Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
ലോട്ടറി എടുത്താല്‍ പോലും അടിക്കില്ല; വിഷുക്കാലം ഈ നക്ഷത്രക്കാര്‍ക്ക് കഷ്ടകാലം
Financial challenges in April 2025: ഓരോ മാസവും പുത്തന്‍ പ്രതീക്ഷകളാണ് ഒരു വ്യക്തിയ്ക്ക് നല്‍കുന്നത്. ജീവിതത്തിലെ പ്രയാസങ്ങള്‍ എല്ലാം അകന്ന്, നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍, മാര്‍ച്ച് മാസം അവസാനിച്ച്, ഏപ്രില്‍ മാസത്തിലേയ്ക്ക് കാലെടുത്തു വെയ്ക്കുമ്പോഴും കഷ്ടപ്പാടും ദുരിതവും വിട്ടകലാത്ത ചില നക്ഷത്രക്കാരുണ്ട്. ശനിയുടെ സ്ഥാനവും, രാഹു-കേതും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് ഈ നക്ഷത്രക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

പലപ്പോഴും ഭാഗ്യം പരീക്ഷിക്കാന്‍ ചെയ്യുന്ന പല കാര്യങ്ങള്‍ പോലും നഷ്ടത്തില്‍ കലാശിക്കാം. ഈ നിര്‍ഭാഗ്യങ്ങള്‍ ഏപ്രില്‍ മാസത്തിലും നേരിടേണ്ടി വരുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാരുടെ ജീവിതം നേട്ടങ്ങളില്ലാതെ മുന്നോട്ടുപോകുന്ന മാസമായിരിക്കും ഏപ്രില്‍ മാസം. പ്രതീക്ഷിച്ച കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ സാധിച്ചെന്ന് വരില്ല. പലപ്പോഴും ഭാഗ്യ പരീക്ഷണങ്ങള്‍ക്ക് വിധേയരാകേണ്ടതായി വന്നേക്കാം. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാകാം. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ നേരിടാം. പുതിയ തൊഴില്‍ കണ്ടെത്തേണ്ട അവസ്ഥയും രൂപപ്പെടാം. ലോട്ടറി എടുത്താലും വിജയം ലഭിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ സാധ്യത കുറവാണ്. വിശ്വസിച്ച് കൂടെ നിര്‍ത്തുന്നവരില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് ഉണ്ടായേക്കാം. ബിസിനസ്സ് ചെയ്യുന്നവര്‍ പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നത് നല്ലതാണ്. മാനസിക വിഷമം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയരുത്. പല പ്രതിസന്ധികളും തരണം ചെയ്യേണ്ടതായി വന്നേക്കാം. വിഷു ദിനത്തോടെ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കുകയില്ല.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് വിചാരിച്ച രീതിയില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. പുതിയ ബിസിനസ്സ് ആരംഭിച്ചവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടായിരിക്കുകയില്ല. സാമ്പത്തിക കടബാധ്യതകള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാനസിക വിഷമങ്ങള്‍ അനുഭവിക്കേണ്ടതായി വന്നേക്കാം. മക്കളെ തുടര്‍ പഠനത്തിനായി പണം കണ്ടെത്താനുള്ള ചിന്തകള്‍ മനസ്സിനെ അലട്ടുന്നതാണ്. സഹായിക്കാമെന്ന് പറഞ്ഞ പലരില്‍ നിന്നും കാര്യമായ നേട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവ്. നിക്ഷേപങ്ങളില്‍ നിന്നും പണം പിന്‍വലിക്കേണ്ട അവസ്ഥ ഉണ്ടായേക്കാം. ഭാഗ്യ പരീക്ഷണങ്ങളില്‍ തോല്‍വി നേരിടാന്‍ സാധ്യത.
മകയിരം
മകരയിരം നക്ഷത്രക്കാര്‍ പണം ചിലവഴിക്കുമ്പോള്‍ സൂക്ഷിച്ച് ചിലവഴിക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ പരിശ്രമിക്കുന്നത് നല്ലതാണ്. ജീവിത നിലവാരം ഉയര്‍ത്താന്‍ ചെയ്യുന്ന അനവധി കാര്യങ്ങളില്‍ തോല്‍വി നേരിടേണ്ടതായി വന്നേക്കാം. മാനസിക വിഷമങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ കുറച്ച് സൂക്ഷിക്കുക. വിഷു കഴിയുന്നതോടെ കയ്യില്‍ പണമില്ലാത്ത അവസ്ഥ ഉണ്ടായേക്കാം. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കാത്ത മാസം കൂടിയായിരിക്കും ഏപ്രില്‍ മാസം.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ വളരെയധികം നേരിടേണ്ടതായി വന്നേക്കാം. ജീവിതത്തില്‍ പ്രയാസങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വിഷു ദിനത്തില്‍ പോലും സമാധാനം ലഭിക്കാത്ത അവസ്ഥ ഇവര്‍ക്ക് ഉണ്ടായേക്കാം. കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക കടബാധ്യതകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കാതെ വന്നേക്കാം. ലോണ്‍ അടവ് മുടങ്ങാന്‍ സാധ്യത. വരവിനേക്കാളധികം ചിലവ് ഉണ്ടായേക്കാം. പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുക. പിശുക്കി ചിലവാക്കുന്നത് പണത്തിന്റെ ക്ഷാമം കുറയ്ക്കാന്‍ സഹായിക്കും.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാരിലും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക നേട്ടങ്ങള്‍ കുറയുന്നതായിരി്കും. ഈ മാസത്തേക്കാള്‍ കുറവ് വരുമാനമായിരിക്കും ഏപ്രില്‍ മാസം ലഭിക്കാന്‍ പോകുന്നത്. ബിസിനസ്സില്‍ നഷ്ടം ഉണ്ടാകുന്നതാണ്. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കുന്നതാണ്. എത്ര ശ്രമിച്ചാലും പണം കയ്യില്‍ നില്‍ക്കാത്ത അവസ്ഥ ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications