Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
അതി ബുദ്ധിശാലികള്‍, ശത്രുക്കളെ തിരിഞ്ഞാക്രമിക്കുന്നവര്, ജ്യോതിഷത്തിലെ ശ്രേഷ്ഠ നക്ഷത്രക്കാര്‍ ഇവര്‍
ജ്യോതിഷപ്രകാരം ഏറ്റവും ശ്രേഷഠമായ നക്ഷത്രങ്ങള്‍, ഏത് പ്രതിസന്ധിയിലും തലയെടുപ്പോടെ നില്ക്കുന്നവര്, അതി ബുദ്ധിശാലികള്‍, ഈ ഗുണങ്ങളെല്ലാം ആര്‍ഹിക്കുന്നത് 5 നക്ഷത്രക്കാര്‍ക്ക് മാത്രമാണ്. ജന്മനാ രാജകീയ പ്രൗഢി നിറഞ്ഞ നക്ഷത്രക്കാരാണ് ഇവര്‍. ഏത് പ്രശ്നവും സ്വന്തം ബുദ്ധി സാമര്‍ത്ഥ്യത്താല്‍ തീര്‍പ്പാക്കാന്‍ കെല്‍പ്പുള്ള നക്ഷത്രക്കാര്‍. അധികാരം കയ്യാളാന്‍ വരെ യോഗമുള്ള ഈ നക്ഷത്രക്കാര്‍ക്ക് ശത്രുക്കളെ തിരിഞ്ഞാക്രമിക്കാനും മടിയുണ്ടായിരിക്കുകയില്ല. ഈ ശ്രേഷ്ഠ നക്ഷത്രക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

തിരുവാതിര
ഒരിക്കല്‍ അധികാരം കിട്ടിയാല്‍ വിട്ടു നല്കാന് തയ്യാറാകാത്ത നക്ഷത്രക്കാരാണ് തിരുവാതിര നക്ഷത്രക്കാര്‍. തങ്ങളുടെ അറിവും കഴിവും വെച്ച് ഏതൊരു വ്യക്തിയേയും തോല്‍പ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഏത് മേഖലയിൽ ജോലിയ്ക്ക് കയറിയാലും, ഇവരുടെ കഴിവിനു മുന്പില് മറ്റുള്ളവര്‍ക്ക് പിടിച്ച് നില്ക്കാന് സാധിക്കുകയില്ല. ജോലിയില്‍ ഇവര്‍ എല്ലായ്പ്പോഴും തിളങ്ങി നില്ക്കും. അതിനാല്‍ തന്നെ, ഇവരെ തേടി പല അവസരങ്ങളും എത്തുന്നതാണ്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ശോഭിക്കാന്‍ യോഗമുള്ള നക്ഷത്രക്കാരാണ് ഇവര്‍. ഏത് കാര്യവും വസ്തുനിഷ്ടമായി കൈകാര്യം ചെയ്യാനുള്ള കഴിവ് ഇവര്‍ക്ക് കൂടുതലാണ്. തങ്ങള്ക്കുമുന്പില് കള്ളത്തരം കാണിച്ചാല്‍ അവരെ കണ്ടെത്താനും, അവരെ അവഗണിക്കാനും ഇവര്‍ക്ക് മടി ഉണ്ടായിരിക്കുകയില്ല. സ്വന്തം കഴിവ് ഉപയോഗിച്ച് ആവോളം സമ്പാദിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും.
ഉത്രം
വിചാരിച്ച കാര്യം നേടിയെുക്കാന് കെല്‍പ്പുള്ള നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്‍. ബുദ്ധിയിലും വിവേകത്തിലും ഈ നക്ഷത്രക്കാരെ തോല്‍പ്പിക്കാന്‍ അല്പം ബുദ്ധിമുട്ടാണ്. ഇവര്‍ കൈവെയ്ക്കുന്ന മേഖലയിലെല്ലാം ശോഭിക്കാന്‍ സാധിക്കും. സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കാനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. ഇവര്‍ക്ക് നേരെ ആര്, എന്ത് പറഞ്ഞാലും അവയെ വകവെയ്ക്കാതെ സ്വന്തം താല്പര്യങ്ങള്ക്കായി നിലകൊള്ളുന്ന നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്‍. ഇവരോട് മല്‍പ്പിടുത്തം നടത്തുന്നവര്‍ക്ക് പരാജയമായിരിക്കും ഫലം. സ്വന്തം ഇഷ്ടങ്ങളും താല്പര്യങ്ങളും സംരക്ഷിക്കാന്‍ ഇവര്‍ ഏതറ്റം വരെയും സഞ്ചരിക്കും. എല്ലാ ഉത്തരവാദിത്വങ്ങളും സ്വയം ഏറ്റെടുത്ത് നടത്താന്‍ ഇവര്‍ക്ക് സാധിക്കും. സമൂഹത്തില്‍ നിലയും വിലയും വര്‍ദ്ധിക്കുന്നതാണ്. അറിവ് ഇവര്‍ക്ക് കൂടുതലായിരിക്കും. അതിനാല്‍ തന്നെ അവരുടെ കഴിവിനൊത്ത മേഖലയില്‍ ജോലി ചെയ്യാനും സമ്പാദിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
മകയിരം
അറിവില്‍ ഈ നക്ഷത്രക്കാര്‍ മുന്നിലാണ്. നല്ല എളിമയും എന്നാല്‍ വാക്ചാതുര്യവും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ട്. അതിനാല്‍, മറ്റുള്ളവരുടെ പ്രീതി നേടിയെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു. പഠനത്തില്‍ മികച്ചു നില്ക്കും. അറിവിന്റെ കാര്യത്തില്‍ ഈ നക്ഷത്രക്കാര്‍ മുന്നിലാണ്. ആഗ്രഹിച്ച രീതിയില്‍ പലതും നേടിയെടുക്കാനുള്ള കഴിവും ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഈ നക്ഷത്രക്കാര്‍ ഉണ്ടായിരിക്കും. സുഖകരമായ ജീവിതം നയിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. കയറി ചെല്ലുന്ന വീട്ടില്‍ പോലും ഐശ്വര്യം നല്കാന് സാധിക്കുന്ന നക്ഷത്രക്കാരാണ് ഇവര്‍.
അശ്വതി
ഏതൊരു കാര്യത്തെക്കുറിച്ചും കൃത്യമായ അറിവുള്ള നക്ഷത്രക്കാരാണ് അശ്വതി നക്ഷത്രക്കാര്‍. ഏത് പ്രതിസന്ധിയേയും വളരെ ലളിതമായി കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും. തങ്ങളെ ചെറുതാക്കി കാണിക്കുന്നവരോട് പകരം വീട്ടുന്ന സ്വഭാവക്കാരാണ് അശ്വതി നക്ഷത്രക്കാര്‍. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഇവര്‍ക്ക് സാധിക്കും. നല്ലപോലെ അധ്വാനിക്കുന്ന നക്ഷത്രക്കാര്‍ കൂടിയാണ് അശ്വതി നക്ഷത്രക്കാര്‍. ഇവരുടെ മുന്നില്‍ എതിര്‍ത്ത് സംസാരിക്കാന്‍ പോലും പലരും ഭയപ്പെടാം. അത്രയ്ക്കും അധികാര ഭാവമുള്ളതും, എന്നാല്‍, കാര്യങ്ങളെ സത്യസന്ധമായി കൈകാര്യം ചെയ്യുന്ന നക്ഷത്രക്കാരാണ് അശ്വതി നക്ഷത്രക്കാര്‍.
കാര്‍ത്തിക
എളിമയും എന്നാല്‍, കാര്യഗൗരവമുള്ള നക്ഷത്രക്കാരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. ഏത് കാര്യവും ക്ഷമയോടെ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കും. ഏത് പ്രതിസന്ധിയേയും പുഷ്പം പോലെ കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കും. കുറ്റം പറയുന്നവരെ ഗൗനിക്കാതെ സ്വന്തം താല്പര്യങ്ങള്ക്കായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവാണ്. ഏത് മേഖലയിലും ഉന്നത പദവിയില്‍ ഇരിക്കാന്‍ യോഗമുള്ള നക്ഷത്രക്കാര്‍ കൂടിയാണ് കാര്‍ത്തിക നക്ഷത്രക്കാര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications