്ളവരെ ഉപയോഗിക്കാനും ഇവർ മടിക്കില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
