Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കയ്യിലെത്തിയ ഭാഗ്യം പോലും തട്ടിമാറ്റും, അപ്രതീക്ഷിത ദുരന്തങ്ങളില്‍ കാലിടറും, ഈ 2 രാശികള്‍ കരുതിയിരിക്കണം
ജനുവരിയിലെയും ഈ വര്‍ഷത്തെയും ആദ്യ രാശിമാറ്റം ജനുവരി നാലിന് സംഭവിക്കുകയാണ്. ബുദ്ധിയുടെ ദേവനായ ബുധന്‍ ധനു രാശിയിലേക്ക് എത്തുന്നു. ആശയവിനിമയം, ബുദ്ധിസാമര്‍ത്ഥ്യം, വിവരങ്ങള്‍ വിലയിരുത്തല്‍, ചിന്താശേഷി, പഠനം, യുക്തി, സംസാരം, എഴുത്ത് തുടങ്ങി നിത്യജീവിതത്തില്‍ മനുഷ്യന് വളരെ ആവശ്യമായ കഴിവുകള്‍ ബുധനില്‍ അധിഷ്ഠിതമാണ്. ബുധന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ ഈ കഴിവുകളില്‍ പ്രാഗത്ഭ്യം കൈവരിക്കാനാകൂ.

ധനു രാശിയില്‍ ബുധന്‍
ജനുവരി നാലിന് രാവിലെ 11.55ന് ബുധന്‍ ധനു രാശിയിലേക്ക് ബുധന്‍ എത്തുമ്പോള്‍ ചിലയാളുകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ വേണ്ടവിധത്തില്‍ വിനിയോഗിക്കാനും അതുവഴി ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കും. എന്നാല്‍ ചില രാശികളില് ജനിച്ചവരെ സംബന്ധിച്ചെടുത്തോളം ബുധന്റെ ഈ രാശിമാറ്റം അത്ര ഗുണകരമല്ല. പലതരം വെല്ലുവിളികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടതായി വരും.
ഇവരുടെ പരുഷമായ സ്വഭാവവും തുറന്നടിച്ച സംസാരവും സത്യസന്ധതും ചിലപ്പോള്‍ മറ്റുള്ളവരില്‍ വേദനയും മനോവിഷമവും ഉണ്ടാക്കിയേക്കും. ഒരു ആശയത്തില്‍ നിന്നും അടുത്തതിലേക്ക് പോകാനുള്ള തിടുക്കവും എടുത്തുചാട്ടവും കൊണ്ട് ഇവര്‍ക്ക് ഒരു കാര്യത്തിനും പൂര്‍ണ്ണശ്രദ്ധ നല്കാന് കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് ഉത്തരവാദിത്തങ്ങളും ജോലിയും കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അമിതമായ തത്വചിന്തകളും ഇവര്‍ക്ക് വിനയാകും. മറ്റാര്‍ക്കും ഗ്രഹിക്കാനാകാത്ത ആശയങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കുന്നതും പ്രായോഗികമായ ആശയങ്ങളും കാര്യങ്ങളും അവഗണിക്കുന്നതും ദൗത്യങ്ങള്‍ പരാജയപ്പെടാനും ഉത്തരവാദിത്തങ്ങള്‍ വേണ്ടസമയത്ത് പൂര്‍ത്തീക്കാന്‍ കഴിയാതെ വരാനും ഇടയാക്കും.
ഈ രീതിയില്‍ ധനുരാശിയിലെ ബുധന്‍ ദോഷകരമായി ബാധിക്കുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ബുധന്‍ ഇപ്പോള്‍ അവരുടെ രണ്ട്, അഞ്ച് ഭാവങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. രാശിമാറ്റത്തോടെ ബുധന്‍ ഇവരുടെ എട്ടാം ഭാവത്തില്‍ എത്തിച്ചേരും. ഈ മാറ്റം ഇടവം രാശിക്കാര്‍ക്ക് അത്ര ഗുണകരമാകില്ല. അപ്രതീക്ഷിത സംഭവങ്ങളും മാറ്റങ്ങളുമായി ബന്ധപ്പെട്ട ഭാവമാണ് എട്ട്. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുക, പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ലഭിക്കാതിരിക്കുക എന്നിവ സംഭവിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളിലും മന്ദതയും കാലതാമസവും അനുഭവപ്പെടും. അവിചാരിതമായി സാമ്പത്തിക ബുദ്ധിമുട്ടുകളും ചിലവുകളും ജീവിതത്തില്‍ ഉണ്ടാകും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
നിലവില്‍ കര്‍ക്കിടകം രാശിയുടെ 3, 12 ഭാവങ്ങളില്‍ ഉള്ള ബുധന്‍ രാശിമാറ്റത്തോടെ കര്‍ക്കിടകത്തിന്റെ ആറാം ഭാവത്തിലേക്ക് വന്നെത്തുകയാണ്. ഈ രാശിയുടെ 12ാം ഭാവാധിപന് കൂടിയായ ബുധന്‍ ആറാം ഭാവത്തില്‍ പല കാര്യങ്ങളിലും കാലതാമസവും മോഹഭംഗങ്ങളും നിരാശയും ഉണ്ടാക്കും. കോടതി വ്യവഹാരം, ബില്ലുകള്‍ മാറിക്കിട്ടല് തുടങ്ങിയ കാര്യങ്ങളില്‍ നിരാശാജനകമായ അവസ്ഥകള്‍ ഉണ്ടാകാം. പലതരം പ്രതിസന്ധികള്‍ ഈ കാലയളവില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടതായി വരും. കടബാധ്യതകളില്‍ പെടുകയും അതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടതായും വരാം. ചിലവുകള്‍ താങ്ങാനാകാത്ത അവസ്ഥയുണ്ടാകും. എന്താണ് ചെയ്യുകയെന്ന് അറിയാതെ ആകെ കുഴങ്ങുന്ന അവസ്ഥ കര്‍ക്കിടകം രാശിക്കാരുടെ ജീവിതത്തില്‍ ഉണ്ടാകാം.
പ്രതിവിധികള്‍
ബുധനെ പ്രീതിപ്പെടുത്തുന്നതിലൂടെ ബുധന്‍ കാരണം ജീവിതത്തിലുണ്ടാകാന് പോകുന്ന കഷ്ടകാലത്തിന്റെയും വെല്ലുവിളികളുടെയും കാഠിന്യം കുറയ്ക്കാന്‍ സാധിക്കും. ബുധദേവനെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങളും ജപങ്ങളും മുടങ്ങാതെ നടത്തുക. തത്തകള്‍, പ്രാവുകള്‍ തുടങ്ങി പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുക. ദിവസത്തിലൊരിക്കല്‍ നിങ്ങള്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് പശുക്കള്‍ക്ക് ഭക്ഷണം നല്‍കുക. ചീര, മറ്റ് പച്ചനിറത്തിലുള്ള ഇലക്കറികള്‍ എന്നിവ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുക. പട്ടാണിക്കടല വെള്ളത്തില്‍ കുതിര്‍ത്ത് പക്ഷികള്‍ക്ക് തീറ്റ നല്‍കുന്നതും ഗ്രഹനിലയിലെ ബുധനെ ശക്തിപ്പെടുത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
