Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ?
വേദ ജ്യോതിഷം പറയുന്നൂ: 2025-ല്‍ വാഹനം സ്വന്തമാക്കാന്‍ യോഗം ഈ രാശിക്കാര്‍ക്ക്
വേദ ജ്യോതിഷ പ്രകാരം, ഓരോ രാശിക്കാര്‍ക്കും ഓരോ വര്‍ഷത്തില്‍ ഓരോ ഗുണങ്ങളും ദോഷങ്ങളും പറയുന്നുണ്ട്. ഗ്രഹങ്ങളുടെ രാശിമാറ്റവും, നക്ഷത്രമാറ്റവുമെല്ലാം ഓരോ രാശിക്കാരുടെയും ഭാഗ്യത്തെയും നിര്‍ണ്ണയിക്കുന്നു. 2025-ലെ ഫലം പ്രകാരം, ചില രാശിക്കാര്‍ക്ക് സ്വന്തമായി വാഹനം വാങ്ങാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് 2025 പൊതുവില്‍ നല്ല വര്‍ഷമായിരിക്കും. സാമ്പത്തിക ഉന്നമനം ഈ രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. ജോലിയില്‍ മെച്ചപ്പെട്ട ശമ്പളം ലഭിക്കും. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും. കയ്യില്‍ പണം വന്ന് ചേരുന്നതാണ്. ഗ്രഹനിലയെല്ലാം ഉചിതമായതിനാല്‍ തന്നെ, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാത്ത വിധത്തില്‍ സ്വന്തമായി ഒരു വാഹനം ഇവര്‍ക്ക് വാങ്ങാന്‍ സാധിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ 2025-ല്‍ കൂടുതലായിരിക്കും. 2024-ല്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നവരില് പോലും പണം ധാരാളം എത്തുന്നതാണ്. പ്രത്യേകിച്ച്, ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം അമിതമായി പ്രതീക്ഷിക്കാം. കൂടാതെ, ചൊവ്വ, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ രാശിമാറ്റവും ഇടവം രാശിക്കാര്‍ക്ക് ഗുണകരമാകുന്നു. സ്വന്തമായി വാഹനം വാങ്ങാനും, നിലവിലുള്ള വാഹനം മാറ്റി വാങ്ങാനും, വീട്ടിലേയ്ക്ക് രണ്ടാമത്തെ വാഹനം വാങ്ങാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
വിദേശത്ത് പോയി ഭാവി സുരക്ഷിതമാക്കാന്‍ യോഗമുള്ള രാശിക്കാരാണ് കര്‍ക്കിടകം രാശിക്കാര്‍. വിദേശത്ത് പഠനത്തിന് പോകുന്നവര്‍ക്കും ജോലി ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഈ അവസരങ്ങള്‍ ഈ രാശിക്കാരെ വളരാന്‍ സഹായിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ ജീവിക്കാന്‍ സാധിക്കും. പുതിയ വാഹനങ്ങള്‍ ഇഷ്ടത്തിനൊത്ത് വാങ്ങാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കൂടാതെ, ചൊവ്വ, ശുക്രന് എന്നീ ഗ്രഹങ്ങള്‍ അനുകൂലമായിരിക്കും. ഇതും നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
കന്നി
ശുക്രന്, ശനി എന്നീ ഗ്രഹങ്ങള്‍ ഈ രാശിക്കാരില്‍ ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെങ്കിലും വ്യാഴത്തിന്റെ അനുകൂലമായ സ്ഥാനത്താല്‍, ഈ രാശിക്കാര്‍ക്ക് പുതിയ വാഹനം വാങ്ങാനുള്ള യോഗം രൂപപ്പെടുന്നതാണ്. ഇവരുടെ സാമ്പത്തിക പ്രശ്നങ്ങളും കുറയുന്നതായിരിക്കും. ജീവിതത്തില്‍ പല പ്രതിസന്ധികളും ഇല്ലാതാകും. ജോലിയില്‍ വളരാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയുന്ന വര്‍ഷമാണ് 2025. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ശമ്പളത്തിലും വര്‍ദ്ധനവ് പ്രതീക്ഷിക്കാം. ഈ നേട്ടങ്ങള്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ രാശിക്കാരെ സഹായിക്കും. 2025-ല്‍ ശനിയുടെ അനുഗ്രഹം ലഭിക്കുന്ന രാശിക്കാരില്‍ ഒരു രാശിയാണ് വൃശ്ചികം. ഇത് പലവിധത്തിലുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്നതാണ്. ഒപ്പം, പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാനുള്ള യോഗവും നല്കുന്നു. നിലവില്‍ വാഹനം ഉള്ളവര്‍ക്ക് മാറ്റി വാങ്ങാനും സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
